Headlines

റംസാന് അവധിയില്ല;
മാർച്ച് 31 ന് ബാങ്കുകൾ തുറന്ന് പ്രവ‍ർത്തിക്കണമെന്ന് ആ‍ർബിഐ

ദില്ലി:റംസാൻ പ്രമാണിച്ച് അവധിയാണെങ്കിലും 2025 മാ‍ർച്ച് 31 തിങ്കളാഴ്ച, രാജ്യത്തെ ബാങ്കുകൾ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽപെട്ട ബാങ്കുകൾക്കാണ് നിർദേശം ബാധകമാവുക. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം, റംസാൻ പ്രമാണിച്ച് അവധിയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിർദേശം. പൊതുമേഖലാ ബാങ്കുകളും  സ്വകാര്യ ബാങ്കുകളും റംസാൻ പ്രമാണിച്ച് അടച്ചിടേണ്ടതായിരുന്നു. 2024-25 സാമ്പത്തിക വർഷത്തെ സര്‍ക്കാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾ പൂര്‍ത്തിയാക്കാനാണ് മാർച്ച് 31 പ്രവൃത്തി ദിനമാക്കിയത്. ഏപ്രിൽ ഒന്ന് മുതൽ മാർച്ച്…

Read More

ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തല്‍; കഴിഞ്ഞ വര്‍ഷം മാത്രം 22,000 കേസുകള്‍

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയതിന് കഴിഞ്ഞ വര്‍ഷം മാത്രം 22,000 കേസുകളെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കൂടുതല്‍ കേസുകള്‍ നമ്പര്‍ പ്ലേറ്റും സൈലന്‍സറും രൂപ മാറ്റം വരുത്തിയതിന്. 418 പേരുടെ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്താതയും നിയമസഭയില്‍ ഗതാഗത വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 8983 നമ്പര്‍ പ്ലേറ്റ് രൂപം മാറ്റം നടത്തിയ കേസുകളും, 8355 സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനുള്ള കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മഡ്ഗാര്‍ഡ്, ഇന്‍ഡിക്കേറ്റര്‍ എന്നിവ രൂപംമാറ്റം വരുത്തിയതിനും ചെലാനുകള്‍ അയച്ചിട്ടുണ്ട്. രൂപമാറ്റം വരുത്തിയാല്‍ 5000…

Read More

ഭാര്യക്ക് മറ്റൊരാളുമായുള്ള ശാരീരിക ബന്ധമില്ലാത്ത പ്രണയബന്ധം വ്യഭിചാരമല്ല; നിർണായക വിധിയുമായി മധ്യപ്രദേശ് കോടതി

ഭോപ്പാൽ: ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള പ്രണയബന്ധം വ്യഭിചാരം തെളിയിക്കാനും ജീവനാംശം നിഷേധിക്കാനും പര്യാപ്തമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി. വ്യഭിചാരം സ്ഥാപിക്കുന്നതിന് ലൈംഗിക ബന്ധം ഒരു ആവശ്യമായ ഘടകമാണെന്നും കോടതി പ്രസ്താവിച്ചു. ഭാര്യയുടെ വ്യഭിചാരം തെളിയിക്കപ്പെട്ടാൽ മാത്രമേ ജീവനാംശം നിഷേധിക്കാൻ കഴിയൂവെന്ന് ക്രിമിനൽ നടപടിക്രമത്തിലെ ബിഎൻഎസ്എസ്/125(4) ലെ സെക്ഷൻ 144(5) പ്രകാരം വ്യക്തമാണ്. വ്യഭിചാരം എന്നാൽ ലൈംഗിക ബന്ധമാണെന്നും നിഷ്കർഷിക്കുന്നു. ശാരീരിക ബന്ധമില്ലാതെ ഭാര്യക്ക് മറ്റൊരാളോട് സ്നേഹവും വാത്സല്യവും ഉണ്ടെങ്കിൽ അതുമാത്രം ഭാര്യ വ്യഭിചാരത്തിലേർപ്പെട്ടെന്ന് സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് ജസ്റ്റിസ് ജിഎസ് അലുവാലിയ അഭിപ്രായപ്പെട്ടു….

Read More

കല്യാണവേദിയിൽ ‘അതിഥി’യായി പുലി; വധൂവരന്മാർ കാറിൽ കുടുങ്ങിയത് മണിക്കൂറുകൾ.

ലഖ്നൗ: ലഖ്നൗവിലെ കല്യാണവീട്ടിൽ ക്ഷണിക്കപ്പെടാത്ത ‘അതിഥി’യെത്തി.അതിഥിയെ കണ്ടവർ വിവാഹവേദിയിൽനിന്ന് ഇറങ്ങിയോടി. വരനും വധുവും പ്രാണരക്ഷാർഥം സമീപത്തുണ്ടായ കാറിൽ കയറി ഒളിച്ചു. അത് മണിക്കൂറുകളോളം തുടർന്നു. അതിഥിയുടെ പേര് ‘പുള്ളിപ്പുലി’. ലഖ്നൗവിലെ ബുദ്ദേശ്വറിലാണ് സംഭവം. ബുധനാഴ്ച‌ രാത്രിയാണ് കല്യാണവേദിയിലേക്ക് പുലി ഓടിക്കയറിയത്. പുലിയെക്കണ്ട് പരിഭ്രാന്തിയിൽ ആളുകൾ പരക്കം പാഞ്ഞു. സ്ഥലത്തെത്തിയ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മണിക്കൂറുകൾ പ്രയത്നിച്ച് പുലർച്ചെ രണ്ടോടെയാണ് പുലിയെ കൂട്ടിലാക്കിയത്. ഇതിനിടെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഉദ്യോഗസ്ഥനെ പുലി ആക്രമിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ…

Read More

മുത്തശ്ശിയുടെ രണ്ടാം ഭർത്താവ് ലൈംഗികാതിക്രമത്തിനിരയാക്കിയ പതിനേഴുകാരിക്ക് പോക്സോ നിയമപ്രകാരം സഹായിയെ നിയോഗിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്

കൊച്ചി : മുത്തശ്ശിയുടെ രണ്ടാം ഭർത്താവ് ലൈംഗികാതിക്രമത്തിനിരയാക്കിയ പതിനേഴുകാരിക്ക് പോക്സോ നിയമപ്രകാരം സഹായിയെ നിയോഗിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം ശിശുക്ഷേമ സമിതിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. പെൺകുട്ടിയുടെ പഠനം മുടങ്ങാതെ നോക്കണമെന്നും, പെൺകുട്ടി സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും അത് സഹായിയുടെ ചുമതലയാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഒപ്പം സ്കൂൾ അധികൃതരും ഇക്കാര്യം ഉറപ്പാക്കണം. കുട്ടിക്ക് നഷ്ടപരിഹാരം ലഭിക്കാൻ രണ്ടാഴ്ച്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട അധികൃതർ ഉത്തരവിടണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ‌‌ അമ്മ മരിക്കുകയും അച്ഛൻ ഉപേക്ഷിക്കുകയും…

Read More

രണ്ട് സഹപ്രവർത്തകരെ കൊലപ്പെടുത്തിയ ശേഷം ജവാൻ തന്റെ സർവീസ് തോക്ക് ഉപയോഗിച്ച് സ്വയം ജീവനൊടുക്കി

ഇംഫാൽ : മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ ലംസാങ്ങിലുള്ള സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ക്യാമ്പിൽ വെടിവെപ്പ്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കായിരുന്നു സംഭവം. രണ്ട് സഹപ്രവർത്തകരെ കൊലപ്പെടുത്തിയ ശേഷം ജവാൻ തന്റെ സർവീസ് തോക്ക് ഉപയോഗിച്ച് സ്വയം ജീവനൊടുക്കി. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യക്തിപരമായ തർക്കങ്ങളാണ് ആക്രമണത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹവിൽദാർ സഞ്ജയ്കുമാറാണ് സർവീസ് റിവോൾവർ…

Read More

മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആനയുടെ ആരോഗ്യനില മോശമായിതുടരുന്നു

മലയാറ്റൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആനയുടെ ആരോഗ്യനില മോശമായി. ഭക്ഷണം എടുക്കാൻ പോലും ബുദ്ധിമുട്ടിലാണ് ഇപ്പോൾ ആനയെന്നാണ് വിലയിരുത്തൽ. ആനയെ കൂട്ടിലാക്കി പരിശോധന നടത്തണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ആനയുടെ അവസ്ഥ വിലയിരുത്തി ഈ തീരുമാനം മാറ്റുകയായിരുന്നു. ആനയെ ഇന്ന് തന്നെ പിടികൂടി കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചു. രണ്ടുവർഷം അരികൊമ്പൻ ഒരുക്കിയ കൂട് തന്നെ അതിരപ്പിള്ളിയിൽ നിന്നെത്തുന്ന കൊമ്പനും മതിയാകും എന്നതിനിടയിലാണ് വനം വകുപ്പ്. കൂട് വിദഗ്ധസംഘം പരിശോധിച്ച് വരുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ…

Read More

മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

തൃശൂർ: മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുതിയകാവ് സ്വദേശി സിദ്ധീഖ് (54) ആണ് മതിലകം പൊലീസിന്റെ പിടിയിലായത്. ഫെബ്രുവരി 12നാണ് ഇയാൾ രണ്ട് പവൻ തൂക്കം വരുന്ന രണ്ട് മുക്കുപണ്ട വളകൾ പാപ്പിനിവട്ടം സഹകരണ ബാങ്കിൽ പണയം വെച്ച് 88,000 രൂപ തട്ടിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ വളകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാക്കുന്നത്. ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതി അറസ്റ്റ് ചെയ്തത്. സമാന രീതിയിൽ മറ്റ് ബാങ്കുകളിൽ…

Read More

കൊടുങ്ങല്ലൂരിൽ യുവതി കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ

തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരിൽ യുവതി കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി രതീഷിന്‍റെ ഭാര്യ ഷിനി (34)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇന്ന് ഉച്ചയോടെ ഒന്നിലധികം പലിശ ഇടപാട് സ്ഥാപനങ്ങളിലെ കളക്ഷൻ ഏജന്‍റുമാർ ഒന്നിച്ച് വീട്ടിലെത്തി തിരിച്ചടവ് തുക ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനിടെ ഷിനി കിടപ്പുമുറിയിൽ കയറി വാതിലടക്കുകയുമായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാരും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial