ലേഖനവിവാദത്തിൽ ശശി തരൂർ എംപിയെ രൂക്ഷമായി വിമർശിച്ചും ശക്തമായ മറുപടി നൽകിയും മുസ്‌ലിം ലീഗും എം എം ഹസനും രംഗത്ത്
മലപ്പുറം: കേരള സർക്കാരിനെ പ്രശംസിച്ചുള്ള ലേഖനവിവാദത്തിൽ ശശി തരൂർ എംപിയെ രൂക്ഷമായി വിമർശിച്ചും ശക്തമായ മറുപടി നൽകിയും മുസ്‌ലിം ലീഗും എം എം ഹസനും രംഗത്ത്. താൻ വ്യവസായി മന്ത്രിയായ കാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. സ്വന്തം മണ്ഡലത്തിലെ സംരംഭകരോട് എങ്കിലും തരൂർ സംസാരിച്ചിരുന്നുവെങ്കിൽ ലേഖനം എഴുതുമായിരുന്നില്ലെന്നും തരൂരിന് ഗ്രൗണ്ട് റിയാലിറ്റി അറിയില്ലെന്നുമാണ് എംഎം ഹസൻ കുറ്റപ്പെടുത്തിയത്. എകെ ആന്‍റണി സര്‍ക്കാരിന്‍റെ കാലത്താണ് കേരളത്തിന്‍റെ വ്യവസായ ഭൂപടം മാറിയതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു….

