പത്തനംതിട്ടയിൽ ഹോം നഴ്സിന് കുത്തേറ്റു

പത്തനംതിട്ട: കൊടുമണ്‍ ഐക്കാടിൽ ഹോം നഴ്‌സിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹോം നഴ്‌സ് വിജയ സോണി(35)ക്കാണ് കുത്തേറ്റത്. ഐമനം സ്വദേശി വിപിന്‍ തോമസാണ് കുത്തിയത്. ആക്രമണത്തിന് ശേഷം വിജയ സോണിയെ വിപിന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കൊടുമണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന വീട്ടില്‍ വെച്ചാണ് വിജയക്ക് കുത്തേറ്റത്

Read More

അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ 9 യുവാക്കള്‍ അറസ്റ്റില്‍

ബെംഗളൂരു: അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ 9 യുവാക്കള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണ കുറ്റം ആരോപിച്ചായിരുന്നു കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. പ്രതികള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉറുമ്പിനെ ഇടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹക്കി-പിക്കി ആദിവാസി വിഭാഗത്തില്‍പെട്ട ബാലനാണ് പീഡനത്തിനിരയായത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദിവാസി ബാലനെ തല്ലുന്നത് തടയാൻ ശ്രമിച്ച…

Read More

പൊറോട്ടയും ബീഫും കിട്ടിയില്ല; അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

നീലേശ്വരം (കാസര്‍കോട്): പൊറോട്ടയും ബീഫും കിട്ടിയില്ലെന്ന കാരണത്താൽ അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കാസര്‍കോട് നീലേശ്വരത്താണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീധരന്‍ എന്നയാള്‍ അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴി കയറിയത്. തുടര്‍ന്ന് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം എസ്‌ഐ കെ.വി. പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ശ്രീധരന്റെ പ്രധാന ആവശ്യം. നാട്ടുകാരും പോലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും…

Read More

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ രണ്ട് യുവതികൾ പോലീസ് പിടിയിൽ

കൊച്ചി: കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ രണ്ട് യുവതികൾ പോലീസ് പിടിയിൽ. ഒഡീഷ സ്വദേശികളായ സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന 7 കിലോ കഞ്ചാവ് പിടികൂടി. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവതികൾ കുടുങ്ങിയത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് യുവതികൾ അറസ്റ്റിലായത്. ഇവരെ പിടികൂടുന്ന സമയത്ത് നാല് വയസ്സുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. മുൻപും കഞ്ചാവ് കേസിൽ ഇരുവരും പിടിയിലായിട്ടുണ്ട്. പോലീസിന് ലഭിച്ച രഹഷ്യ…

Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി

രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര സർക്കാർ ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ 2 രൂപ വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയ്ക്ക് ഇതുവരെയില്ലാത്ത വിധം വിലയിടിവ് നേരിടുകയാണ്. ഈ സാഹചര്യത്തിൽ വില കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന രാജ്യത്തെ ജനങ്ങളെ നിരാശയിൽ ആക്കിയിരിക്കുകയാണ് കേന്ദ്രം. ഇന്ന് അർദ്ധരാത്രി മുതൽ വർധിപ്പിച്ച വിലകൾ പ്രാബല്യത്തിൽ വരും.

Read More

ബില്‍ നല്‍കാത്തതിനെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് നഷ്ടം 1,757.56 കോടി രൂപ

ജിയോക്ക് ബില്‍ നല്‍കാത്തതിനെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് ഉണ്ടായ നഷ്ടം 1,757.56 കോടി രൂപ. അടിസ്ഥാനസൗകര്യങ്ങള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ടുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള ബില്ലാണ് ഇത്. 10 വര്‍ഷത്തെ ബില്ലാണ് ബിഎസ്എന്‍എല്‍ ജിയോക്ക് നല്‍കാത്തതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 മുതല്‍ 2024 വരെയുള്ള ബില്ലാണ് നല്‍കാതിരുന്നത്. ബിഎസ്എന്‍എല്‍ ടവറുകളില്‍ ജിയോ ഉപയോഗിക്കുന്ന എല്‍ടിഇ സാങ്കേതികവിദ്യക്കാണ് ജിയോ കരാര്‍ പ്രകാരം പണം നല്‍കേണ്ടത്. കരാര്‍ പ്രകാരം 15 വര്‍ഷത്തേക്കാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ജിയോക്ക് സാധിക്കുക. ഇതിനുപുറമേ,…

Read More

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത് 103 മരുന്നുകൾ; സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകൾക്കും ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ

മ​ല​പ്പു​റം: 103 മരുന്നുകൾ ​ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തൽ. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഡ്ര​ഗ്​ റെ​ഗു​ലേ​റ്റ​ർ​മാ​ർ സാ​മ്പി​ൾ ശേ​ഖ​രി​ച്ച്​ പ​രി​ശോ​ധി​ച്ച മ​രു​ന്നു​ക​ൾ​ക്കാണ് ​ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന്​ സെ​ൻ​ട്ര​ൽ ഡ്ര​ഗ്‌​സ് സ്റ്റാ​ൻ​ഡേ​ഡ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (സി‌.​ഡി.​എ​സ്.​സി.​ഒ) കണ്ടെത്തിയിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ വിതരണം ചെയ്യുന്ന മരുന്നുകൾക്കും ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ലോ​പി​ഡോ​ഗ്രെ​ൽ ഗു​ളി​ക​ക​ള​ട​ക്കം സർക്കാരിന് കീഴിലുള്ള നാ​ല്​ മ​രു​ന്നു​ക​ളാണ് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​വ​യു​ടെ പ​ട്ടി​ക​യി​ലു​ള്ളത്. കേ​ന്ദ്ര ലാ​ബി​ൽ പ​രി​ശോ​ധി​ച്ച 47ഉം ​വി​വി​ധ സം​സ്ഥാ​ന ല​ബോ​റ​ട്ട​റി​ക​ളി​ൽ പ​രി​ശോ​ധി​ച്ച 56ഉം ​മ​രു​ന്നു​ക​ളാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം സ്​​റ്റേ​റ്റ്​ ലാ​ബി​ൽ…

Read More

താമരശ്ശേരി ചുരത്തില്‍ മോഷ്ടിച്ച ബൈക്കുകളുമായി യുവാക്കൾ പിടിയിൽ.

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ മോഷ്ടിച്ച ബൈക്കുകളുമായി യുവാക്കൾ പിടിയിൽ. സംശയം തോന്നി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് മോഷ്ടിച്ച ബൈക്കുകളാണെന്ന് കണ്ടെത്തിയത്. വയനാട് കല്‍പറ്റ പിണങ്ങോട് സ്വദേശികളായ അമൃത നിവാസില്‍ അഭിഷേക്, പറപ്പാടന്‍ അജ്‌നാസ്, ചുണ്ടയില്‍ സ്വദേശി മോതിരോട്ട് ഫസല്‍ എന്നീ മൂന്ന് യുവാക്കളെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകള്‍ മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മൂന്ന് പേരും പിടിയിലായത്. പുലര്‍ച്ചെ നാലു മണിയോടെ താമരശ്ശേരി ചുരത്തില്‍ പട്രോളിംഗ്…

Read More

ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയെന്ന പരാതി; കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയെന്ന പരാതിയിൽ കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി, ഭദ്രകാളി ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി നടന്ന ഗാനമേളയാണ് വിവാദത്തിലായത്. സംഭവത്തിൽ ദേവസ്വം ബോർഡ് ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷ്ണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.അതേസമയം, സംഭവത്തിൽ ആരോപണം തള്ളി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്‍റ് രംഗത്തെത്തി. പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ദേശഭക്തി ഗാനമാണ് പാടിയതെന്നും അതല്ലാതെ ആരോപണം ഉന്നയിക്കുന്നതുപോലെയുള്ള സംഭവം നടന്നിട്ടില്ലെന്നും…

Read More

സ്പര്‍ധയുണ്ടാക്കുന്ന വാര്‍ത്ത; കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യു അറസ്റ്റില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ ചാനലായ കര്‍മ ന്യൂസ് എംഡി വിന്‍സ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വിദേശത്തുനിന്നു വന്നിറങ്ങിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് തെറ്റായി വാര്‍ത്ത പ്രചരിപ്പിച്ച കേസിലാണ് നടപടി. 2023 ഒക്ടോബറില്‍ കൊച്ചി കളമശ്ശേരിയില്‍ ‘യഹോവസാക്ഷി’കളുടെ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയായിരുന്നു സ്ഫോടനമുണ്ടായത്. ഈ സംഭവത്തിനു പിന്നാലെ സ്പര്‍ധയുണ്ടാക്കുന്ന തരം വാര്‍ത്ത കര്‍മ ന്യൂസില്‍ വന്നതിനാണ് കേസെടുത്തത്. ഓസ്ട്രേലിയയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. വിദേശത്തായിരുന്ന വിന്‍സ് മാത്യുവിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial