മകനും ബന്ധുവിനുമൊപ്പം മീൻ പിടിക്കാനെത്തിയ 50 കാരൻ മുങ്ങി മരിച്ചു
കോഴിക്കോട്: മീൻപിടിക്കുന്നതിനിടെ 50 കാരൻ മുങ്ങി മരിച്ചു. മകനും ബന്ധുവിനുമൊപ്പം മീന്‍പിടിക്കാനെത്തിയ ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കല്‍ 50 കാരനായ മുരുകന്‍ ആണ് മരിച്ചത്. അണ്ടോണ ചക്കിക്കാവ് തൂക്കുപാലത്തിന് സമീപത്താണ് അപകടം നടന്നത്. മകനും ബന്ധുവിനുമൊപ്പം വല വീശി മീന്‍ പിടിക്കാനെത്തിയ മുരുകൻ ആഴമേറിയ സ്ഥലത്ത് അപകടത്തിൽ പെടുകയായിരുന്നു. ആഴമേറിയ പരിചയമില്ലാത്ത സ്ഥലത്ത് ഇറങ്ങിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ മുരുകനും കുടുംബവും വര്‍ഷങ്ങളായി ഇവിടെ താമസിച്ചു വരികയാണ് എന്നാണ് ലഭിക്കുന്ന വിവരം. അപകട…

