മകനേതിരെയുള്ള കഞ്ചാവ് കേസ് യു പ്രതിഭ എംഎൽഎയുടെ മൊഴിയെടുത്തു

ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മൊഴിയെടുത്തു. പ്രതിഭ നൽകിയ പരാതിയിലാണ് മൊഴിയെടുത്തത്. മകൻ കനിവിന്റെയും മൊഴി രേഖപ്പെടുത്തി. തകഴിയിലെ വീട്ടിലെത്തിയാണ് പ്രതിഭയുടെയും മകൻ കനിവിന്റെയും മൊഴിയെടുത്തത്. എക്സൈസിന്റെ നടപടിയിൽ വീഴ്ച ഉണ്ടായി എന്ന് എംഎൽഎ മൊഴി നല്‍കി. കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കൽ പരിശോധനയില്ലാതെയാണ്. മകനെ എക്സൈസ് സംഘം ദേഹോപദ്രവമേൽപ്പിച്ചു. അതിൽ ഭയന്നാണ് മകൻ കുറ്റം സമ്മതിച്ചത്. ലഹരി കൈവശം വെച്ചതായി കണ്ടെത്താതെ മകനെ സ്റ്റേഷനിൽ തടഞ്ഞുവെച്ചു. മകനെ മനപ്പൂർവം കേസിൽ പ്രതിയാക്കിയെന്നും…

Read More

അനധികൃതമായ മരുന്നുകളുടെ ഉത്പാദനത്തിനും കയറ്റുമതിക്കും വിലക്കേർപ്പെടുത്തി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ

വേദനസംഹാരികളായ ഹാരി ടാപെൻ്റഡോൾ, കാരിസോപ്രോഡോൾ എന്നിവ സംയോജിപ്പിച്ച് മരുന്നുകളുടെ ഉത്പാദനത്തിനും കയറ്റുമതിക്കും വിലക്കേർപ്പെടുത്തി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. അംഗീകൃതമല്ലാത്ത ഈ മരുന്നുകളുടെ കോമ്പിനേഷനുകൾ പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ ലഹരി മരുന്നായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, ബിബിസി വെൽഡ് സർവീസിൻ്റെ ‘ഇന്ത്യാസ് ഒപിയോയിഡ് കിംഗ്സ്’ എന്ന പേരിൽ പുറത്തുവിട്ട ഡോക്യുമെൻ്ററിയുടെ പാൽഘറിലെ അവിയോ ഫാർമസ്യൂട്ടിക്കൽസിൽ റെയ്ഡ് നടന്നത്. ഈ റെയ്ഡിലാണ് അനുമതിയില്ലാത്ത ടാപ്പൻ്റഡോൾ, കാരിസോപ്രോഡോൾ എന്നീ മരുന്നുകളുടെ കോമ്പിനേഷൻ ഉപയോ ഗിച്ചുള്ള മരുന്ന് നിർമ്മാണം…

Read More

പാതിവില തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ്

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഡിജിപി തന്നെയാണ് വ്യക്തമാക്കിയത്.ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തൽമണ്ണ പൊലീസിന്റെ നടപടിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജിയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ നിലവില്‍ തെളിവുകളില്ലെന്നും ഡിജിപി അറിയിച്ചു. പൊലീസിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി….

Read More

എസ്എംഎസ് വഴി ടു-ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ കോഡ് നല്‍കുന്ന രീതി മാറ്റി, ക്യൂആര്‍ കോഡ് രീതി ആക്കി ജിമെയിൽ

കാലിഫോർണിയ: ജിമെയിലിലെ എസ്എംഎസ് അധിഷ്ഠിത ലോഗിൻ കോഡ് സംവിധാനം ഗൂഗിൾ അവസാനിപ്പിക്കുന്നു. ലോഗിൻ ചെയ്യാൻ എസ്എംഎസ് വഴി ടു-ഫാക്ടർ ഓതൻ്റിക്കേഷൻ കോഡ് സ്വീകരിക്കുന്നതിന് പകരം ക്യൂറിയൻ കോഡ് രീതിയിലേക്ക് ജിമെയിൽ മാറുന്നു. ബാങ്കുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് പുതിയ ലോഗിൻ സംവിധാനം വരുന്നു. രാജ്യാന്തര മാധ്യമമായ ഫോബ്‌സാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. എസ്എംഎസ് വഴി ടു-ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ കോഡ് നല്‍കുന്ന രീതി മാറ്റി, ക്യൂആര്‍ കോഡ് രീതി ജിമെയിലേക്ക് വരുന്ന പുത്തന്‍ ഫീച്ചര്‍ വരും മാസങ്ങളില്‍ തന്നെ…

Read More

പശ്ചിമബംഗാളില്‍ ട്രോളി ബാഗില്‍ മൃതദേഹവുമായെത്തിയ യുവതികള്‍ പിടിയില്‍

പശ്ചിമബംഗാളില്‍ ട്രോളി ബാഗില്‍ മൃതദേഹവുമായെത്തിയ യുവതികള്‍ പിടിയില്‍. മധ്യംഗ്രാമില്‍ പ്രദേശവാസികളാണ് സ്ത്രീകള്‍ മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കാന്‍ വന്നത് ശ്രദ്ധിക്കുകയും ഇവരെ കൈയ്യോടെ പിടികൂടുകയുമായിരുന്നു. നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ഖുമര്‍ദുളി ഘട്ടിന് സമീപം ഹൂഗ്ലി നദിയില്‍ ശരീരം തള്ളാനായിരുന്നു ഇവരുടെ ശ്രമം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സുമിതാ ഘോഷ് എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പ്രദേശവാസികള്‍ സംശയത്തെ തുടര്‍ന്ന് ബാഗ് തുറക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെട്ടു. പിന്നാലെയാണ് സാരിയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം…

Read More

തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് എൽഡിഎഫ് നിലനിർത്തി; സിപിഐലെ വി ഹരികുമാർ വിജയിച്ചു

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐലെ വി ഹരികുമാർ വിജയിച്ചു .ശ്രീവരാഹത്ത് വാർഡിൽ കൗൺസിലറായിരുന്ന കെ വിജയകുമാറിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഹരികുമാർ സിപിഐ മണക്കാട് ലോക്കൽ കമ്മിറ്റി അംഗവും, കിസാൻസഭ തിരുവനന്തപുരം മണ്ഡലം ജോയിന്റ് സെക്രട്ടറിയുമാണ്. 1353 വോട്ടുകളാണ് ഹരികുമാർ നേടിയത്. മിനി ആർ (ബിജെപി) ബി. സുരേഷ് കുമാർ (യുഡിഎഫ്) എന്നിവരായിരുന്നു എതിർ സ്ഥാനാർത്ഥികൾ.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാർട്ടൂൺ കാണിച്ചു തരാമെന്ന് പറഞ്ഞ്  ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ചു കോടതി

പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 46 വയസ്സുകാരനായ പ്രതിക്ക് ജീവപര്യന്തവും മൂന്ന് വർഷം അധിക തടവും വിധിച്ചു. കൂടാതെ 1.01 ലക്ഷം രൂപ പിഴയുമടയ്ക്കണം. അടൂർ അതിവേഗ കോടതിയുടേതാണ് വിധി. തിരുവനന്തപുരം പോത്തൻകോട് മഞ്ഞുമല കടയിൽ പുത്തൻവീട്ടിൽ ബിജു ശശിധരന് അതിവേഗ കോടതി ജഡ്ജി ടി.മഞ്ജിത്താണ് ശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2022 മേയ് 18 മുതൽ ജൂ‍ൺ 21 വരെയുള്ള കാലയളവിലാണ്. പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…

Read More

തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിൽ എസ്ഡിപിഐക്ക് അട്ടിമറി വിജയം

തിരുവനന്തപുരം: പാങ്ങോട് പുലിപ്പാറയില്‍ എസ്ഡിപിഐക്ക് അട്ടിമറി വിജയം. കോണ്‍ഗ്രസ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുജീബ് പുലിപ്പാറയാണ് വിജയിച്ചത്. 226 വോട്ടിനാണ് വിജയം. യുഡിഎഫ് അംഗമായിരുന്ന അബ്ദുള്‍ ഖരീമിന്റെ മരണത്തെ തുടര്‍ന്നാണ് വാർഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. അബ്ദുള്‍ഖരീമിന്റെ മകള്‍ സബീനാഖരീമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ആകെ 19 വാര്‍ഡുകളുള്ള പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിനാണ് ഭരണം. എല്‍ഡിഎഫ് എട്ട്, യുഡിഎഫ് ഏഴ്, വെല്‍ഫെയര്‍ പാര്‍ട്ടി രണ്ട്, എസ്ഡിപിഐ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷി നില. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് യുഡിഎഫ്…

Read More

വിവാഹ ചടങ്ങിനിടയിൽ ഭക്ഷണത്തിൽ തുപ്പിയ പാചകകാരനെ പോലീസ് അറസ്റ് ചെയ്തു

ലക്‌നൗ: ഉത്തർ പ്രദേശിൽ വിവാഹ ചടങ്ങിനിടെ റൊട്ടിയിൽ തുപ്പിയ സംഭവത്തിൽ പാചകക്കാരൻ അറസ്റ്റിൽ. സംഭവത്തിന്റെ  വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ‘ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങൾ സ്വമേധയ കേസെടുക്കുകയായിരുന്നു’. അന്വേഷണത്തിൽ റൊട്ടിയിൽ തുപ്പിയ പാചകക്കാരനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് എസ്.പി ആയുഷ് വിക്രം സിങ് പറഞ്ഞു. എന്തിനാണ് ഭക്ഷണത്തിൽ തുപ്പിയതെന്ന് ചോദിച്ചപ്പോൾ പ്രതിക്ക് മറുപടി ഒന്നുമില്ലായിരുന്നു. ഉത്തർ പ്രദേശിൽ സമാനമായ സംഭവങ്ങൾ ഇതിനു മുൻപും ഉണ്ടയിട്ടുണ്ട്. ഫെബ്രുവരി 21ന്…

Read More

അഗളി ഗവ. എൽ പി സ്കൂൾ പരിസരത്ത് പുലിയെ കണ്ടതായി സംശയം, രക്ഷിതാക്കളും നാട്ടുകാരും പരിഭ്രാന്തിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന അഗളി ഗവ. എൽപി സ്കൂൾ പരിസരത്ത് പുലിയെ കണ്ടതായി സ്കൂൾ ജീവനക്കാർ. സ്കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. ഇതേതുടർന്ന് സ്കൂൾ ജീവനക്കാർ പിടിഎ ഭാരവാഹികളെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധയിൽ പ്രീ- പ്രൈമറി വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്ന പാർക്കിൽ ആടിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സ്കൂളിനോട് ചേർന്ന് വനമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി നാട്ടുകാർ പറഞ്ഞു. 500 -റിലേറെ വിദ്യാർഥികൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial