സ്കൂട്ടറിലെത്തി നാലര പവൻ മാല പൊട്ടിച്ച്; രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവതികളെ നാട്ടുകാർ പിന്തുടർന്നെത്തി പോലീസിൽ എൽപ്പിച്ചു
കോയമ്പത്തൂർ: പീലമേട് സ്വദേശിനിയുടെ സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവതികളെ നാട്ടുകാർ പിന്തുടർന്ന് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. 54 വയസുകാരിയുടെ മാല പൊട്ടിച്ച യുവതികളെയാണ് നാട്ടുകാർ പിന്തുടർന്നെത്തി പിടികൂടിയത്. കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാലര പവൻ തൂക്കമുള്ള മാലയാണ് പ്രതികൾ അപഹരിച്ചതെന്ന് പൊലീസ് പറഞ്ഞു. തിരുപ്പൂർ കരണംപേട്ട സ്വദേശികളായ എസ്. കൃഷ്ണവേണി (37), ബി അഭിരാമി (36) എന്നിവരാണ് പിടിയിലായത്. പ്രതികൾ സമാനമായ കവർച്ചകൾ ഇതിനുമുപ്പും നടത്തിയതായി പൊലീസ് പറഞ്ഞു. പീലമേട് സ്വദേശി ഗീതാമണിയുടെ…

