ലഹരിക്കെതിരിൽ ജനകീയ പ്രതിരോധമായി മാറി പെരുന്നാൾ സൗഹൃദ സംഗമം; നാട് കാക്കാൻ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് നാസിറുൽ ഉലൂം മദ്രസ
വെന്നിയൂർ: ലഹരിക്കെതിരിൽ ജനകീയ കൂട്ടായ്മയായി മാറി പെരുന്നാൽ സൗഹൃദ സംഗമം. ലഹരി ഉപയോഗത്തിനെതിരിൽ നാടിനെ ഒരുമിപ്പിക്കാനും ജാഗ്രതയോടെ നേരിടാനും ലക്ഷ്യമിട്ട് വെന്നിയൂർ നാസിറുൽ ഉലൂം മദ്രസയിൽ നടത്തിയ സംഗമമാണ് ലഹരിവിരുദ്ധ സന്ദേശം പകർന്ന് ശ്രദ്ധേയമായത്. പെരുന്നാൾ നമസ്‌കാര ശേഷം വിദ്യാർത്ഥികളും യുവജനങ്ങളും നാട്ടുകാരണവൻമാരും ഉൾപ്പെടെയുള്ളവരാണ് സംഗമത്തിൽ അണിചേർന്നത്. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നൂറോളം പേർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിയുടെ വിപത്തുകളെ കുറിച്ചുള്ള ബോധവൽകരണം…

