മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം

പത്തനംതിട്ട: മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം. 130-ാമത് കൺവെൻഷനാണ് പമ്പ മാരാമൺ മണൽപ്പുറത്ത് നടക്കുക. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30ന് ഡോ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം നിർവഹിക്കും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ ഐസക് മാർ പീലക്സിനോസ് അധ്യക്ഷനായിരിക്കും. സഭകളുടെ ലോക കൗൺസിൽ ജനറൽ സെക്രട്ടറി റവ ഡോ ജെറി പിള്ളൈ (സ്വിറ്റ്സർലൻഡ്), കൊളംബിയ തിയളോജിക്കൽ സെമിനാരി പ്രസിഡന്റ് റവ ഡോ വിക്ടർ അലോയോ, ഡോ രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവരാണ് മുഖ്യപ്രാസംഗികർ.ഒരു ലക്ഷം…

Read More

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

പാലക്കാട്: കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പാലക്കാട് ഉപ്പുംപാടത്താണ് സംഭവം. തോലന്നൂർ സ്വദേശി ചന്ദ്രികയെയാണ് ഭർത്താവ് രാജൻ കുത്തിക്കൊലപ്പെടുത്തിയത് രാജനെയും പരിക്കുകളോടെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബവഴക്കിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. രാജന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായും പോലീസ് പറയുന്നു. അതേസമയം, രാജനും കുത്തേറ്റ മുറിവുകളുണ്ട്. ഭാര്യയെ കുത്തിയശേഷം രാജൻ സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുൻപാണ് ചന്ദ്രികയും കുടുംബവും ഉപ്പുംപാടത്ത് താമസം…

Read More

കേരളത്തിലേക്ക് വരികയായിരുന്ന ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. തീ പടരുന്നത് കണ്ടയുടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കാനായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. കർണാടകയിലെ മദ്ദൂരിൽ വച്ചായിരുന്നു അശോക ട്രാവൽസ് എന്ന ബസിന് തീപിടിച്ചത്. പിൻഭാഗത്തുനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അപകടസമയം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ മുഴുവൻ പുറത്തിറക്കാനായി. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടൻ തീ ആളിപ്പടരുകയായിരുന്നു. പിൻഭാഗം ഏറക്കുറെ പൂർണമായും കത്തിനശിച്ചു….

Read More

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ പണയ സ്വർണ്ണത്തട്ടിപ്പ്; ഒരു കിലോ സ്വർണ്ണം കൂടി കണ്ടെടുത്തു

വടകര: പണയ സ്വർണ്ണം മോഷ്ടിച്ച് തിരിമറി നടത്തിയ കേസിൽ ഒരു കിലോ സ്വർണം കൂടി കണ്ടെടുത്തു. അറസ്റ്റിലായ രണ്ടാം പ്രതിയുമായി തമിഴ്നാട്ടില്‍ നടത്തിയ തെളിവെടുപ്പിനിടെയാണ് ഒരു കിലോ സ്വര്‍ണ്ണം കൂടി കണ്ടെടുത്തത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ പണയം വെച്ച 26 കിലോ സ്വര്‍ണമാണ് തിരിമറി നടത്തിയത്. ഇനി 9 കിലോയിലധികം സ്വര്‍ണം കൂടി കണ്ടെത്താനുണ്ട്. സ്വര്‍ണം പൊലീസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ വടകര ശാഖയില്‍ നടന്ന സ്വര്‍ണപ്പണയ വായ്പാ തട്ടിപ്പിലെ ഇടനിലക്കാരനായ രണ്ടാം…

Read More

പ്രണയബന്ധത്തിൽ നിന്നും പിന്മാറിയില്ല;പതിനെട്ടുകാരിയെ പിതാവ് കൊലപ്പെടുത്തി

ബെംഗളൂരു: പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്ന പതിനെട്ടുകാരിയെ പിതാവ് കൊലപ്പെടുത്തി. ബെംഗളുരുവിലെ ഔറാദ് താലൂക്കിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പിതാവ് മോട്ടിറാമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിക്ക് ഒരു പ്രണയബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഒരേജാതിയിൽപെട്ടവരുമായിരുന്നു. കഴിഞ്ഞ മാസം പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി. മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് പെൺകുട്ടിയെ കണ്ടെത്തി മാതാപിതാക്കൾക്കൊപ്പം അയച്ചിരുന്നു. പിന്നീട് പെൺകുട്ടിയും ആൺകുട്ടിയും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചു. വെള്ളിയാഴ്ച പെൺകുട്ടിയുടെ പിതാവ്…

Read More

മൂന്ന് വർഷം മുമ്പ് ഫ്ലാറ്റിൽ നിന്ന് പതിനെട്ടുകാരി വീണുമരിച്ച സംഭവത്തിൽ പൊലീസ് പുനരന്വേഷണം; ബന്ധുവായ യുവതി തള്ളിയിട്ടതായി ആരോപണം

കൊച്ചി: മൂന്ന് വർഷം മുമ്പ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പതിനെട്ടുകാരി വീണുമരിച്ച സംഭവത്തിൽ പൊലീസ് പുനരന്വേഷണം തുടങ്ങി. കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്ലാറ്റിലെ ഐറിൻ റോയിയുടെ മരണത്തിലാണ് പൊലീസ് മൂന്നു വർഷത്തിന് ശേഷം വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ചാലക്കുടി സ്വദേശി റോയ് കൊച്ചി കമ്മീഷണർക്ക് പരാതി നൽകിയതോടെയാണ് തുടരന്വേഷണം ആരംഭിച്ചത്. ഐറിന്റെ മരണത്തിൽ ബന്ധുവായ യുവതിക്ക് പങ്കുണ്ടെന്നാണ് റോയ് ആരോപിക്കുന്നത്. 2021 ഓഗസ്റ്റിലാണ് ഐറിൻ റോയി ഫ്ലാറ്റിലെ പത്താം…

Read More

സായാഹ്ന സവാരിക്ക് ഇറങ്ങിയ വൃദ്ധനെ പോലീസ് മർദ്ധിച്ചതായി പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യൻകോടിൽ സായാഹ്‌ന സവാരിക്ക് ഇറങ്ങിയ വൃദ്ധനെ പോലീസ് ലാത്തി കൊണ്ട് മർദിച്ചെന്ന് പരാതി. കീഴാറൂർ സ്വദേശി ഭാസ്കരൻ നാടാർ എന്ന 70 വയസുകാരനെയാണ് പോലീസ് മർദ്ദിച്ചത്. ഹൃദ്രോഗിയായ ഭാസ്കരൻ സായാഹ്ന സവാരിക്ക് ഇറങ്ങിയപ്പോഴാണ് സംഭവം. ജീപ്പിൽ എത്തിയ പോലീസ്, എന്താണ് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചെന്നും നടക്കാൻ ഇറങ്ങിയതാണെന്ന് മറുപടി പറഞ്ഞ ഭാസ്കരനോട് വീട്ടിൽ പോകാൻ ആക്രോശിച്ചെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഭാസ്കരൻ നാടാരുടെ പിന്നാലെ വന്ന് പോലീസ് ഉദ്യോഗസ്ഥൻ ലാത്തി…

Read More

ശീതള പാനീയത്തില്‍ ദ്രാവകം കലക്കി യുവതിയെ മയക്കി ക്രൂര പീഡനം; പ്രതി പിടിയിൽ

തിരുവനന്തപുരം: വർക്കലയില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. അയിരൂർ വില്ലിക്കടവ് സ്വദേശി ബിജു രാമചന്ദ്രൻ ആണ് അറസ്റ്റിലായത്.സാമ്ബത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് യുവതിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ക്രൂര പീഡനം യുവതിയെ വീട്ടിലെത്തിച്ചശേഷം കുടിക്കനായി ശീതള പാനീയത്തില്‍ എന്തോ ദ്രാവകം ചേർത്ത് നല്‍കി. ഇതോടെ യുവതി മയങ്ങി. യുവതി മയക്കത്തിലായിരിക്കെ പ്രതി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി യുവതിയെ തുടർന്നും പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിന്…

Read More

മാർച്ച് 24,25 ബാങ്ക് ജീവനക്കാർ പണിമുടക്കും

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 24നും 25നും ബാങ്ക് ജീവനക്കാർ പണിമുടക്കും. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെ ഒൻപത് സംഘടനകളുടെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. എല്ലാ കേഡറുകളിലും മതിയായ ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആഴ്ചയിൽ 5 ദിവസം പ്രവൃത്തി ദിനമായി ക്രമീകരിക്കുക, കരാർ നിയമനം ഇല്ലാതാക്കുക, ഡി എഫ് എസ് നിർദേശങ്ങൾ ഉടൻ പിൻവലിക്കുക, ഐ ഡി ബി ഐ ബാങ്കിൽ കുറഞ്ഞത്…

Read More

വർക്കലയിൽ സ്വകാര്യ ബസ്സിൽ വച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

വർക്കല : തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ സ്വകാര്യ ബസ്സിൽ വച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തെലങ്കാന സ്വദേശിയായ 19 വയസ്സുള്ള രാഹുലാണ് അയിരൂർ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടുകൂടിയാണ് സംഭവം. സ്കൂളിൽ നിന്നും സ്വകാര്യ ബസ്സിൽ വീട്ടിലേക്ക് വരുന്ന വഴിയാണ് ഒരു യുവാവ് തങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നത് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പെൺകുട്ടി മാതാവിനെ വിവരമറിയിച്ചു. പെൺകുട്ടിയുടെ മാതാവ് സ്വകാര്യ ബസ് വർക്കല തച്ചോട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial