ആനയിടഞ്ഞതിനെ തുടർന്ന് മരണപ്പെട്ട സ്ത്രീയുടെ ആഭരണങ്ങള്‍ കാണാനില്ലെന്ന പരാതിയുമായി കുടുംബം.
കോഴിക്കോട്: കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞതിനെത്തുടർന്ന് മരണപ്പെട്ട ലീലയുടെ ആഭരണങ്ങള്‍ കാണാനില്ലെന്ന പരാതിയുമായി കുടുംബം. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണ വളകള്‍ മാത്രമാണ്. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ല. നാല് പവനോളം സ്വർണാഭരണങ്ങൾ കാണാതായതായി ലീലയുടെ സഹോദരന്‍ ശിവദാസന്‍ പറഞ്ഞു. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. വ്യാഴാഴ്ച ആനയിടഞ്ഞുണ്ടായ അപകടത്തിൽ ലീല ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. രാജന്‍, അമ്മുക്കുട്ടി എന്നിവരാണ്…

