Headlines

കഴകൂട്ടത്തു പോലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: പോലീസും എക്സൈസും ചേർന്ന് കഴക്കൂട്ടത്തും സമീപങ്ങളിലുമായി നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആയിരക്കണക്കിന് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. മേനംകുളം ആറ്റിൻകുഴി പരിസരത്തെ വീട്ടിൽ സൂക്ഷിച്ചിരുന്ന 3000 കിലോയോളം വരുന്ന പുകയില ഉത്പന്നങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളി അജ്മലിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളിൽ വിൽപ്പന നടത്തിയിരുന്നത് ഇയാളാണെന്ന് എക്സൈസ് പറഞ്ഞു. നെയ്യാറ്റിൻകരയിൽ പിടിയിലായ ഇതരസംസ്ഥാന…

Read More

കുരുമുളക് പറിക്കുന്നതിനിടെ കാട്ടാന ആക്രമണത്തിൽ രണ്ടു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

പാലക്കാട്: മംഗലം ഡാം അയ്യപ്പന്‍പാടിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. അസം സ്വദേശികളായ മുന്നു, പിങ്കി എന്നിവര്‍ക്കാണ് പരുക്കേറ്റത്. കുരുമുളക് പറിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഓടി മാറുന്നതിനിടയില്‍ നിലത്തേക്ക് വീണ പിങ്കിയെയും മുന്നുവിനേയും ആന ചവിട്ടി പരുക്കേല്‍പ്പിച്ചു. പിങ്കിക്ക് കാലിനും,മുന്നുവിന് കൈക്കുമാണ് പരുക്ക് പറ്റിയിരിക്കുന്നത്. ഒറ്റയാനാണ് ആക്രമണം നടത്തിയത് എന്ന് പരിക്കേറ്റ പിങ്കിയുടെ ഭര്‍ത്താവ് തിലേശ്വര്‍ പറഞ്ഞു.

Read More

നായ ആക്രമിക്കാന്‍ വന്നപ്പോള്‍ ചെറുമകള്‍ കുളത്തില്‍ വീണു; രക്ഷിക്കാനിറങ്ങിയ മുത്തശ്ശി മുങ്ങിമരിച്ചു

പാലക്കാട്: ചിറ്റൂരില്‍ നായ ആക്രമിക്കാന്‍ വരുന്നതിനിടെ കുളത്തില്‍ വീണ ചെറുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു. നായ ആക്രമിക്കാന്‍ വരുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് കുട്ടി കുളത്തില്‍ വീണത്. വണ്ടിത്താവളം വടതോട് നബീസയാണ് (55) മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. ആടിനെ മേയ്ക്കാന്‍ വണ്ടിത്താവളം വടതോട് കുളത്തിനടുത്തെത്തിയതായിരുന്നു നബീസ. അപ്പോള്‍ പേരക്കുട്ടി ഷിഫാനയുടെ നേര്‍ക്ക് പാഞ്ഞെടുത്ത നായയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താന്‍ തിടുക്കപ്പെട്ടിറങ്ങിയ നബീസ കുളത്തില്‍ അകപ്പെടുകയായിരുന്നെന്ന്…

Read More

എമ്പുരാൻ സിനിമയുടെ പേരിലെ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

എമ്പുരാൻ സിനിമയുടെ പേരിലെ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ. സിനിമയിലെ ചില ഭാഗങ്ങൾ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞെന്നും സിനിമയിൽ നിന്ന് ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചതായും മോഹൻലാൽ ഫെയ്ബുക്കിൽ കുറിച്ചു. മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും…

Read More

ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ  അറസ്റ്റിൽ.

തിരുവനന്തപുരം: ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റിൽ. കാസർകോട് സ്വദേശി ഹസ്ബുക്ലയെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. വിഴിഞ്ഞം സ്വദേശി അക്ബർഷായ്ക്കും സുഹൃത്തിനും ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 58,200 രൂപ തട്ടിച്ച കേസിൽ പിടിയിലായി. ട്രെയിനിൽ മാത്രം സഞ്ചരിക്കുകയും സ്റ്റേഷനിൽ കിടന്നുറങ്ങുകയും ചെയ്തിരുന്നതിനാൽ പോലീസിന് വെല്ലുവിളിയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ മാസങ്ങളുടെ നിരീക്ഷണത്തിന് ശേഷമാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇയാളെ പിടികൂടിയത്. തിരുവനന്തപുരം നഗരത്തിലെ വിവിധ…

Read More

പടക്കകടയുടെ ലൈസൻസ് പുതുക്കാൻ 3000 രൂപ; വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ പിടിയിൽ

കണ്ണൂർ: ലൈസൻസ് പുതുക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ പിടികൂടി വിജിലൻസ്. കണ്ണൂർ തഹസീൽദാർ സുരേഷ് ചന്ദ്രബോസാണ് വീട്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പടക്കകടയുടെ ലൈസൻസ് പുതുക്കാൻ കല്യാശ്ശേരിയിലെ വീട്ടിൽവെച്ച് 3000 രൂപയാണ് തഹസിൽദാർ കൈക്കൂലിയായി വാങ്ങിയത്. തഹസിൽദാർ കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്ന് പടക്കക്കട ഉടമ വിജിലൻസിനെ വിവരം അറിയിച്ചതിനെ തുടർന്ന് വിജിലൻസ് കെണിയൊരുക്കുകയായിരുന്നു. തഹസിൽദാരുടെ വീട്ടിലെത്തി പണം നൽകിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി. പരിശോധനയിൽ പണം കൈപ്പറ്റിയതായി തെളിഞ്ഞതോടെ അറസ്റ്റ് ചെയ്തു.

Read More

പ്ലസ് വൺ വിദ്യാർത്ഥിക്ക് പകരം പരീക്ഷ എഴുതിയത് ബിരുദ വിദ്യാർത്ഥി; ആൾമാറാട്ടം നടത്തി പ്ലസ് വൺ പരീക്ഷയെഴുതിയ വിദ്യാർത്ഥി അറസ്റ്റിൽ

നാദാപുരം: പരീക്ഷയ്ക്കിടെ ആൾമാറാട്ടം നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ. കോഴിക്കോട് നാദാപുരത്ത് പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷക്കിടെയാണ് വിദ്യാർത്ഥി ആള്‍മാറാട്ടം നടത്തിയത്. മുചുകുന്ന് സ്വദേശി മുഹമ്മദ് ഇസ്മായിലാണ് അറസ്റ്റിലായത്. പരീക്ഷ എഴുതേണ്ടിയിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പകരമാണ് ബിരുദ വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയത്. ബിരുദ വിദ്യാർത്ഥിയായ കെ മുഹമ്മദ് ഇസ്മയിലിനെ പോലീസ് അറസ്റ്റ് ചെയ്തു. കടമേരി ആര്‍.ഇ. സി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടന്ന പരീക്ഷക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ആള്‍മാറാട്ടം മനസിലായത്….

Read More

നിലപാട് മാറ്റി ബിജെപി; എമ്പുരാൻ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖർ

പ്രേക്ഷകരെ അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ ഉൾപ്പെട്ടതിനാൽ എമ്പുരാൻ സിനിമ കാണില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ് രാജീവ് ചന്ദ്രശേഖർ.സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് മോഹൻലാലിനും പൃഥ്വിരാജിനും വിജയാശംസകൾ നേർന്ന രാജീവ് ചന്ദ്രശേഖർ സംഘ് പരിവാറിൻ്റെ പ്രതിഷേധത്തെ തുടർന്നാണ് നിലപാട് മാറ്റിയത്. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്നാണ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും മനസിലായിട്ടുണ്ട്. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല….

Read More

അബദ്ധത്തിൽ ശുചിമുറിയിലെ ക്ലോസറ്റില്‍ കാൽ കുടുങ്ങിയ പ്ലസ് വിദ്യാര്‍ഥിനിയെ അഗ്നിരക്ഷ സേന രക്ഷിച്ചു

കോഴിക്കോട്: അബദ്ധത്തിൽ ശുചിമുറിയിലെ ക്ലോസറ്റില്‍ കാൽ കുടുങ്ങിയ പ്ലസ് വിദ്യാര്‍ഥിനിയെ അഗ്നിരക്ഷ സേന രക്ഷിച്ചു. വടകര അഴിയൂരിൽ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയായിരുന്നു സംഭവം. കാൽ ക്ലോസറ്റിൽ കുടുങ്ങിയതോടെ വിദ്യാർഥിനി ബഹളം വെച്ചു. ഇതോടെ വീട്ടുകാർ ഉണർന്നു. കാൽ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്ഥലത്തെത്തിയ അയൽവാസികളും ശ്രമം നടത്തിയെങ്കിലും കാൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് അഗ്നി രക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. ഇതോടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഹൈഡ്രോളിക് സ്‌പ്രെഡർ ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തോനൊടുവിൽ കുട്ടിയുടെ…

Read More

ചോദ്യപേപ്പറിന് പകരം നൽകിയത് ഉത്തര സൂചിക, പിഎസ് സിയിൽ ഗുരുതര പിഴവ്; പരീക്ഷ റദ്ദ് ചെയ്തു

തിരുവനന്തപുരം: പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉദ്യോഗാർത്ഥികൾക്ക് ഉത്തര സൂചിക നല്‍കി പിഎസ് സി. ഇന്ന് നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സെന്‍ററുകൾ. 200 ലധികം പേരാണ് പരീക്ഷ എഴുതാനെത്തിയത്. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി, പരീക്ഷ റദ്ദ് ചെയ്യുകയായിരുന്നു. ചോദ്യകര്‍ത്താക്കൾ നല്‍കിയ കവര്‍ അതേ പടി പ്രസിലേക്ക് പോയതാണ് പിഴവ് സംഭവിക്കാൻ കാരണമായതെന്നാണ് പിഎസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial