Headlines

മദ്‌റസ അധ്യാപകനും നാലുവയസ്സുകാരനായ മകനും തമിഴ്‌നാട്ടില്‍ അപകടത്തില്‍ മരിച്ചു

മലപ്പുറം : മലപ്പുറം സ്വദേശിയായ മദ്‌റസ അധ്യാപകനും നാലുവയസ്സുകാരനായ മകനും തമിഴ്‌നാട്ടില്‍ ലോറിയില്‍ കാറിടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചു. ഭാര്യയും മകളും ഗുരുതരാവസ്ഥയില്‍. മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പമ്പില്‍ പൂളാങ്കുണ്ടില്‍ തരകന്‍ പരേതനായ അബ്ദുല്‍കരീം-റംലത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് സദഖത്തുല്ല വഹാബി(32), മകന്‍ മുഹമ്മദ് ഹാദി (4) എന്നിവരാണു മരിച്ചത്. ഭാര്യ ഫാത്തിമ സുഹറ (23), മകള്‍ ഐസല്‍ മഹറ(രണ്ടര) എന്നിവരാണ് ഉദുമല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കാവനൂര്‍ ഇരുവേറ്റിയില്‍ മദ്‌റസ അധ്യാപകനായ സദഖത്തുള്ള കുടുംബത്തോടൊപ്പം തമിഴ്‌നാട്ടിലെ…

Read More

തലപ്പാറയിൽ സ്കൂട്ടറിൽ പോകവെ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു

മലപ്പുറം: സ്‌കൂട്ടറിൽ പോവുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. വലതു കയ്യ്ക്കാണ് വെട്ടേറ്റത്.മലപ്പുറം തലപ്പാറയിൽ മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. സുമിയും ഷബയും സ്കൂട്ടറിൽ യാത്ര ചെയ്യവെ മറ്റൊരു സ്‌കൂട്ടറിൽ എത്തിയാൾ ഇവരുടെ വലത് കയ്യിൽ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

ഉത്സവത്തിനെത്തിയ വയോധികയുടെ മാല കവർന്നു; തമിഴ് നാടോടി സ്ത്രീകൾ പിടിയിൽ

പാലക്കാട്: ഉത്സവത്തിൽ പങ്കെടുക്കാനായി പുതുശ്ശേരി ക്ഷേത്രത്തിലെത്തിയ വയോധികയുടെ മാല കവർന്ന രണ്ട് പേർ പിടിയിൽ. പിടിയിലായ ഇരുവരും തമിഴ് നാടോടി സ്ത്രീകളാണ്. തമിഴ്നാട് സേലം സ്വദേശിനികളായ രാജേശ്വരി (30), ഈശ്വരി (43) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടിയ ശേഷം കസബ പൊലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ബസിറങ്ങി ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു എലപ്പുള്ളിപാറ ഏരിയപാടം മാമ്പുള്ളി വീട്ടിൽ സുന്ദരന്‍റെ ഭാര്യ വെള്ളക്കുട്ടി(75)യുടെ ഒരു പവനോളം വരുന്ന സ്വർണമാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. കവർച്ച കണ്ട…

Read More

വയനാട്ടിൽ ഓട്ടോയിൽ ഹാൻസ് കടത്തിയ യുവാവ് പിടിയിൽ

കല്‍പ്പറ്റ: ഓട്ടോയിൽ ഹാൻസ് കടത്തിയ യുവാവ് പിടിയിൽ. വയനാട് കമ്പളക്കാട് സ്വദേശി അസ്ലം (36) ആണ് അറസ്റ്റിലായത്. പുകയില ഉത്പന്നമായ ഹാന്‍സ് കടത്തുന്നതിനിടെ ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും കമ്പളക്കാട് പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ കൂടിയ വിലയ്ക്ക് ചില്ലറ വിൽപ്പന ലക്‌ഷ്യം വെച്ചാണ് ഹാൻസ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. അസ്ലം സഞ്ചരിച്ച ഓട്ടോയിൽ എട്ട് ചാക്കുകളാണ് ഉണ്ടായിരുന്നത്. എല്ലാ ചാക്കുകളിലും ഹാൻസ് തന്നെയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കമ്പളക്കാട് ഭാഗത്തു നിന്നും പറളിക്കുന്ന് ഭാഗത്തേക്ക് ഓട്ടോയില്‍ പുകയില…

Read More

പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മകനെ വെറുതെ വിട്ട് കോടതി; വിധിക്കെതിരെ അപ്പീൽ പോകണമെന്ന് പിതാവിനെ ചികിത്സിച്ച ഡോക്ടർ

തിരുവനന്തപുരം: പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ രേഖകള്‍ പരിഗണിച്ചില്ലെന്ന് ഡോക്ടർ. കേസിൽ മകനെ വെറുതെവിട്ട കോടതി വിധിക്കെതിനെതിരെ അപ്പീല്‍ പോകണമെന്ന് പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. കാരോടു സ്വദേശി തങ്കപ്പനാണ് കമ്പിവടികൊണ്ടുള്ള മകന്റ അടിയേറ്റ് മരിച്ചത്. തങ്കപ്പനെ ചികിത്സിച്ച വനിതാ ഡോക്ടർ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് കത്ത് കൈമാറി. പാറശാല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. ലീന വിശ്വനാണ്…

Read More

ആദിവാസി മേഖലയിൽ വൻ തോതിൽ മദ്യ വിൽപ്പന നടത്തി വന്നിരുന്നയാൾ പിടിയിൽ

തൃശൂർ: പുളിയിലപ്പാറ ആദിവാസി മേഖലയിൽ വൻ തോതിൽ മദ്യ വിൽപ്പന നടത്തി വന്നിരുന്ന ചാലക്കുടി കൂടപ്പുഴ സ്വദേശി പട്ടത്ത് വീട്ടിൽ രമേഷ് (ജവാൻ രമേഷ്- 52) പിടിയിൽ. 40 ലിറ്റർ ജവാൻ മദ്യവും അത് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച മഹീന്ദ്ര ജീപ്പും സഹിതം ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് സി യുവും സംഘവും ചേർന്നാണ് പിടികൂടിയത്. അതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാൽ മുതൽ പുളിയിലപ്പാറ, മുക്കുംപുഴ വരെയുള്ള വിവിധ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് വ്യാപക മദ്യവിൽപ്പന നടത്തി…

Read More

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതകക്കേസില്‍ കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം

ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതകക്കേസില്‍ കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയാണ് വിധി പ്രസ്താവിച്ചത്. 1984 നവംബര്‍ 1 ന് കലാപത്തിൽ ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ.ജീവപര്യന്തം തടവിന് പുറമേ, കലാപമുണ്ടാക്കിയതിന് സെക്ഷന്‍ 147 പ്രകാരം രണ്ട് വര്‍ഷവും, കലാപത്തിനായി മാരകായുധങ്ങള്‍ ഉപയോഗിച്ചതിന് മൂന്ന് വര്‍ഷം തടവും പിഴയും, മരണമോ ഗുരുതരമായ നാശനഷ്ടമോ…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാട് യാത്രാമൊഴി നൽകി

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ യാത്രാമൊഴി. അഫാന്റെ പെണ്‍സുഹൃത്തായ ഫര്‍സാനയുടെ സംസ്‌കാരം ചിറയിന്‍കീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ നടത്തി. പുതൂരിലെ വീട്ടില്‍ എത്തിച്ച ശേഷമാണു പിതാവിന്റെ വീടായ ചിറയിന്‍കീഴിലേക്കു കൊണ്ടുപോയത്. പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ ഷാഹിദാ ബീവിയുടെയും മൃതദേഹം പുല്ലമ്പാറ എസ്എന്‍പുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കരിച്ചു. മുത്തശ്ശി സല്‍മാ ബീവി, സഹോദരന്‍ അഫ്‌സാന്‍ എന്നിവരുടെ പാങ്ങോട് ജുമാ മസ്ജിദിലായിരുന്നു സംസ്‌കാരം. ലത്തീഫിന്റെയും സജിതാ ബീവിയുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം…

Read More

മത്സ്യത്തെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് കുടിക്കാന്‍ ബിയര്‍ നല്‍കുന്ന വിഡിയോ  വൈറൽ

മൃഗങ്ങളോട് മനുഷ്യര്‍ പല തരത്തിലുള്ള ക്രൂരതകള്‍ കാണിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരാറുണ്ട്. വിചിത്രമായ രീതിയിലാണ് ഇവിടെ ഒരാള്‍ രോഹു മത്സ്യത്തെ ഉപദ്രവിക്കുന്നത്. മത്സ്യത്തെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് കുടിക്കാന്‍ ബിയര്‍ നല്‍കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. മത്സ്യം ഒരു സിപ്പ് കുടിക്കുന്നതും വിഡിയോയില്‍ കാണാന്‍ കഴിയും. സാമൂഹികമാധ്യമങ്ങളില്‍ ഈ പ്രവൃത്തിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് വന്നിരിക്കുന്നത്. ചിലര്‍ ഈ പ്രവൃത്തിയെ രസകരമായ പ്രവൃത്തിയാണെന്നാണ് കമന്റ് തെയ്തിരിക്കുന്നത്. ചിലര്‍ മത്സ്യത്തെ കിഷ്ഫിഷര്‍ എന്ന് പറഞ്ഞ് കളിയാക്കിയാണ് കമന്റ് ഇട്ടിരിക്കുന്നത്. ചിലര്‍…

Read More

ട്രോളി ബാഗിൽ കഷ്ണങ്ങളാക്കിയ മൃതദേഹവുമായി രണ്ടു സ്ത്രീകൾ പോലീസ് പിടിയിലായി

കൊല്‍ക്കത്ത: ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹവുമായി എത്തിയ രണ്ട് സ്ത്രീകള്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ടോളി ബാഗിലാക്കിയ മൃതദേഹം ഹൂഗ്ലി നദിയില്‍ കുമാര്‍തുലി ഘട്ടിന് സമീപം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. സ്ത്രീകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നാട്ടുകാരാണ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് ട്രോളി ബാഗ് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കഷണങ്ങളാക്കി സാരിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. മധ്യഗ്രാം നിവാസികളായ ഫാല്‍ഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial