ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണൻ എംഎൽഎയും രാജിവയ്ക്കണം; ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ വാക് പോര്
കൽപ്പറ്റ: എൻ എം വിജയന്‍റെ മരണത്തിന് പിന്നാലെ ഉയർന്ന വിവാദത്തെ ചൊല്ലി വയനാട് ഡിസിസി യോഗത്തിൽ തർക്കം. ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ വലിയ വാക് പോരാണ് ഉണ്ടായത്. ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കുമെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇരുവരും സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. വയനാടിന്‍റെ ചുമതലയുള്ള മുതിർന്ന നേതാവ് സണ്ണി ജോസഫ്, ടി എൻ പ്രതാപൻ എന്നിവരും ഡിസിസി യോഗത്തിൽ പങ്കെടുത്തു. വയനാട്ടിലെ ഡിസിസി ട്രഷററായിരുന്ന…

