Headlines

കോഴിക്കോട് യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മുഖം വികൃതമായ നിലയില്‍; കൊലയിലെത്തിച്ചത് ലഹരി

              കോഴിക്കോട്: രാമനാട്ടുകരയില്‍ യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പ്രതിയെന്ന് സംശയിക്കുന്ന വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ലഹരിമരുന്ന് സംഘങ്ങളുടെ തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മുഖം വികൃതമായ നിലയിലായത് കൊണ്ട് യുവാവിനെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധന നടത്തി അന്വേഷണം ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച പൊലീസ്, മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ തേടിയുള്ള അന്വേഷണത്തിലാണ്….

Read More

മൊഴിയെടുക്കാൻ ഡിവൈ.എസ്.പി എത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറി മദ്യലഹരിയിൽ

കോഴിക്കോട്: വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്താൻ ഡിവൈ.എസ്.പി എത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറി മദ്യലഹരിയിൽ. കോഴിക്കോട് വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പി കെ.കെ. ബിജുവും സംഘവും കടലുണ്ടി ഗ്രാമപഞ്ചായത്തിൽ എത്തിയപ്പോഴാണ് മദ്യപിച്ച സെക്രട്ടറിയെ പിടികൂടിയത്. ശനിയാഴ്ച വൈകീട്ട് നാലരയോടുകൂടിയാണ് വിജിലൻസ് സംഘം ഓഫിസിലെത്തിയത്. സെക്രട്ടറി രമണന്റെ മുറിയിലെത്തി മൊഴി രേഖപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് ഇയാൾ മദ്യലഹരിയാണെന്ന് മനസ്സിലായത്ത്. തുടർന്ന് വിവരം ഉത്തര മേഖല വിജിലൻസ് റേഞ്ച് എസ്.പി പി.എം. പ്രദീപിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തിനോട്…

Read More

പിന്നോക്കക്കാരുടെ കാര്യം നോക്കാൻ ആഗ്രഹമെന്ന് സുരേഷ് ഗോപി; പറഞ്ഞത് ഇഷ്ടമായില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു

പിന്നാക്ക വിഭാഗക്കാരുടെ കാര്യം നോക്കാൻ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സരേഷ് ഗോപി. തൻ്റെ പ്രസ്താവന എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആരും താൻ പറഞ്ഞത് മുഴുവൻ കൊടുത്തില്ല. അവരുടെ ഉദ്ദേശം ബജറ്റിന്റെ ശോഭ കെടുത്തുക മാത്രമാണ്. എനിക്ക് ആ ജോലി ചെയ്യാൻ ഇപ്പോഴും ആഗ്രഹം ഉണ്ട്. പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നു. 38000 കോടി ആദിവാസികൾക്കായി വകയിരുത്തിയത് അവരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. വീഴ്ച പറ്റിയെങ്കിൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. നല്ല ഉദ്ദേശം…

Read More

ബ്രൈമൂർ – പൊൻമുടി റോഡ് യഥാർത്ഥ്യമാക്കണം:  സിപിഐ

പാലോട്:പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ടൂറിസം മേഖലയിൽ പുത്തനുണർവും, കൂടുതൽ തൊഴിലവസരങ്ങളും കടന്നു വരുന്ന അവസരങ്ങൾ ഉണ്ടാകുവാൻ ബ്രൈമൂർ-പൊൻമുടിറോഡ് നിർമ്മിക്കണമെന്ന് സിപിഐ ഇടിഞ്ഞാർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു .സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി എസ് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. നസീം പി അദ്ധ്യക്ഷത വഹിച്ചു. സിപിഐ  പാലോട് മണ്ഡലം സെക്രട്ടറി ഡി.എ രജിത് ലാൽ. മണ്ഡലം അസിസ്റ്റൻ് സെക്രട്ടറി കെ.ജെ കുഞ്ഞുമോൻ,  ലോക്കൽ സെക്രട്ടറി എൽ സാജൻ ,മനോജ് ടി പാലോട്, തെന്നൂർ ഷാജി, ബ്രാഞ്ച്…

Read More

ചോദിക്കാനോ, പറയാനോ, നയിക്കാനോ ഇല്ല; കേരളത്തിലെ ബിജെപിക്ക് വേണമെങ്കില്‍ ഗോവ മോഡല്‍ പരീക്ഷിക്കാം

കേരളത്തിലെ ബിജെപിയുടെ പുരോഗതിയെ കുറിച്ച് താൻ ചിന്താകുലനല്ലെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരളത്തിലെ പാര്‍ട്ടിയുടെ പുരോഗതി പരിശോധിക്കേണ്ടത് ഇവിടുത്തെ നേതാക്കളാണ്. താൻ അവരെ നയിക്കാനോ പരിശോധിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും ഗവർണർ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു. അവർക്ക് വേണമെങ്കിൽ ഗോവയിൽ നേരിട്ടു പോയി ആ മാതൃക പരീക്ഷിക്കാവുന്നതാണ്. ഗോവയിൽ ബിജെപി പ്രവർത്തകര്‍ ഒരു മനസോടെ പ്രവർത്തിച്ചു. അധികാരത്തിന്റെ പിന്നാലെ ആയിരുന്നില്ല അന്ന് ഞങ്ങൾ. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നോ മന്ത്രിയാകുമെന്നോ കരുതിയിരുന്നില്ല. പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടു….

Read More

പറവൂരിൽ പൂജയുടെ മറവിൽ പീഡനം, സ്വര്‍ണാഭരണങ്ങളും ആധാരവും നഷ്ടപ്പെട്ടു; കേസെടുത്ത് പൊലീസ്

കൊച്ചി: പറവൂരില്‍ പൂജയുടെ മറവില്‍ സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തു. അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന വീട്ടില്‍ പൂജ ചെയ്യാനെന്ന പേരിലെത്തി ബന്ധം സ്ഥാപിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.ഇവരുടെ സ്വര്‍ണാഭരണങ്ങളും ആധാരവും നഷ്ടപ്പെട്ടതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി നല്‍കിയ അമ്മയ്ക്കും മക്കള്‍ക്കും മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.ഇവരെ പറവൂരിലുള്ള അഗതിമന്ദിരത്തിലേക്ക് മാറ്റി. പൂജ ചെയ്യാനെത്തിയ തത്തപ്പള്ളി സ്വദേശിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.

Read More

അബ്ദുൽ റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവെച്ചു

കോഴിക്കോട്: സൗദി ജയലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. മോചന ഹർജി പരിഗണിക്കുന്നതാണ് റിയാദ് കോടതി മാറ്റിവെച്ചത്. കേസ് പരിഗണിക്കുന്നത് ഏഴാം തവണയാണ് കോടതി മാറ്റുന്നത്. നേരത്തെ കൂടുതൽ പഠനം ആവശ്യമാണെന്ന് പറഞ്ഞ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. കേസ് ജനുവരി 15 ന് പരിഗണിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. എന്നാൽ അന്നും അബ്ദുൽ റഹീമിൻ്റെ മോചനവുമായി ബന്ധപ്പെട്ടുളള ഹർജി പരിഗണിച്ചില്ല. 34 കോടിയിലേറെ രൂപ ദയാധനം നൽകിയതിനെ തുടർന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക്…

Read More

ലൈംഗികാതിക്രമക്കേസ്; മേക്കപ്പ് മാൻ രുചിത് മോനേ ഫെഫ്ക സസ്പെൻഡ് ചെയ്തു

        ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലായ മേക്കപ്പ് മാൻ രുചിത് മോനേ സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സസ്പെൻഡ് ചെയ്തു. തനിക്കെതിരെ ലൈംഗിക അതിക്രമമുണ്ടായെന്ന് കാണിച്ച് വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ പരാതിയിലാണ് ഫെഫ്കയുടെ നടപടി. ഓൺലൈനായി അടിയന്തരയോഗം ചേർന്ന ശേഷമായിരുന്നു നടപടി. കുറ്റവിമുക്തനാക്കുന്നതുവരെയാണ് സസ്പെൻഷൻ എന്ന് ഫെഫ്ക അറിയിച്ചു. നേരത്തെ ഈ വിഷയത്തിൽ വനിതാ മേക്കപ്പ് ആർട്ടിസ്റ്റ് ഹേമ കമ്മറ്റിയിൽ മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം തൃക്കാക്കര പൊലീസാണ് കേസെടുത്തത്. തുടർന്നുള്ള…

Read More

ഭർത്താവിൻ്റെ കിഡ്നി 10 ലക്ഷം രൂപയ്ക്ക് വിറ്റു; പണവുമായി ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടി

കിഡ്നി വരെ അടിച്ചുകൊണ്ട് പോയെന്ന ഡയലോഗ് പലപ്പോഴും നമ്മൾ ഉപയോഗിക്കാറുണ്ടായിരിക്കും. പക്ഷേ ആ വരി അച്ചട്ടായാലോ? പശ്ചിമബംഗാളിലെ ഹൗറ സ്വദേശിയായ യുവാവിന്റെ ജീവിതത്തിൽ ഈ വരിക്ക് ഇന്ന് ഏറെ പ്രാധാന്യമുണ്ട്.ഭാര്യയുടെ നിർബന്ധപ്രകാരമായിരുന്നു ഹൗറ സ്വദേശിയായ യുവാവ് തന്റെ വൃക്ക വിൽക്കാൻ തീരുമാനിക്കുന്നത്. പത്ത് വയസുകാരിയായ മകളുടെ പഠനത്തിനും ഭാവിയിൽ നടക്കാനിരിക്കുന്ന വിവാഹത്തിനും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും വേണ്ടിയാണ് ഭാര്യ വൃക്ക വിൽക്കാൻ ആവശ്യപ്പെട്ടത്. കുറഞ്ഞത് പത്ത് ലക്ഷം രൂപയ്ക്ക് എങ്കിലുമായിരിക്കണം ‘കച്ചവട’മെന്നും ഭാര്യ നിർദേശിച്ചു. ഇതിന്റെ…

Read More

കെഎസ്ആർടിസിയിൽ ചൊവ്വാഴ്ച പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ചൊവ്വാഴ്ച പണിമുടക്ക്. ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12 മുതൽ 24 വരെ മണിക്കൂറാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്കരണ കരാറിൻ്റെ സർക്കാർ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കോഴിവാക്കാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ സംഘടനാ നേതാക്കളുമായി ചർച്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial