Headlines

കേരള പൊലീസിനെതിരെ പരാതിയുമായി കസ്റ്റംസ്.

തിരുവനന്തപുരം: കേരള പൊലീസിനെതിരെ പരാതിയുമായി കസ്റ്റംസ്. അന്വേഷണത്തിന്റെ പേരിൽ പൊലീസും വിജിലൻസും കസ്റ്റംസ് ഉദ്യോഹസ്ഥരെ അകാരണമായി പീഡിപ്പിക്കുന്നു എന്നാണ് കസ്റ്റംസിന്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കസ്റ്റംസ് ചീഫ് കമ്മീഷണർ മനോജ് കെ അറോറ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് കത്തയച്ചു. പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നാണ് കസ്റ്റംസ് ചീഫ് കമ്മീഷണർ കത്തിൽ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തെ വിജിലൻസ്- പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകൾ റെയ്ഡ് ചെയ്യുന്നത് യാതൊരു തെളിവുമില്ലാതെയാണെന്നും…

Read More

മൂന്നു വർഷത്തിനുള്ളിൽ രാജ്യത്ത് 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റയിൽവെമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: മൂന്നു വർഷത്തിനുള്ളിൽ രാജ്യത്ത് 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റയിൽവെമന്ത്രി അശ്വിനി വൈഷ്ണവ്. ഇതിന് പുറമേ 100 അമൃത് ഭാരത് ട്രെയിനുകളും 50 നമോ ഭാരത് റാപ്പിഡ് റെയിലും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നു വർഷത്തിനിടെ 17,500 ജനറൽ നോൺ എസി കോച്ചുകൾ നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെമ്പാടും റെയിൽവേ ശൃംഖല വ്യാപിപ്പിക്കും. ജനങ്ങൾക്ക് സുരക്ഷിതവും സുഖപ്രദവുമായ ട്രെയിൻ യാത്ര ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായുളള തുക ബജറ്റിൽ…

Read More

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സര വിജയികളെ പ്രഖ്യാപിച്ചു

കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സര വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ വെസ്റ്റ് കല്ലട ഗവ.എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നിള ആർ ഒന്നാം സ്ഥാനം നേടി. മീഡിയ മംഗളം ഡെപ്യുട്ടി ന്യൂസ് എഡിറ്റർ കല്ലട ശ്രീകുമാറിന്റെയും ഡോ. എസ് രജിതയുടെയും മകളാണ് നിള. ഏരൂർ ഗവ. എച്ച്എസ്എസിലെ എ.എസ്.അഭിനവ് രണ്ടാം സ്ഥാനം നേടി. പ്രാക്കുളം എൻഎ സ്എസ്എച്ച്എസിലെ എസ്.ആർ.ചിത്തിരക്കാണ് മൂന്നാം സ്ഥാനം. പതിനാറ് വയസിനും 25 വയസിനും ഇടയിൽ പ്രായമു ള്ളവർക്കായി നടത്തിയ…

Read More

ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂക്കോട്ടുംപാടം സ്വദേശിനി വിഷ്ണുജയുടെ മരണവുമായി ബന്ധപ്പെട്ടാണ് യുവതിയുടെ ഭർത്താവ് എളങ്കൂർ സ്വദേശി പ്രഭിനെ കസ്റ്റഡിയിലെടുത്തത്. ഭർതൃപീഡനത്തെ തുടർന്നാണ് വിഷ്ണുജ മരിച്ചതെന്നാരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ നിഷേധിക്കുകയാണ് പ്രഭിന്റെ വീട്ടുകാർ. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ മഞ്ചേരി പൊലീസാണ് പ്രഭിനെ കസ്റ്റഡിയിലെടുത്തത്. 2023 മെയ് മാസത്തിലാണ് വിഷ്ണുജയും പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ…

Read More

ചോറ്റാനിക്കരയിൽ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടി മരിച്ച കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല

കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടി മരിച്ച കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തില്ല. യുവതിയുടെ ആൺസുഹൃത്ത് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ കുഴിപ്പുറത്ത് അനൂപിനെതിരെ (24) കൊലപാതകമല്ലാത്ത നരഹത്യക്കുറ്റമാകും ചുമത്തുക. യുവതിയുടെ മരണകാരണം കെട്ടിത്തൂങ്ങിയതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടി. യുവതിയുടെ അടുപ്പക്കാരനായിരുന്ന അനൂപിന്റെ മർദനം സഹിക്കാനാകാതെയാണു പെൺകുട്ടി ഫാനിൽ കെട്ടിത്തൂങ്ങിയത്. പെൺകുട്ടി പിടയ്ക്കുന്നതു കണ്ട പ്രതി ഷോൾ അറുത്ത് താഴെയിടുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിക്കു…

Read More

ആദിവാസി വകുപ്പ് ഉന്നത കുല ജാതർ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

ന്യൂഡൽഹി: ആദിവാസി വകുപ്പ് ഉന്നത കുല ജാതർ കൈകാര്യം ചെയ്യണമെന്ന നിർദ്ദേശവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തിൽ ഉന്നതിയുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിൽ സംസാരിക്കവേ കേന്ദ്രസഹമന്ത്രി വ്യക്തമാക്കി. കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തായിൽ പോരാ. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത്. കിട്ടുന്ന ഫണ്ട്‌ കൃത്യമായി ചിലവഴിക്കണം….

Read More

തലയ്ക്ക് പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ 11വയസുകാരന്റെ തലയിൽ സ്റ്റിച്ചിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ;വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം.

കോട്ടയം: തലയ്ക്ക് പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ 11വയസുകാരന്റെ തലയിൽ സ്റ്റിച്ചിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ. വൈക്കം താലൂക്ക് ആശുപത്രിയിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്.ചെമ്പ് സ്വദേശി സുജിത്- സുരഭി ദമ്പതികളുടെ മകന്‍ എസ് ദേവതീർഥിനെയാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ സ്റ്റിച്ചിട്ടത്. വീണ് തലയ്ക്ക് പരിക്കേറ്റ കുട്ടിയെ വൈകുന്നേരത്തോടെയാണ് ചികിത്സക്കെത്തിയത്. മുറിവ് സ്റ്റിച്ചിടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ അത്യാഹിത വിഭാഗത്തിലും ഡ്രസിങ് റൂമിലും വൈദ്യുതിയില്ലായിരുന്നു. ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജനറേറ്ററിന് ഡീസൽ കുറവെണെന്നും ദീര്‍ഘനേരം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ആശുപത്രി ജീവനക്കാരുടെ…

Read More

മലപ്പുറത്ത് യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപണം; സ്ത്രീധനത്തിൻ്റെയും സൗന്ദര്യത്തിൻ്റെ പേരിലും ഉപദ്രവം

മലപ്പുറം: എളങ്കൂരില്‍ യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം മൂലമെന്ന് ആരോപണം. പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെയാണ് (25) വ്യാഴാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.വിഷ്ണുജയെ ഭര്‍ത്താവ് പ്രഭിന്‍ ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ് മാസത്തിലാണ്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലായിരുന്നു ഭര്‍ത്താവിന്റെ ഉപദ്രവമെന്നാണ് പരാതി. പീഡനത്തിന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൂട്ട് നിന്നെന്നും ആരോപണമുണ്ട്.ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്ന് വിഷ്ണുജയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ മഞ്ചേരി…

Read More

ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികനിൽ നിന്ന് 1.50 കോടി രൂപ തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ

കോട്ടയം: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൈദികനിൽ നിന്ന് 1.50 കോടി രൂപ തട്ടിയ കേസിൽ രണ്ടു പേർ പിടിയിൽ. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കോട്ടയം കടുത്തുരുത്തി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഓൺലൈൻ ട്രേഡിങ് ആപ്പ് വഴിയാണ് തട്ടിപ്പ് നടന്നത്. കാസർഗോഡ് സ്വദേശിയായ ഫാദർ ടിനേഷ് കുര്യനിൽ നിന്നാണ് വന്‍ തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലപ്പോഴായി 1.50 കോടി രൂപ പ്രതികള്‍ തട്ടിയത്.ഇരുവരും ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും…

Read More

വളളിക്കുന്നത്ത് ആറ് പേരെ കടിച്ച തെരുവുനായ ചത്തു;നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

ആലപ്പുഴ: വളളിക്കുന്നത്ത് ആറ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. പിടികൂടി മൃഗാശുപത്രിയിലേക്ക് മാറ്റിയ നായ ചത്തു. പരിക്കേറ്റവർ വിവിധ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ചേർത്തലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സംഘം എത്തിയാണ് നായയെ പിടികൂടിയത്. മൃഗാശുപത്രിയിൽ എത്തിച്ച നായ പേവിഷബാധയുടെ എല്ലാ ലക്ഷണങ്ങളും കാണിച്ചിരുന്നു. പ്രദേശത്തെ വളർത്തുമൃഗങ്ങൾക്കും തെരുവ് നായകൾക്കും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വെളളിയാഴ്ചയാണ് ആറ് പേർക്ക് നായയുടെ കടിയേറ്റത്. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial