പത്തനംതിട്ട പെരുനാട് സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; 3 പേർ കസ്റ്റഡിയിൽ

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് യുവാവ് മരിച്ചു. സിഐടിയു പ്രവർത്തകൻ ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഖിൽ, ശരൺ, ആരോമൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ 8 പേർ പ്രതികളായുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികൾ ബിജെപി, ആർഎസ്എസ് പ്രവർത്തരാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ തർക്കമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജിതിന്റെ മൃതദേഹം ആശുപത്രിയിലേക്ക്…

Read More

തിരുവനന്തപുരത്ത് പതിനൊന്ന് വയസുകാരി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണത്ത് പതിനൊന്ന് വയസുകാരി തൂങ്ങി മരിച്ച നിലയില്‍. കുട്ടിയെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലില്‍ കെട്ടിയ റിബണ്‍ കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് സംഭവം. കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചപ്പോള്‍ സംഭവിച്ചതാകാമെന്നാണ് സൂചന. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം. ഇളയ കുട്ടിയാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി റിബണ്‍ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കുട്ടികള്‍ തമ്മില്‍ കളിക്കുന്നതിനിടെ സംഭവിച്ചതാകാം എന്നാണ്…

Read More

കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചാലിയം സ്വദേശി കെ. സിറാജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടെത്തിച്ച എംഡിഎംഎക്ക് 30 ലക്ഷത്തിലധികം രൂപ വിലവരും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ട്രെയിനിറങ്ങി വന്ന സിറാജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിറാജ് ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് ട്രെയിനില്‍ എംഡിഎംഎ കൊടുത്ത് വിട്ടു. പിന്നീട് ഗോവയിലേക്ക് ഫ്‌ലൈറ്റിലെത്തി അവിടെ നിന്നും ട്രെയിനില്‍ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. ഇത്രയും വലിയ അളവിലുള്ള ലഹരി മരുന്ന് ആര്‍ക്കൊക്കെ എവിടെയൊക്കെ…

Read More

കടുത്ത ചൂടില്‍ വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടി കുടുംബം

പത്തനംതിട്ട: കടുത്ത ചൂടില്‍ വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു കിടക്കുന്നത് കണ്ട് ഞെട്ടി കുടുംബം. നാല് അടിയോളം വെള്ളമുണ്ടായിരുന്ന കിണറാണ് നിറഞ്ഞത്.മാടത്തുംപടി ജംഗ്ഷനു സമീപം തെക്കേതില്‍ മോഹന്‍ പ്രഭയുടെ വീട്ടിലെ കാഴ്ചയാണിത്. പുനലൂര്‍-മൂവാറ്റുപുഴ പാതയോടു ചേര്‍ന്നാണ് മോഹന്‍ പ്രഭയും കുടുംബവും താമസിക്കുന്നത്. വീടിന്റെ പിന്നില്‍ എല്ലാ മഴക്കാലത്തും പാറയിടുക്കില്‍ നിന്ന് ഉറവ രൂപപ്പെടാറുണ്ട്. ഉറവയിലെ വെള്ളം ഒഴുകിപ്പോകുന്നിടത്താണ് കിണര്‍. രണ്ടു മാസത്തിലധികമായി ഉറവയിലെ നീരൊഴുക്ക് നിലച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് കടുത്ത ചൂടിനിടെ ഉറവയില്‍ നിന്ന്…

Read More

പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍.

തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്കു സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തിയാണ് പ്രതി കവര്‍ച്ച നടത്തിയത്. 4 സംഘമായി…

Read More

സ്ത്രീധനം കൂടുതല്‍ നല്‍കാത്തതിനെത്തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ ഭാര്യയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചുവെന്ന് പരാതി

ലഖ്‌നൗ: സ്ത്രീധനം കൂടുതല്‍ നല്‍കാത്തതിനെത്തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ ഭാര്യയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചുവെന്ന് പരാതി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുവതിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. 2023ല്‍ ഫെബ്രുവരി 15ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയുടെ മകന്‍ അഭിഷേക് എന്ന സച്ചിന് തന്റെ മകള്‍ സോണാല്‍ സൈനിയെ വിവാഹം കഴിപ്പിച്ച് നല്‍കി. വിവാഹത്തില്‍ വരന്റെ കുടുംബത്തിന് സ്ത്രീധനമായി ഒരു കാറും 15 ലക്ഷം രൂപയും നല്‍കി. ഇതൊക്കെ നല്‍കിയിട്ടും ഭര്‍തൃവീട്ടുകാര്‍ സന്തുഷ്ടരായിരുന്നില്ല. കുഴച്ച് കഴിഞ്ഞപ്പോള്‍ അവര്‍…

Read More

കണ്ണൂരിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു

ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് കണ്ണൂര്‍: കണ്ണൂര്‍ കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍ വെച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്. വീടിനടുത്തുള്ള പച്ചക്കരി തോട്ടത്തില്‍ കൃഷിജോലിയില്‍ ഏര്‍പ്പെടുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കാട്ടു തേനീച്ചയുടെ കുത്തേറ്റത്. തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെ മരണം സംഭവിച്ചു.

Read More

ചാലക്കുടി വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു

ബന്ധുവീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ അപകടം, ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി, സഹോദരങ്ങള്‍ മരിച്ചുമുരിങ്ങൂരിൽ ബന്ധുവീട്ടിൽ നിന്ന് കൊടകര ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. തൃശൂര്‍: ചാലക്കുടി പോട്ട നാടുകുന്നിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു. എറണാകുളം പട്ടിമറ്റം ഓലിക്കൽ വീട്ടിൽ സുരേഷിന്റെ മക്കളായ സുരാജ് (32), സജീഷ് (25) എന്നിവരാണു മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. ഇവർ ഓടിച്ചിരുന്ന ബൈക്ക് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. മസ്തകത്തിന് മുറിവേറ്റ കൊമ്പന്റെ ചികിത്സ: കുങ്കിയാനയെ എത്തിച്ചു; ആനയെ കോടനാട് ആനക്കൊട്ടിലിലേക്ക് മാറ്റും,…

Read More

മുന്‍വൈരാഗ്യം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു; ഏഴുമാസം പ്രായമുള്ള കുഞ്ഞിനും പരിക്ക്

കൊല്ലം: കൊല്ലം കൊട്ടാരക്കര മൈലത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. വെള്ളാരംകുന്ന് സ്വദേശി അരുണ്‍ പിതാവ് സത്യന്‍, അമ്മ ലത എന്നിവര്‍ക്കാണ് വെട്ടേറ്റത്. മുന്‍വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണം. വെള്ളാരംകുന്നില്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അരുണ്‍, മാതാവ് ലത, പിതാവ് സത്യന്‍, ഭാര്യ, ആറ് മാസം പ്രായമായ കുഞ്ഞ് എന്നിവര്‍ നടന്നുവരുന്നതിനിടെ രണ്ടംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ട് വര്‍ഷം മുമ്പ് കുടുംബാംഗങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ ഈ ആക്രമി സംഘം കുടുംബത്തെ…

Read More

സർക്കാരിന് ആശാ വർക്കർമാരുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സർക്കാരിന് ആശാ വർക്കർമാരുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആശ വർക്കർമാർക്ക് കൂടുതൽ ഓണറേറിയം നൽകുന്നത് രാജ്യത്ത് കേരളത്തിൽ മാത്രമാണ്. ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ലഭിച്ചാൽ ആവശ്യങ്ങളിൽ തീരുമാനമെടുക്കുമെന്നും ആനുകൂല്യങ്ങൾ കൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ധനവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധനമന്ത്രിയുമായി സംസാരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന വേതന തുക ഉടൻ വിതരണം ചെയ്യുക, ഓണറേറിയം വർദ്ധിപ്പിക്കുക, 62 വയസ്സിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial