തിരുവനന്തപുരത്ത് ഇളകിവീണ പാറയ്ക്കടിയിൽ കുടുങ്ങി വയോധിക; രക്ഷാപ്രവർത്തനം വിജയം



        

പാറശ്ശാല: തിരുവനന്തപുരം പാറശ്ശാലയിൽ ഇളകിവീണ പാറയ്ക്കടിയിൽ വയോധിക കുടുങ്ങി. വയോധികയെ ഏറെ നേരം നീണ്ട രക്ഷാപ്രവർത്തന്നതിലാണ് പുറത്തെടുത്തത്. രാജകുമാരി എന്ന അമ്പത് വയസുകാരിയ്ക്കാണ് പാറ പതിച്ച് പരുക്കേറ്റത്. പുലർച്ചെ പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയപ്പോഴാണ് പാറ പതിച്ചത്. സ്ഥത്ത് ഫയർഫോഴ്സിന്റേയും പൊലീസിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. കനത്ത മഴയിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. വയോധികയുടെ അരയ്ക്ക് താഴോട്ട് പാറയുടെ അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു.

രാവിലെ അഞ്ചരമണിയോടുകൂടി വീടിനു സമീപത്ത് ശുചിമുറിയിൽ കയറുന്നതിനിടയിൽ പാറ മുകളിൽ നിന്നും അടർന്നു വീഴുകയായിരുന്നു. തുടർന്ന് ഇവരെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാറയുടെ ഇടയിൽ ആവുകയായിരുന്നു. ജെസിബി ഉപയോഗിച്ച് പാറയുടെ ഒരുവശം ഉയർത്തിയാണ് വയോധികയെ പുറത്തെടുക്കാൻ കഴിഞ്ഞത്. കാലിന് പൊട്ടലേറ്റ വീട്ടമ്മയെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: