കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുടെ 90 ശതമാനത്തോളം ലഭിച്ചത് ബിജെപിക്കെന്ന് കണക്കുകൾ
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകളുടെ 90 ശതമാനത്തോളം ലഭിച്ചത് ബിജെപിക്കെന്ന് കണക്കുകൾ. 2023-24 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾക്കാകെ ലഭിച്ചത് 2,544,278 കോടിയാണ്. അതിൽ 2,243.947 കോടിയും സ്വീകരിച്ചത് ബി.ജെ.പിയാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോം പുറത്തുവിട്ട കണക്ക് പ്രകാരം മുൻ വർഷത്തെ അപേക്ഷിച്ച് 199.17 ശതമാനം (1693.84 കോടി) വർധനവാണ് സംഭാവനകളിൽ ഉണ്ടായിരിക്കുന്നത്. 20,000 രൂപക്ക് മുകളിൽ പാർട്ടികൾ സ്വീകരിക്കുന്ന തുകകളാണ് സംഭാവന വിഭാഗത്തിൽ ഉൾപ്പെടുത്തി കണക്കിൽ ചേർത്തിരിക്കുന്നത്. അല്ലാത്തവ…

