Headlines

താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവം; പരിക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച ഷഹബാസ്. എളേറ്റിൽ വട്ടോളി എംജെ ​ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ…

Read More

ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു.

തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞിനെ ഇന്ന് രാവിലെ തൈക്കാട് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു മരണം. ഒന്നരമാസം മുമ്പാണ് ആൺകുഞ്ഞിനെ തിരുവനന്തപുരത്തെ അമ്മതൊട്ടിലിൽ കിട്ടിയത്. കുഞ്ഞിന് നേരത്തെ തന്നെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

Read More

മാസപ്പിറവി ദൃശ്യമായി ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റംസാൻ വ്രതാരംഭം; കേരളത്തിൽ നാളെ മുതൽ

ദുബായ്: സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റംസാൻ വ്രതാരംഭം. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റംസാൻ ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റംസാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി. ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. പശ്ചിമേഷ്യ, ആഫ്രിക്കയുടെ ഭൂരിഭാഗം, തെക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലും ചന്ദ്രക്കല ദൃശ്യമായി. അതേസമയം കേരളത്തിൽ നാളെ ആയിരിക്കും റംസാൻ…

Read More

മണ്‍റോ തുരുത്തില്‍ മധ്യവയസ്‌കനെ 21 കാരന്‍ വെട്ടിക്കൊന്നു

        കൊല്ലം : മണ്‍റോ തുരുത്തില്‍ മധ്യവയസ്‌കനെ 21 കാരന്‍ വെട്ടിക്കൊന്നു. മണ്‍റോ തുരുത്ത് സ്വദേശി സുരേഷാണ് മരിച്ചത്. വെള്ളയാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവമുണ്ടായത്. സുരേഷിന്റെ വീടിന് സമീപത്തുള്ള അമ്പാടി എന്ന യുവാവാണ് വെട്ടിയത്. ഇയാള്‍ ലഹരിക്കടിമയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവാഘോഷ പരിപാടി നടക്കുന്നതിനിടെ അമ്പാടി അവിടെയെത്തുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ നാട്ടുകാര്‍ അനുനയിപ്പിച്ച് പറഞ്ഞ് വിട്ടിരുന്നു. എന്നാല്‍ ഇവിടെ നിന്നും പോയ പ്രതി റെയില്‍വേ ട്രാക്കിലെത്തി ആത്മഹത്യയ്ക്ക ശ്രമിച്ചു. ഇയാളെ…

Read More

ഇനി പൊലീസിനെ വിളിക്കേണ്ടത് 100ല്‍ അല്ല; എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112ല്‍ വിളിക്കാം

    തിരുവനന്തപുരം : പൊലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും 112 എന്ന നമ്പറില്‍ വിളിക്കാം. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. കേരള പൊലീസ് ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിലൂടെ പങ്കുവച്ചതാണ് ഈ വിവരങ്ങള്‍. കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും…

Read More

ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് 3 വരെ നീട്ടി

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മാർച്ച് 4ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കും. മാർച്ച് 5 മുതൽ ഈ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത്  ഫെബ്രുവരി 28 വൈകിട്ട് 5.30 വരെ 77 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 5,07,660 കാർഡ് ഉടമകൾ റേഷൻ വാങ്ങി. ഫെബ്രുവരിയിൽ…

Read More

ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്; പ്രതിയുടെ ഭാഗവും അന്വേഷിക്കണം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

   വ്യാജ ലൈംഗിക പീഡന പരാതികളില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്. പ്രതിയുടെ ഭാഗവും കേള്‍ക്കണം. പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച ആള്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നും നിര്‍ദേശം. നിരപരാധികള്‍ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന പ്രവണത നിലവിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റെ സുപ്രധാന ഉത്തരവ്. മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ മാനേജരാണ് ഹര്‍ജിക്കാരന്‍. ജോലിയില്‍ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ…

Read More

സ്കൂൾ ബസുകളിൽ ക്യാമറ
നി‌ർബന്ധമാക്കും: കെ ബി ഗണേഷ്കുമാർ

മലപ്പുറം: സ്കൂൾ ബസുകളിൽ കാമറ നി‌ർബന്ധമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അടുത്ത അധ്യയനവ‌ർഷം മുതൽ കാമറ ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ ബസുകളിൽ ഡ്രൈവറുടെ കാബിനിൽ ഉൾപ്പെടെ കാമറ വെക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കോടതി നി‌ർദേശവും അതാണ്. എതിർത്തിട്ട് കാര്യമില്ല. സ്വകാര്യ ബസ് ജീവനക്കാർ കുറ്റവാളികളെല്ലെന്ന് ഉറപ്പിക്കാൻ പൊലീസ് വെരിഫിക്കേഷൻ നി‌ർബന്ധമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ അത് ഉറപ്പാക്കിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ ചെക്പോസ്റ്റിൽ അഴിമതി അവസാനിപ്പിക്കും. വിജിലൻസ് പരിശോധന തുടരും….

Read More

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പാര്‍ട്ടി സ്ഥാനാർത്ഥി മിന്‍ഹാജ് തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവച്ചു;സിപിഐഎമ്മിൽ ചേർന്നു

പാലക്കാട്: തൃണമൂൽ കോൺഗ്രസ് കേരള ഘടകം കോ ഓർഡിനേറ്ററും മുൻ എംഎൽഎയുമായ പി വി അൻവറിന് തിരിച്ചടി. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിച്ച മിന്‍ഹാജ് തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവച്ച് സിപിഐഎമ്മിൽ ചേർന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ നാല് കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ് മിന്‍ഹാജ്. തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയകക്ഷിയായതുകൊണ്ടാണ് അന്‍വറിനൊപ്പം ഡിഎംകെയില്‍ ചേര്‍ന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ സഹകരിക്കില്ലെന്ന് മനസ്സിലായി. പിന്നീട് തൃണമൂലിലേക്ക് മാറി. എന്നാല്‍ തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന ഭയമുണ്ട്….

Read More

നിലമ്പൂരിൽ ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

മലപ്പുറം: മയക്കുമരുന്നുമായി യുവാവ് പിടിയിൽ. 12 ഗ്രാം ബ്രൗൺ ഷുഗറാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. അസം നഗൗൺ ബർപനി ബഗാൻ സ്വദേശി നസെദ് അലി (28)യാണ് എക്‌സൈസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചയെ രണ്ടു മണിയോടെയാണ് എക്‌സൈസ് സംഘം ഇയാളെ നിലമ്പൂർ പൂക്കോട്ടുംപാടത്ത് നിന്ന് അറസ്റ്റ് ചെയ്തത്. എക്സൈസ് കമീഷണർ സ്ക്വാഡ് അംഗവും മലപ്പുറം എക്സൈസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടറുമായ ടി. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. നിലമ്പൂർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial