Headlines

ക്രോം ഉപയോഗിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി പുതിയ വാർത്ത; അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ചെയ്യേണ്ടത്

         ജനപ്രിയ ഗൂഗിൾ ക്രോം ബ്രൗസറിലെ രണ്ട് തകരാറുകൾ കാരണം ഹാക്കർമാർക്ക് കടന്നുകയറാൻ സാധിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യയുടെ സൈബർ സെക്യൂരിറ്റി ടീമായ സിഇആർടി-ഇൻ. മാക്, പിസി, ലാപ്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളിൽ ക്രോം ഉപയോഗിക്കുന്നവർക്കാണ് ഈ പുതിയ മുന്നറിയിപ്പുകൾ. ബ്രൗസറിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഉപയോക്തൃ ഡാറ്റയും മറ്റു വിവരങ്ങളും ചോർത്താൻ ഹാക്കർമാർക്ക് സാധിക്കും എന്നാണ് സിഇആർടി-ഇൻ നൽകിയ മുന്നറിയിപ്പ്. ഈ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന് ആവശ്യമായ സുരക്ഷാ നടപടികൾ ഉടൻ പ്രയോഗിക്കാനും ക്രോം ബ്രൗസർ അപ്‌ഡേറ്റ്…

Read More

ബിസിനസ്സിൽ വഞ്ചിച്ചെന്നാരോപിച്ച് ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി

ജോധ്പൂർ: ബിസിനസ്സിൽ വഞ്ചിച്ചെന്നാരോപിച്ച് ബിസിനസ്സ് പങ്കാളിയുടെ കുട്ടികളെ കൊന്ന് കെട്ടിത്തൂക്കി. ബിസിനസില്‍ വഞ്ചിച്ചതിനുള്ള പ്രതികാരമായാണ് 70 കാരനായ ശ്യാം സിങ് ഭാടിയ പങ്കാളിയുടെ രണ്ട് കു‌ട്ടികളെ കൊലപ്പെ‌ടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 12 വയസ്സുകാരിയായ തമന്ന, 8 വയസ്സുകാരനായ ശിവപാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോധ്പൂരിലെ ബോറാന്‍ഡയിലാണ് സംഭവം. കു‌‌‌ട്ടികളെ കാണാതായതിനെ തു‌ടർന്ന് കഴിഞ്ഞ വെളളിയാഴ്ച മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ന‌‌ടത്തിയ തെരച്ചിലിലാണ് ശ്യാമിന്റെ വാ‌‌ടക വീ‌ട്ടിൽ നിന്ന് കെട്ടിതൂക്കിയ നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്യാം…

Read More

കൊച്ചിയിൽ പൊലീസുകാരനെ ഇടിക്കട്ട കൊണ്ട് മർദിച്ചു; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: കലൂരിൽ പൊലീസുകാരന് നേരെ ആക്രമണം. നോർത്ത് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ മധുവിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കലൂർ മാർക്കറ്റിന് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ലഹരി മാഫിയ സംഘങ്ങളെത്തുന്നുണ്ടെന്ന വിവരം സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ചിരുന്നു. ഇതിന്റെ പരിശോധനകൾ നടത്തുന്നതിനായാണ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ മധു സ്ഥലത്തെത്തിയത്. രണ്ടംഗ സംഘം സ്ഥലത്ത് ഉണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ യുവാവ് കൈയ്യിൽ കരുതിയിരുന്ന ഇടിക്കട്ട ഉപയോഗിച്ച് എസ്ഐ മർദിക്കുകയായിരുന്നു. എസ്ഐയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ…

Read More

പ്രേംനസീർ-ഭരത്ഗോപി
സ്മൃതി സായാഹ്നം സംഘടിപ്പിച്ചു.

ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘ജനുവരിയിലെ ഓർമ്മകൾ’ എന്ന പേരിൽ  പ്രേംനസീർ-ഭരത് ഗോപി സ്മൃതി  സായാഹ്നം സംഘടിപ്പിച്ചു. സ്മൃതിസായാഹ്നത്തോടനുബന്ധിച്ച് ജി.കെ.പിളള,പ്രൊഫ.ജി.ശങ്കരപ്പിളള, പ്രൊഫ.ചിറയിൻകീഴ് രാമകൃഷ്ണൻ നായർ, ശോഭനാ പരമേശ്വരൻ നായർ എന്നിവരെയും അനുസ്മരിച്ചു. നടൻ കൊല്ലം തുളസി ചടങ്ങ് ഉത്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറം അനുസ്മരണ പ്രഭാഷണം നടത്തി. കൾച്ചറൽ ഫോറം പ്രസിഡന്റ് ഭാഗി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ശാർക്കര ഗവൺമെൻ്റ് യു.പി.എസിൽ നടന്ന ചടങ്ങിൽ സുരേഷ്കുമാർ(മോനിശാർക്കര) സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ബേബി, മനുമോൻ.ആർ.പി, മുൻ അംഗം…

Read More

നിധി കുഴിച്ചെടുക്കാൻ എത്തിയ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ 5 പേർ പിടിയിൽ

കാസർഗോഡ്: കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ മൊഗ്രാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം അഞ്ചു പേർ പിടിയിൽ. കോട്ടയിലെ വെള്ളമില്ലാത്ത കിണറിനകത്ത് ഇവർ നിധിയുണ്ടെന്ന് പറഞ്ഞ് കുഴിക്കാൻ തുടങ്ങുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ പിടികൂടിയത്. കോട്ടയ്ക്ക് അകത്തെ കിണറിനുള്ളിലാണ് ഇവർ നിധി കുഴിച്ചെടുക്കാൻ നോക്കിയത്.       തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കോട്ടയ്ക്കകത്തു നിന്നും ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ച് എത്തിയപ്പോഴാണ് നിധി കുഴിക്കുന്നവരെ കണ്ടത്. പുരാവസ്തു വകുപ്പിന്റെ അധീനതയിലാണ് കുമ്പള ആരിക്കാടി…

Read More

മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ ആട് ചത്തനിലയിൽ കൊന്നത് കടുവയാണോ എന്ന് സംശയം

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ ആടിനെ വന്യമ്യഗം ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇഞ്ചിക്കുന്നിൽ ചീരാം കുഴി ജോസിന്റെ ആടിനെയാണ് വന്യജീവി ആക്രമിച്ചത്. കടുവയാണെന്നാണ് സംശയം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മണ്ണാർക്കാട് റേഞ്ച് ഓഫീസർ എൻകെ സുബൈറിന്റെ നേത്യത്വത്തിലാണ് പരിശോധന നടക്കുന്നത്. പ്രദേശത്ത് നിരവധി തവണ കടുവയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, പ്രദേശത്ത് കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Read More

മകനെ ഹോംവർക് ചെയ്യാൻ നിർബന്ധിച്ച അച്ഛനെതിരെ പോലീസിൽ പരാതി നൽകി മകൻ

ചൈനയില്‍ ഹോം വര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിച്ച അച്ഛനെ പോലീസിന് കാട്ടിക്കൊടുത്ത് മകൻ. മദ്ധ്യ ചൈനയിലെ യോങ്യിംഗ് പ്രവിശ്യയിലാണ് സംഭവം നടന്നത്. പത്ത് വയസുകാരനായ മകന്‍ ഹോം വര്‍ക്ക് ചെയ്യാതെ കളിച്ച് നടക്കുന്നത് കണ്ട അച്ഛന്‍, വിളിച്ച് ശാസിച്ചു. ഹോം വർക്ക് ചെയ്യാന്‍ നിര്‍ബന്ധിച്ചു. അച്ഛന്‍റെ വഴക്ക് പറച്ചില്‍ സഹിക്കാതെയായപ്പോൾ മകന്‍ വീട്ടില്‍ നിന്നും ഇറങ്ങി അടുത്തള്ള ഒരു കടയില്‍ നിന്നും പോലീസിന് ഫോണ്‍ ചെയ്ത്, വീട്ടില്‍ അച്ഛന്‍ മയക്കുമരുന്നായ ഓപ്പിയം സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിച്ചു. തിരികെ വീട്ടിലെത്തിയ കുട്ടി…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് രഹസ്യ മൊഴി നൽകണം; സുപ്രീം കോടതിയെ സമീപിച്ച നടിക്ക് നോട്ടീസ്

ന്യൂഡൽഹി: ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ നടിയോട് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ്. 29-ാം തീയതി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകുന്നതിന് ഹാജരാകാനാണ് നോട്ടീസ്. പൊലീസാണ് നടിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് ലഭിച്ചത്. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താരത്തിന്…

Read More

സ്വർണം നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നവർ ആണോ നിങ്ങൾ തീർച്ചയായും ഈ കാര്യം അറിഞ്ഞിരിക്കണം

സ്വര്‍ണം എന്നത് എക്കാലത്തും മികച്ചൊരു നിക്ഷേപമാര്‍ഗം തന്നെയാണ്. എന്നാല്‍ സ്വര്‍ണത്തെ നിക്ഷേപമായി മാറ്റുന്നതില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ പല തെറ്റിധാരണകളും നിലനില്‍ക്കുന്നുണ്ട്. ആഭരണങ്ങളില്‍ തന്നെ നിക്ഷേപം നടത്തണമെന്നതാണ് അവയിലൊന്ന്. ആഭരണങ്ങളില്‍ മാത്രമല്ല, മറ്റ് പല രീതിയിലും സ്വര്‍ണത്തില്‍ നമുക്ക് നിക്ഷേപം നടത്താന്‍ സാധിക്കുന്നതാണ്. സ്വര്‍ണ നിക്ഷേപത്തിന്റെ പരമ്പരാഗത മാര്‍ഗമായി കണക്കാക്കി വരുന്നത് ഫിസിക്കല്‍ ഗോള്‍ഡിനെയാണ്. നാണയങ്ങള്‍, ബാറുകള്‍, ആഭരണങ്ങള്‍ എന്നിങ്ങനെയാണ് ഫിസിക്കല്‍ ഗോള്‍ഡില്‍ വരുന്നത്. എന്നാല്‍ സ്വര്‍ണത്തെ നിക്ഷേപമായി കാണുന്നവര്‍ക്ക് നാണയങ്ങള്‍, ബാറുകള്‍ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. ആഭരണങ്ങളെ അപേക്ഷിച്ച് കുറഞ്ഞ…

Read More

ലൈസന്‍സ് പുതുക്കുന്നതിനും ഫാസ്റ്റാഗ് ലഭിക്കുന്നതിനും ഇന്ധനം വാങ്ങുന്നതിനും വാഹനത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉണ്ടെന്ന് തെളിയിക്കേണ്ടി വരും,പുതിയ നിയമം ഇങ്ങനെ

ഇന്ത്യന്‍നിരത്തുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പുതിയ നിയമംവരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും ഫാസ്റ്റാഗ് ലഭിക്കുന്നതിനും ഇന്ധനം വാങ്ങുന്നതിനുപോലും നിങ്ങളുടെ വാഹനത്തിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉണ്ടെന്ന് തെളിയിക്കേണ്ടി വരും. റോഡ് ഗതാഗത മന്ത്രാലയത്തോട് കേന്ദ്ര ധനമന്ത്രാലയം നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം, എല്ലാ വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ ഇന്ത്യന്‍ നിരത്തുകളില്‍ പകുതിയിലധികം വാഹനങ്ങളും ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് ഓടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തേര്‍ഡ് പാര്‍ട്ടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial