എംപുരാനെ പ്രശംസിച്ച് രാഹുൽ ഈശ്വർ;’ബിജെപിയെ പേരെടുത്ത് പറഞ്ഞ് ആക്രമിച്ചിട്ടുണ്ട്; പൃഥ്വിയുടെയും മോഹൻലാലിന്റെയും ധൈര്യം
എംപുരാനെ പ്രശംസിച്ച് രാഹുൽ ഈശ്വർ. മുംബൈ ഐനോക്‌സില്‍ നിന്ന് ചിത്രം കണ്ട ശേഷം പങ്കുവെച്ച യൂട്യൂബ് റിവ്യൂ വ്ലോഗിലാണ് രാഹുല്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ‘എംപുരാന് ഓസ്‌കര്‍, ധൈര്യത്തിനുള്ളത്’, എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. രാഹുൽ ഈശ്വറിന്റെ വാക്കുകൾ “സിനിമ ഗംഭീരമായിട്ടുണ്ട്. പോരായ്മകളും പോസിറ്റീവുകളും ചിലയിടങ്ങളില്‍ മെച്ചപ്പെടുത്താനുമുണ്ട്. ലാലേട്ടന്റെ പ്രകടനം ഗംഭീരം. പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്. ലൂസിഫറിൽ ചെറുതായി ലാഗ് അടിച്ചിട്ടുണ്ട്. അത് എംപുരാനിൽ പൃഥ്വിരാജിന് മാറ്റാനും കഴിഞ്ഞിട്ടുണ്ട്. വ്യക്തമായി തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയവും നിലപാടും ആശയവുമൊക്കെ…

