അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകൾ

കോഴിക്കോട്: അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകൾ. മാർച്ച് രണ്ടാം വാരം മുതൽ പണിമുക്കിയുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ലോറിയുടമ സംഘടനകളുടെയും സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളുടെയും അറിയിച്ചു. ദീർഘകാലത്തെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ പ്രസ്താവനയിൽ പറയുന്നു.

Read More

കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് മരണം.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് രണ്ട് മരണം. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. കുറവങ്ങാട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് മരിച്ചതെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Read More

അനധികൃതമായി കാറിൽ കടത്തിയത് 90 ലക്ഷം രൂപ; 3 പേർ പോലീസ് പിടിയിൽ

ബെംഗളൂരു: കാറിൽ അനധികൃതമായി കടത്തിയ 90 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിലെ ഹുബ്ബള്ളിയിലാണ് സംഭവം. പിടിച്ചെടുത്ത പണത്തിന് രേഖകളില്ലായിരുന്നു. മതിയായ രേഖകൾ കൂടാതെ ഇത്രയും പണം കൊണ്ടുപോകുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് കേശവ്പുർ പൊലീസ് ക്ലബ് റോഡിൽ വാഹന പരിശോധന നടന്നത്. ഈ പരിശോധനയിലാണ് പ്രതികളെ പിടികൂടാനായത്. പോലീസിന്റെ അന്വേഷണത്തിൽ പിടിച്ചെടുത്ത പണം ഹുബ്ബള്ളി സ്വദേശി സതീഷ് ഷെജ്‌വാദ്കറുടേതാണ് തെളിഞ്ഞു. ഇതോടെ ഇയാൾക്ക് പോലീസ് നോട്ടീസ് അയക്കുകയും ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെടുകയും…

Read More

ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ രക്ഷിച്ച രജത്കുമാർ ജീവനൊടുക്കാൻ ശ്രമിച്ചുകാമുകിക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു

2022ൽ സംഭവിച്ച കാറപകടത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ രക്ഷിച്ച രജത്കുമാർ ജീവനൊടുക്കാൻ ശ്രമിച്ചു. കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ബുച്ച ബസ്തി ഗ്രാമത്തിലാണ് സംഭവം. ഇവർ തമ്മിലുള്ള ബന്ധത്തെ വീട്ടുകാ‌ർ എതിർത്തതിനെ തുടർന്നാണ് രജത് കുമാറും 21 വയസ്സുള്ള കാമുകി മനു കശ്യപും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് വിവരം. യുവതി ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. രജത് കുമാർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 2022ൽ…

Read More

കസ്റ്റംസിന് രഹസ്യ വിവരത്തെതുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. തായ്‍ലാന്റിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കൽ നിന്നാണ് 15 കിലോയോളം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന. വിമാനത്താവളത്തിൽ അടുത്തിടെ നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് കസ്റ്റംസ് പറഞ്ഞു. എന്നാൽ, പിടിയിലായ പഞ്ചാബ് സ്വദേശിയുടെ കൂടുതൽ വിവരങ്ങൾ…

Read More

റബര്‍ ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറാകാന്‍ അവസരം.

റബര്‍ ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറാകാന്‍ അവസരം. നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുകളുണ്ട്. അണ്‍റിസര്‍വ്ഡിന് 27 ഒഴിവുകളും, ഒബിസിക്ക് അഞ്ചും, എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് രണ്ട് വീതവും, ഇഡബ്ല്യുഎസിന് നാലു വേക്കന്‍സികളും നീക്കിവച്ചിരിക്കുന്നു. 9300 മുതല്‍ 34800 വരെയാണ് പേ സ്‌കെയില്‍. 30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിഎ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അഗ്രികള്‍ച്ചറില്‍ ബിരുദമോ, അല്ലെങ്കില്‍ ബോട്ടണിയില്‍ ബിരുദാനന്തര ബിരുദമോ ആണ് അപേക്ഷിക്കാനുള്ള യോഗ്യത. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍…

Read More

ബഹ്റൈനിൽഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കെട്ടിടം തകർന്നുവീണു ഒരാൾ മരണപെട്ടു

മനാമ: ബഹ്റൈനിൽ മുഹറഖ് ഗവർണറേറ്റിലെ അറാദിൽ രണ്ട് നില കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സീഫ് മാളിന് സമീപത്തായുള്ള ഒരു റെസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സക്കായി കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിൽ ഒരു സലൂണും പ്രവർത്തിക്കുന്നുണ്ടായിരുന്നു. കൂടാതെ, മുകൾ നിലയിൽ താമസക്കാരുണ്ടായിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ടു പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രണ്ടു…

Read More

പരീക്ഷ അടുത്തതിനാൽ ഫോൺ വിലക്കി; ഇരുപതാം നിലയിൽ നിന്നും ചാടി പത്താം ക്ലാസുകാരി ജീവനൊടുക്കി

ബംഗളൂരു: ബംഗളുരുവിലെ കാടുഗോഡിയില്‍ അപ്പാർട്ട്മെന്റിന്റെ 20-ാം നിലയില്‍ നിന്ന് ചാടി പത്താം ക്ലാസുകാരി ജീവനൊടുക്കി. ബുധനാഴ്ചയായിരുന്നു സംഭവം. പരീക്ഷ അടുത്തതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വീട്ടുകാർ വിലക്കിയതിനാലാണ് 15 വയസുകാരി ആത്മഹത്യ ചെയ്തത്. ബാംഗ്ലൂർ കാടുഗോഡി അസറ്റ് മാർക്ക് അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകള്‍ അവന്തിക ചൗരസ്യ (15) യാണ് മരിച്ചത്. വൈറ്റ്ഫീല്‍ഡിലെ സ്വകാര്യസ്കൂള്‍ വിദ്യാർഥിനിയാണ് മരിച്ച അവന്തിക. ഫെബ്രുവരി 15 ന് വാർഷിക പരീക്ഷകള്‍ ആരംഭിക്കാനിരിക്കെ, പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതായി…

Read More

ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ വിചാരണ തുടങ്ങി

കൊല്ലം: ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ വിചാരണ തുടങ്ങി. ഒന്നാം സാക്ഷിയായ ഡോ.മുഹമ്മദ് ഷിബിന്റെ വിസ്താരമാണ് ഇന്ന് നടന്നത്. പ്രതി സന്ദീപിനെ കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരാക്കുകയായിരുന്നു. പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്ന് വന്ദനയുടെ അച്ഛൻ മോഹൻദാസ് പറഞ്ഞു. പൊലീസ് വൈദ്യപരിശോനയ്ക്ക് എത്തിച്ച പ്രതിയാണ് 2023 മെയ് 10 ന് ഡോ.വന്ദനദാസിൻ്റെ ജീവനെടുത്തത്. അന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദനയ്ക്ക് ഒപ്പം…

Read More

സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ എടുത്ത് പണവുമായി നാട്ടുകാരൻ മുങ്ങിയെന്ന് പരാതി

മലപ്പുറം: മുപ്പതോളം സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ എടുത്ത് പണവുമായി നാട്ടുകാരാണ് മുങ്ങിയെന്ന് പരാതി. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. കല്ലിപറമ്പൻ അബ്ദുൽ ലത്തീഫ് എന്ന മാമ്പറ മാനു (45) കബളിപ്പിച്ചതായാണ് പ്രദേശവാസികളായ സ്ത്രീകൾ പോലീസിൽ നൽകിയ പരാതി. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട് മുക്കിൽ 22-ാം വാർഡിലെ മുപ്പതോളം സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ എടുപ്പിച്ച പണവുമായാണ് ഇയാൾ മുങ്ങിയതെന്നാണ് ആരോപണം. സജീവ രാഷ്ട്രീയ പ്രവർത്തകനായ ഇയാൾ നഗരസഭയുടെ ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണ കോൺട്രാക്റ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial