ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ദേവികുളം മണ്ഡലത്തിൽ നേരിട്ട തോൽവിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമർശിച്ച് സിപിഐ. തോൽവി സിപിഐയുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്നാണ് പരസ്യ വിമർശനം. സിപിഎമ്മിൽ ഒത്തൊരുമയുള്ള പ്രവർത്തനം ഉണ്ടായില്ല. ബിജെപി സ്ഥാനാർഥിയായിരുന്ന എസ് രാജേന്ദ്രന് വേണ്ടി ഒരുവിഭാഗം പ്രവർത്തകർ പ്രവർത്തിച്ചു. അനുകൂല സാഹചര്യമായിരുന്നിട്ടും സിപിഎം പ്രവർത്തിച്ചില്ലെന്ന് സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി എ ഡി ചന്ദ്രപാൽ പറഞ്ഞു.
പരാജയത്തിന് കാരണം ഭൂപ്രശ്‌നങ്ങളിലെ സിപിഐയുടെ ഇടപെടലുകളാണെന്ന് ആരോപിച്ച് നേരെത്തെ സിപിഎം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് തോൽവി സിപിഐക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി ഇപ്പോൾ സിപിഐയും എത്തുന്നത്. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ സിപിഎം, സിപിഐ ജില്ലാ നേതൃത്വങ്ങൾ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല


