Headlines

മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിവാഹിതരായകുട്ടികളുടെ മാതാപിതാക്കൾക്കു വിവാഹ ധനസഹായ അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് 2024 ജനുവരി മുതൽ ഡിസംബർ 31 നുമിടയിൽ വിവാഹിതരായ കുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമന്വയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള തിരഞ്ഞെടുക്കൽ എവേ, തിരഞ്ഞെടുക്കുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ളവർക്ക് അർഹരായവർക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ഫണ്ടിന് സഹായമായി ധനസഹായം അനുവദിക്കും. അപേക്ഷകൾ ഫെബ്രുവരി 12…

Read More

വസ്‌തു തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

കിളിമാനൂർ: വസ്‌തു തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറായ വിജയകുമാറാണ് അറസ്റ്റിലായത്. വസ്‌തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് വിജയകുമറിനെ പിടികൂടുകയായിരുന്നു. പഴയകുന്നുമ്മേൽ സ്വദേശിയായ പരാതിക്കാരന്റെ പേരിൽ പഴയകുന്നുമ്മേൽ വില്ലേജ് പരിധിയിൽപെട്ട 34 സെന്റ് വസ്തു ഡാറ്റാ ബാങ്കിൽ വയൽ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കര ഭൂമിയാക്കുന്നതിന് ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിൻകീഴ് താലൂക്ക് ഓഫീസിലെയും നടപടികൾക്ക് ശേഷം ഫയൽ…

Read More

വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി

വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി. മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ പ്രിയങ്ക ഗാന്ധി ഇതുവ തുവരെ അനുശോചനം പോലും രേഖപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ കാണാന്‍ എത്തിയ പ്രിയങ്ക ഗാന്ധിക്ക് നേരെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തില്‍ എത്തുന്നില്ലെന്ന് സിപിഐഎം ഉന്നയിച്ചു. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

Read More

കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു

കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു.കണിച്ചാർ സ്വദേശി ഗോപാലകൃഷ്ണൻ മരിച്ചു. ഇന്നലെ ഉച്ചക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ ഗോപാലകൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്. 73 വയസാണ് പ്രായം. വീട്ടിലെ പറമ്പിൽ ജോലിക്കിടെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. ഉടൻതന്നെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്. കൂടെയുണ്ടാിയിരുന്ന 5 പേർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അവരുടെ പരിക്ക് സാരമുള്ളതല്ല.

Read More

കല്യാണ സദ്യയിൽ പപ്പടത്തിനായി കൂട്ടത്തല്ല്; സംഭവം കോട്ടയത്ത്

കോട്ടയം: കല്യാണ സദ്യക്കിടെ പപ്പടം രണ്ടാമത് നൽകാത്തതിനെ തുടർന്ന് കൂട്ടത്തല്ലുണ്ടായി. കോട്ടയത്തെ നാട്ടകത്തുവച്ച് നടന്ന കല്യാണത്തിന്റെ സദ്യക്കിടെ ആയിരുന്നു സംഭവം. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപിച്ചെത്തിയ സംഘം ആവശ്യപ്പെട്ടതോടെയാണ് കല്ല്യാണസദ്യ കൂട്ടത്തല്ലിൻ്റെ ഇടമായി മാറിയത്. നാട്ടകത്തെ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങിനിടെയാണ് തമ്മിലടിയുണ്ടായത്. വിവാഹ ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ മടങ്ങിക്കഴിഞ്ഞാണ് മദ്യപസംഘം സംഘർഷമുണ്ടാക്കിയത്. മുട്ടം സ്വദേശിയായ യുവതിയും, കൈനകരി സ്വദേശിയായ യുവാവും തമ്മിലുളള വിവാഹമായിരുന്നു ക്ഷേത്രത്തിൽ വെച്ച് നടന്നത്. ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾക്ക് ശേഷം മദ്യപിക്കുന്നതിന്…

Read More

ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പ്; കാർത്തികപ്പള്ളി സ്വദേശിക്ക് 6 ലക്ഷം രൂപ നഷ്ടമായതായി പരാതി

ഹരിപ്പാട്: ഓൺലൈനായി ഷെയർ ട്രേഡിംഗ് നടത്തി ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി 6 ലക്ഷം രൂപ തട്ടിയതായി പരാതി. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശി അലക്സാണ്ടർ തോമസിനാണ് 6 ലക്ഷം രൂപ നഷ്ടമായത്. കഴിഞ്ഞ നവംബർ 24 ന് ഇൻസ്റ്റഗ്രാമിൽ ഓൺലൈൻ ട്രേഡിംഗിന്റെ പരസ്യം കണ്ട് ലിങ്ക് വഴി ആദ്യം അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുകയായിരുന്നു. തുടർന്ന് അലക്സാണ്ടറിന് ട്രേഡിങ് വഴിപണം ലഭിക്കുകയും ചെയ്തു. കൂടുതൽ പണം ട്രേഡിങ്ങിൽ നിക്ഷേപിക്കണമെങ്കിൽ അവരുടെ അക്കൗണ്ട് വഴി ട്രേഡ് ചെയ്യണമെന്നും 300…

Read More

ജാതിയുടെ പേരിൽ ഭാര്യ വീട്ടുകാർ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി

ജാതിയുടെ പേരിൽ ഭാര്യ വീട്ടുകാർ യുവാവിനെ കൊലപ്പെടുത്തി. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ പില്ലലമാരിക്കടുത്ത് മൂസി നദിക്കരയിലാണ് സംഭവം. മാമില്ലഗദ്ദ സ്വദേശിയായ വഡ്‌കൊണ്ട കൃഷ്ണയാണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കൃഷ്ണ മറ്റൊരു ജാതിയിൽപ്പെട്ട യുവതിയായ കോട്‌ല ഭാർഗവിയെ ആറുമാസം മുമ്പാണ് വിവാഹം കഴിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം, ഗൗഡ് (ഒബിസി) വിഭാഗത്തിൽ നിന്നുള്ള യുവതിയായിരുന്നു ഭാർഗവി. വിവാഹത്തിന് വലിയ എതിർപ്പാണ് യുവതിയുടെ വീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. എന്നാൽ, എതിർപ്പുകളെ അവഗണിച്ച് യുവതി കാമുകനൊപ്പം…

Read More

70 വയസുകാരനെ പോസ്റ്റില്‍ കെട്ടിയിട്ട് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയാക്കി

താമരശേരി:ജയില്‍വാസം അനുഭവിച്ച് പുറത്തു വന്ന 70 വയസുകാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. താമരശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. ഇയാളെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടാണ് ആളുകള്‍ ഉപദ്രവിച്ചത്. ഒരു സ്ത്രീയോട് അപമര്യാദയായി സംസാരിച്ച കേസിലാണ് കുഞ്ഞുമൊയ്തീന്‍ ജയില്‍വാസം അനുഭവിച്ചത്. 75 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചു വീട്ടില്‍ വന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. തന്നെ പരാതി നല്‍കിയവര്‍ ആക്രമിക്കുമെന്ന ഭയം കുഞ്ഞുമൊയ്തീനുണ്ടായിരുന്നു. അതിനാല്‍ കട്ടിപ്പാറ പഞ്ചായത്തിലുള്ള സഹോദരിയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. എന്നാല്‍ അവിടെ ഞായറാഴ്ച വൈകിട്ടോടെ…

Read More

നെന്മാറ ഇരട്ടകൊലപാതകം സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി

പാലക്കാട്: നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ലക്ഷ്മിയമ്മയുടെ സംസ്കാരം നെന്മാറ വാക്കാവ് ശാന്തിഗൃഹം ശ്മശാനത്തിലും, സുധാകരന്റെ മൃതേദഹം എലവഞ്ചേരിയിലെ ശ്മശാനത്തിലുമാണ് സംസ്കരിച്ചത്. മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ സഹോദരങ്ങളും മക്കളും അലമുറയിട്ട് പൊട്ടിക്കരയുന്ന കാഴ്ച കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. സുധാകരന്റെ പെൺമക്കളായ അതുല്യയുടെയും അഖിലയുടെയും കരച്ചിൽ കണ്ടുനിൽക്കാൻ കഴിയാത്ത വിധം സങ്കടകരമായിരുന്നു. ഇന്നലെ രാവിലെയാണ് കൊലക്കേസ് പ്രതിയായ ചെന്താമര ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ…

Read More

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അമിത അളവില്‍ മെര്‍ക്കുറി; 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial