Headlines

കാളകെട്ടിനിടെ പൊലീസുകാരുടെ കണ്ണിൽ മണ്ണ് വാരിയിട്ട് ആക്രമണം; പ്രതികൾ അറസ്റ്റിൽ

മാന്നാർ: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാളകെട്ടിനിടെ പൊലീസുകാരുടെ കണ്ണിൽ മണ്ണ് വാരിയിട്ട് ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. ചെന്നിത്തല തൃപ്പെരുന്തുറ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 46 കാരനായ സുമേഷ്, 47 കാരനായ ജയ്സൺ സാമുവൽ എന്നിവരാണ് പിടിയിലായത്. ഉത്സവ നടത്തിപ്പുകാരും കാളകെട്ട് സമിതി അംഗങ്ങളും തമ്മില്‍ പ്രദേശത്ത് സംഘർഷം നിലനിന്നിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍ രാത്രി ഏഴരയോടെ വീണ്ടും പ്രദേശത്ത് സംഘർഷം ഉണ്ടായി. ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി സ്ഥലത്തെത്തിയ പൊലീസുകാരുടെ…

Read More

നാമക്കലിൽ 9–ാം ക്ലാസ് വിദ്യാർഥി ശുചിമുറിയിൽ മരിച്ച സംഭവം; കൊലപാതകം സഹപാഠികൾ കസ്റ്റഡിയിൽ

ചെന്നൈ: നാമക്കലിൽ 9–ാം ക്ലാസുകാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പുതിയ വഴിത്തിരിവ്. വിദ്യാർഥികൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പരിക്കേറ്റാണ് 9–ാം ക്ലാസുകാരൻ മരിച്ചതെന്ന് പോലീസ് പറഞ്ഞു. രാശിപുരം എൽഐസി കോളനിയിലെ പ്രകാശ്, വനിത ദമ്പതികളുടെ മകൻ കവിൻരാജാണ് (14) മരിച്ചത്. ഇതേത്തുടർന്ന് സംഘർഷമുണ്ടാക്കിയ സംഘത്തിലെ വിദ്യാർഥികളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡയിലെടുത്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ച് മരിച്ച കവിൻ രാജിന്റെ ബന്ധുക്കൽ റോഡ് ഉപരോധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ വിദ്യാഭ്യാസ വകുപ്പും…

Read More

എംഡിഎംഎ യുമായി മൂന്ന് യുവാക്കൾ പിടിയിൽ

പട്ടാമ്പി: പട്ടാമ്പി മുതുതലയിൽ വൻ എംഡിഎംഎ വേട്ട. എംഡിഎംഎ മൊത്ത കച്ചവടക്കാരാണ് പൊലീസ് പിടിയിലായത്. മുതുതലയിൽ നിന്ന് 11.54 ഗ്രാം എംഡിഎംഎയുമായി മണ്ണേങ്കോട് സ്വദേശി അക്‌ബറിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാൾക്ക് മയക്കുമരുന്ന് ആവശ്യമുണ്ടെന്ന് പറഞ്ഞ് മൊത്തക്കച്ചവടക്കാരെ പൊലീസ് പട്ടാമ്പിയിലേക്ക് എത്തിക്കുകയായിരുന്നു. അനന്താവൂർ സ്വദേശി ഹാരിസ്, വളാഞ്ചേരി സ്വദേശി അൻഷിഫ് എന്നിവരിൽ നിന്നായി 148.15 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. പട്ടാമ്പി മേഖലയിലെ ഏജന്റുമാർക്ക് എംഡിഎംഎ എത്തിച്ചു നൽകുന്നവരാണ് പിടിയിലായത്.

Read More

വില്പനയ്ക്ക് കൊണ്ട് വന്ന എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: മഞ്ചേശ്വരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരാണ് പ്രതികള്‍. മയക്കുമരുന്ന് വില്‍ക്കാന്‍ എത്തിയപ്പോള്‍ മീഞ്ചയില്‍ നിന്ന് 74.8 ഗ്രാം എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇവരുടെ പ്രവര്‍ത്തനം പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രധാനമായും ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുകയായിരുന്നു ഇവരുടെ രീതി. കര്‍ണാടക,…

Read More

ആശ വര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്

പത്തനംതിട്ട: ആശ വര്‍ക്കര്‍മാരുടെ സമരസമിതി നേതാവ് എസ് മിനിയെ അധിക്ഷേപിച്ച് സിഐടിയു നേതാവ്. മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹര്‍ഷകുമാര്‍ പറഞ്ഞു. സമരത്തിന്റെ പേരില്‍ കഴിഞ്ഞ കുറേ ദിവസമായി ഇവര്‍ തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണ്. ബസ് സ്റ്റാന്‍ഡുകളില്‍ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നിലെന്നും ഹര്‍ഷകുമാര്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാരിനെതിരെ പത്തനംതിട്ടയില്‍ ആശവര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) നടത്തിയ സമരത്തിനിടെയായിരുന്നു അധിക്ഷേപ പരാമര്‍ശം. ഒരു പാര്‍ട്ടിയുണ്ട്, കേരളത്തില്‍ നമ്മള്‍…

Read More

സോഡാ പ്രേമികൾ അറിയാൻ സോഡായുട വില കൂടുന്നു

കണ്ണൂർ: സോഡ നിർമാണത്തിലെ അസംസ്കൃത വസ്തുക്കളുടെ വില വർധന കാരണം ജില്ലയിൽ മാർച്ച് ഒന്ന് മുതൽ സോഡ, സോഫ്റ്റ് ഡ്രിങ്ക് എന്നിവയുടെ വില യഥാക്രമം 10 രൂപ, 12 രൂപ എന്നീ തരത്തിൽ കൂട്ടുന്നതായി മാനുഫാക്ചേഴ്സ് ഓഫ്‌ സോഡ ആൻഡ് സോഫ്റ്റ് ഡ്രിങ്ക് കേരള ജില്ലാ കമ്മിറ്റി അറിയിച്ചു.

Read More

ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന; മഞ്ചേശ്വരത്ത് 74.8 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരാണ് പ്രതികള്‍. മയക്കുമരുന്ന് വില്‍ക്കാന്‍ എത്തിയപ്പോള്‍ മീഞ്ചയില്‍ നിന്ന് 74.8 ഗ്രാം എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇവരുടെ പ്രവര്‍ത്തനം പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രധാനമായും ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുകയായിരുന്നു ഇവരുടെ രീതി. കര്‍ണാടക,…

Read More

കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ മര്‍ദ്ദിച്ച നൈജീരിയ സ്വദേശിനിയെ ജയില്‍ മാറ്റി

കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ മര്‍ദ്ദിച്ച നൈജീരിയ സ്വദേശിനിയെ ജയില്‍ മാറ്റികണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ്റിയത് കണ്ണൂര്‍: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ മര്‍ദ്ദിച്ചെന്ന് പരാതി നല്‍കിയ വിദേശ വനിതയായ തടവുകാരിയെ ജയില്‍ മാറ്റി. നൈജീരിയ സ്വദേശിയായ തടവുകാരി ജൂലിയെയാണ് ജയില്‍ മാറ്റിയത്. കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ്റിയത്. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് കേസ്….

Read More

മുന്‍ ലോക ചെസ് ചാംപ്യന്‍ ബൊറിസ് സ്പാസ്‌കി അന്തരിച്ചു

മോസ്‌ക്കോ: മുന്‍ ലോക ചെസ് ചാംപ്യന്‍ ബൊറിസ് സ്പാസ്‌കി അന്തരിച്ചു. 88 വയസായിരുന്നു. മരണം സംബന്ധിച്ചു മറ്റു വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 1969 മുതല്‍ 1972 വരെ ലോക ചാംപ്യനായിരുന്നു അദ്ദേഹം. പത്താമത്തെ ലോക ചെസ് ചാംപ്യനായ സ്പാസ്‌കിയും അമേരിക്കന്‍ ചെസ് ഇതിഹാസം ബോബി ഫിഷറുമായുള്ള 1972ലെ പോരാട്ടം നൂറ്റാണ്ടിലെ ചെസ് മത്സരമായാണ് വിലയിരുത്തപ്പെടുന്നത്. അന്ന് സ്പാസ്‌കി പരാജയപ്പെട്ടിരുന്നു. 18ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയ അദ്ദേഹം…

Read More

നിർത്തിയിട്ടിരുന്ന ബസിൽ യുവതിയെ പീഡിപ്പിച്ച നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾ പിടിയിൽ

പൂനെ : ബസ് സ്റ്റാൻഡില്‍ നിര്‍ത്തിയിട്ട ബസില്‍വെച്ച് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദത്താത്രേയ ഗഡേ (26) മഹാരാഷ്ട്രയിലെ ഷിരൂരില്‍ വെച്ചാണ് പിടിയിലായത്. പ്രതിയെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി 13 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. അര്‍ധരാത്രിയാണ് ദത്താത്രേയ ഗഡേയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. മോഷണം, കവര്‍ച്ച, ചെയിന്‍ തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ദത്താത്രേയ ഗഡേ. ചിത്രം പുറത്തുവിട്ടുകൊണ്ട് പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial