സ്വകാര്യ സര്‍വകലാശാല ബിൽ വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണം എസ് എഫ് ഐ; സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണം

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ബിൽ പ്രഖ്യാപനത്തിൽ പ്രതികരിച്ച് എസ്എഐ. സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്ന് എസ്.എഫ്.ഐ. അവശ്യപ്പെട്ടു. ബില്‍ പാസാക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും വിദ്യാര്‍ഥി സംഘടനകളോട് ചര്‍ച്ച നടത്തണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് വേണമെന്നും എസ്.എഫ്.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വാര്‍ഷിക ബജറ്റില്‍ സ്വകാര്യ സര്‍വകലാശാല പ്രഖ്യാപനം നടത്തിയ സമയത്തുതന്നെ ആശങ്കയും അഭിപ്രായവും എസ്.എഫ്.ഐ പൊതുസമൂഹത്തിന് മുന്നില്‍ പങ്കുവെച്ചിരുന്നു. അന്ന് എസ്.എഫ്.ഐ ഉയര്‍ത്തിയ…

Read More

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കുന്നംകുളം: ചൂണ്ടലിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചൂണ്ടൽ പാറ അമ്പലത്തിന് അടുത്തുവെച്ചായിരുന്നു അപകടം. സംഭവത്തിൽ വേലൂർ സ്വദേശി നീലങ്കാവിൽ വീട്ടിൽ ജോയൽ ജസ്റ്റിൻ (19)ആണ് മരിച്ചത്. കുന്നംകുളത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബൈക്കും എതിർ ദിശയിൽ നിന്ന് വന്ന ഷോണി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടൻ തന്നെ ജോയലിനെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ജസ്റ്റിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു….

Read More

സ്കൂൾ ബസിൽ ഉണ്ടായ സംഘർഷം;സഹപാഠിയുടെ അടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ചെന്നൈ: സ്കൂൾ ബസിൽ ഉണ്ടായ സംഘർഷത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. സീറ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിലാണ് വിദ്യാർത്ഥി മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സഹപാഠിയുടെ അടിയേറ്റ് സേലം എടപ്പാടി കന്ദഗുരു (14) ആണ് മരിച്ചത്. സേലം ജില്ലയിലെ എടപ്പാടിക്കടുത്ത സ്വകാര്യ സ്കൂളിലെ ബസിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം ക്ലാസ് വിട്ട് സ്കൂൾ ബസിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സീറ്റിനെ ചൊല്ലി കന്ദഗുരുവും സഹപാഠിയും തമ്മിൽ വഴക്കുണ്ടായത്. സഹപാഠിയുടെ ആക്രമണത്തിൽ നെഞ്ചിൽ ചവിട്ടേറ്റ കന്ദഗുരു ബസിന്റെ തറയിലിടിച്ച് വീഴുകയായിരുന്നു. വീണതിന്റെ ആഘാതത്തിൽ…

Read More

കിഴക്കേകോട്ട കെഎസ്ആർടിസി സ്റ്റാൻഡിലെ ശുചിമുറി ഉദ്യോഗസ്ഥർ പൂട്ടിയതായി പരാതി; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്തെ ശുചിമുറി പൂട്ടിയിട്ടത് സംബന്ധിച്ച വിശദീകരണം സമർപ്പിക്കണമെന്ന് കോർപ്പറേഷൻ സി.എം.ഡിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അവശ്യപ്പെട്ടു. അടിയന്തരമായി ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു. എം.എസ് രവി അനുസ്മരണ അസോസിയേഷൻ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായ വിഴിഞ്ഞം വിജയൻ എന്നയാൾ സമർപ്പിച്ച പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നടപടി. യാത്രക്കാരായ വയോധികരും സ്ത്രീകളും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ നെട്ടോട്ടമോടുമ്പോൾ ബസ് സ്റ്റാന്റിനുള്ളിലുള്ള…

Read More

മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തി; 2 പേർ പിടിയിൽ

മംഗലപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തിയതായി പൊലീസ്. ആറ്റിങ്ങലിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന ആഷിഖിനെ പിൻതുടർന്ന് എത്തിയ പൊലീസാണ് രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ടു പേർ പിടിയിലായി. മറ്റുള്ളവർ രക്ഷപ്പെടുകയും ചെയ്തു. രാത്രി 7:45 ഓടുകൂടിയാണ് ആഷിഖിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ബന്ധുക്കൾ മംഗലപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.

Read More

കൊല്ലം കുളത്തൂപ്പുഴ ഓയിൽ പാം എസ്റ്റേറ്റിൽ വൻ തീപിടുത്തം

      കുളത്തൂപ്പുഴ : കൊല്ലം കുളത്തൂപ്പുഴ ഓയിൽ പാം എസ്റ്റേറ്റിൽ തീപിടുത്തം. കണ്ടഞ്ചിറ എസ്റ്റേറ്റിന് സമീപമുള്ള അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. പുക ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ, പുനലൂർ സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കാനും , കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുമുള്ള ശ്രമങ്ങൾ തുടരുന്നു .കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടർന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കടുത്ത വേനലിൽ ഇടക്കാടുകൾക്ക് തീപിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്ന്…

Read More

കുട്ടിയുടെ സംരക്ഷണത്തിന് അച്ഛനേക്കാള്‍ അവകാശം മുത്തച്ഛനും മുത്തശ്ശിക്കുമില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടിയുടെ യഥാര്‍ഥ പിതാവിനേക്കാള്‍ സംരക്ഷണാവകാശം മുത്തച്ഛനും മുത്തശ്ശിക്കും ഉണ്ടാകില്ലെന്ന് സുപ്രീംകോടതി. കുട്ടിയുടെ അമ്മയുടെ മരണ ശേഷം പത്ത് വര്‍ഷത്തോളം പിതാവിനൊപ്പം താമസിച്ചിരുന്ന കുട്ടിയുടെ സംരക്ഷണം പിന്നീട് മുത്തച്ഛനും മുത്തശ്ശിക്കും ഹൈക്കോടതി അനുവദിച്ചു നല്‍കുകയായിരുന്നു. ഇതിനെതിരെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പിതാവ് പുനര്‍വിവാഹം ചെയ്തുവെന്ന കാരണത്താലാണ് കുട്ടിയുടെ സംരക്ഷണ അവകാശം മുത്തച്ഛനും മുത്തച്ഛനും നല്‍കാനിടയായത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കുട്ടിയെ പിതാവിനൊപ്പം വിടാന്‍ ഉത്തരവിട്ടത്. കുട്ടിയുടെ…

Read More

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

                                                                                                          കോഴിക്കോട് തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നിസാറിന്റെ ഭാര്യ വീട്ടിൽ വെച്ചാണ് സംഭവം ഉണ്ടായത്. ഇന്നലെ രാത്രി ആശുപത്രിയിൽ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിസാറിന്റെ മൂത്ത മകനും രണ്ട് വർഷം മുമ്പ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു.

Read More

രണ്ടാം ഭാര്യ നാലാമത് വിവാഹം ചെയ്ത യുവതിയുടെ ഫേസ്ബുക്ക് ഫ്രണ്ടായി; വിവാഹത്തട്ടിപ്പ് വീരൻ പെട്ടു

കോന്നി: അനാഥനാണ്, വിവാഹം കഴിച്ചാൽ ഒറ്റപ്പെടുന്നതിന്റെ വേദന മാറും… അങ്ങനെ തന്റെ വിഷമവും വേദനയും പറഞ്ഞ് ദീപു വിവാഹം കഴിച്ചത് നാലുപേരെ. ഒറ്റപ്പെടലിന്‍റെ വേദന പറഞ്ഞുള്ള ദീപുവിന്‍റെ നീക്കം പക്ഷേ ഭാര്യമാർ തന്നെ കയ്യോടെ പൊക്കി. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫേസ്ബുക്ക് ഫ്രണ്ടായതോടെയാണ് കള്ളിവെളിച്ചത്തായത്. ഇതോടെ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി, കോന്നി പ്രമാടം പുളിമുക്ക് തേജസ്‌ ഫ്ലാറ്റിൽ താമസിക്കുന്ന ദീപു ഫിലിപ്പി(36)നെയാണ് കോന്നി പൊലീസ് പിടികൂടിയത്. താൻ അനാഥനാണെന്നും വിവാഹം കഴിച്ചാൽ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നുമുള്ള…

Read More

ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി കുറ്റവിമുക്തനാക്കി

ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി കുറ്റവിമുക്തനാക്കി. കേസിലെ 8 പ്രതികളെയും കോടതി വെറുതെ വിട്ടു. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ കൊക്കെയ്ന്‍ പാര്‍ട്ടി നടത്തിയെന്നായിരുന്നു കേസ്. 2015ലായിരുന്നു കേസിന് ആസ്പദമായ സംഭവം. മയക്കുമരുന്ന് ഉപയോഗിച്ചതായി ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കൊക്കയ്‌നുമായി ഷൈന്‍ ടോം ചാക്കോ പിടിയിലായി എന്നായിരുന്നു കേസ്. 2015 ജനുവരി 30നായിരുന്നു കേസിനാസ്പദമായ സംഭവം. നാലു മോഡലുകളും ഒപ്പം പിടിയിലായിരുന്നു. 7…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial