ഗോധ്ര കൂട്ടക്കൊല: പരോളിലിറങ്ങി മുങ്ങിയ തടവുകാരന്‍ പൂനെയില്‍ പിടിയില്‍

മുംബൈ: ഗോധ്രയില്‍ ട്രെയിനിന് തീവെച്ച് കൂട്ടക്കൊല നടത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി പൂനെയില്‍ പിടിയില്‍. സലിം ജാര്‍ദ എന്ന 55 കാരനെയാണ് പൂനെ റൂറല്‍ പൊലീസ് ജനുവരി 22 ന് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബര്‍ 17 ന് ഗുജറാത്തിലെ ജയിലില്‍ നിന്നും ഏഴു ദിവസത്തെ പരോളിന് ഇറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഒരു മോഷണക്കേസിലാണ് സലിം ജാര്‍ദയെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോധ്ര കൂട്ടക്കൊലക്കേസില്‍ പരോളിലിറങ്ങിയ മുങ്ങിയതാണെന്ന് കണ്ടെത്തുന്നത്….

Read More

അയൽവാസിയുടെ നായയെ വെട്ടിക്കൊലപ്പെടുത്തി സിറ്റൗട്ടിൽ ഇട്ടു; പരാതിയുമായി കുടുംബം

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി പരാതി. മരിയാപുരം സ്വദേശി ബിജുവിൻ്റെ വളർത്തു നായയെയാണ് സമീപവാസിയായ യുവാവ് വെട്ടിക്കൊന്നത്. അഖിലിന്റെ നായയെ കണ്ട് ബിജുവിന്റെ നായ തുടൽ പൊട്ടിച്ച് കുരച്ച് ഓടി.ഇതിന് പിന്നാലെ ബിജുവിന്റെ നായയെ അഖിൽ വെട്ടിക്കൊന്ന് വീടിൻ്റെ സിറ്റൗട്ടിൽ ഇടുകയായിരുന്നു. ബിജുവും കുടുംബവും പാറശാല പൊലീസിൽ പരാതി നൽകി. നായയുടെ ഉടമയെ അഖിൽ മർദിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

‘വ്യൂ വൺസ്’ മീഡിയ കാണാൻ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു വാട്‌സ്ആപ്പ്

കാലിഫോര്‍ണിയ: ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റാനും സംതൃപ്തി നൽകുന്നതിനുമായി നിരന്തരം പുതിയ ഫീച്ചറുകൾ വാട്‌സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഒന്നിന് പിറകെ ഒന്നായി പുതിയ ഫീച്ചറുകൾ കമ്പനി കൊണ്ടുവരുന്നു. ഇപ്പോഴിതാ ഈ സീരീസിൽ ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ ‘വ്യൂ വൺസ്’ മീഡിയ കാണാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ലഭ്യമായ ആൻഡ്രോയിഡ് പതിപ്പ് 2.25.3.7-ന്‍റെ ഏറ്റവും പുതിയ ബീറ്റാ അപ്‌ഡേറ്റിൽ വാട്‌സ്ആപ്പ് പുതിയ ഫീച്ചർ ചേർത്തു….

Read More

20 കോച്ചുള്ള രണ്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ

യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് 20 കോച്ചുള്ള രണ്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. നിലവിൽ ഓടുന്ന 16 കോച്ചുള്ള ട്രെയിനുകൾക്ക് പകരമായാണ് നവീകരിച്ച വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നത്. ദക്ഷിണ റെയിൽവേ (SR), ദക്ഷിണ മധ്യ റെയിൽവേ (SCR) മേഖലകൾക്കാണ് പുതിയ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. കേരളത്തിലെ തിരുവനന്തപുരം സെൻട്രലിനും കാസർഗോഡിനും ഇടയിൽ ഓടുന്ന ട്രെയിനുകളിലാണ് മാറ്റം വന്നിരിക്കുന്നത്. എട്ട് മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ട് 588 കിലോമീറ്റർ ദൂരമാണ് വന്ദേ ഭാരത്…

Read More

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തട്ടി പിക്കപ്പ് ഓട്ടോ മറിഞ്ഞു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തട്ടി പിക്കപ്പ് ഓട്ടോ മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പിക്കപ്പ് ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി വേണു (52)വിനാണ്ഞായറാഴ്ച രാത്രി പത്ത് മണിയോടെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ വടക്കോട്ടുള്ള പാതയിലാണ് അപകടം ഉണ്ടായത്. എയർപോർട്ടിൽ നിന്ന് പാർസലുമായി മടങ്ങുകയായിരുന്ന പിക്കപ്പിനെ പിന്നാലെ എത്തിയ കാർ തട്ടുകയായിരുന്നു. കാർ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ പിക്കപ്പ് വാൻ നൂറ് മീറ്ററോളം നിരങ്ങിയാണ് നിന്നത്. ഇടിച്ച കാർ നിർത്താതെ പോയി….

Read More

ഡെലിവറി ബോയ് കുളത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടയാട് ബൈപാസ് ജംക്ഷനില്‍ നിന്നും മലാപറമ്പ് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ കുരിയത്തോടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം ഇടിച്ച് തെറിച്ച് വീണതാവാം എന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍. ചേവായൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

Read More

കാട്ടിറച്ചി കടത്തിയെന്ന് യുവാവിനെതിരെ കള്ളക്കേസ്; വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി

തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി. ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ, മുൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എന്നിവരുൾപ്പെടെ പത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനാണ് അനുമതി.കണ്ണംപടി പുത്തൻപുരയ്ക്കൽ സരുൺ സജിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കിയത്. 2022 സെപ്റ്റംബർ 20 നാണ് സംഭവം. നടപടി വിവാദമായതോടെ സർക്കാർ നിർദ്ദേശപ്രകാരം വനംവകുപ്പ്…

Read More

തിരുവനന്തപുരത്ത് സുഹൃത്തുക്കൾക്കൊപ്പം കടവിലെത്തിയ യുവാവ് പുഴയിൽ ചാടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് പുഴയിൽ ചാടി മരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം കടവിൽ 18കാരനായ ബാലുവാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം രാത്രി 10 മണിയോടെ കടവിലേയ്ക്ക് എത്തിയ ബാലു പുഴയിൽ ചാടുകയായിരുന്നു. ബാലു എന്തിനാണ് പുഴയിലേയ്ക്ക് എടുത്തുചാടിയതെന്ന കാര്യം വ്യക്തമല്ല. തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് ഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സ് അടങ്ങുന്ന സംഘം പുഴയിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തൊഴുവൻകോട് ക്ഷേത്രത്തിൽ നിന്ന് ഗാനമേള കഴിഞ്ഞ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബാലു ഈ കടവിലേയ്ക്ക് എത്തിയത് എന്നാണ് വിവരം….

Read More

പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിറ്റയാൾ അറസ്റ്റിൽ

തൃശൂർ: പൂജ സ്റ്റോറിന്റെ മറവിൽ പുകയില ഉത്പന്നങ്ങൾ വിറ്റയാൾ അറസ്റ്റിൽ. കേച്ചേരി ചിറനല്ലൂർ സ്വദേശി തസ്‌വീറി (40) നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഇയാളുടെ പൂജ സ്റ്റോറിൽ പരിശോധന നടത്തിയത്. കേച്ചേരി മാർക്കറ്റിനുള്ളിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നും നൂറിലേറെ പാക്കറ്റ് ഹാൻസും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതിയുടെ പൂജാ സ്റ്റോറിനുള്ളിൽ ചാക്കുകളിലായാണ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ്…

Read More

കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്തപവെച്ചാണ് സംഭവം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും നീണ്ടൂർ സ്വദേശിയുമായ ശ്യാം ആണ് ഇന്നു പുലർച്ചെ അഞ്ചു മണിയോടെ മരിച്ചത്. രാത്രി ഒരു മണിയോടെയാണ് ശ്യാമിന് അക്രമി സംഘത്തിന്റെ മർദനമേറ്റത്.രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പാറംപുഴ സ്വദേശിയായ ഒരാൾ പൊലീസിന്റെ പിടിയിലായി. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial