Headlines

സെന്റ് തെരേസാസ് കോളേജ് മുൻ ചെയർപേഴ്‌സൺ നികിതാ നെയ്യാർ അന്തരിച്ചു

കൊച്ചി: സെന്റ് തെരേസാസ് കോളേജ് മുൻ ചെയർപേഴ്‌സൺ നികിതാ നെയ്യാർ അന്തരിച്ചു. ബി.എസ്.സി സൈക്കോളജി വിദ്യാർത്ഥിനിയായിരുന്നു ഇരുപത്തൊന്നുകാരിയായ നികിത. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്. അമ്മ: നമിതാ മാധവൻകുട്ടി (കപ്പാ ടി.വി., മാതൃഭൂമി). അച്ഛൻ: ചങ്ങനാശ്ശേരി സ്വദേശിയായ ഡോണി തോമസ് (യു.എസ്.എ.). പൊതുദർശനം തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടിൽ. തുടർന്ന് സംസ്‌കാരം കൊച്ചിയിൽ.

Read More

പ്രശസ്ത സംവിധായകൻ ഷാഫി അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംവിധായകൻ ഷാഫി (56)അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത് വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഒരുമണിവരെ മണപ്പാട്ടിപ്പറമ്ബ് കൊച്ചിൻ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ പൊതുദർശനത്തിന്…

Read More

ഛര്‍ദിക്കാന്‍ ബസ്സില്‍ നിന്നും തല പുറത്തിട്ടു; എതിര്‍ദിശയില്‍ വന്ന ടാങ്കര്‍ ലോറി ഇടിച്ചു; തലയറ്റ് സ്ത്രീക്ക് ദാരുണാന്ത്യം

ബംഗളൂരു: കര്‍ണാടക ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം. ഛര്‍ദിക്കാന്‍ തല പുറത്തിട്ട സ്ത്രീയുടെ തലയില്‍ എതിര്‍ദിശയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. മൈസുരുവിലെ ഗുണ്ടല്‍പേട്ടില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ യാത്രക്കാരിയുടെ തല അറ്റുപോയി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ ചാമരാജ് നഗര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്

Read More

പൊതുവഴി തടസ്സപ്പെടുത്തി ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുത്; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: പൊതുവഴി തടസ്സപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി എസ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു. വിധി കര്‍ശനമായി നടപ്പാക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തുകയാണെന്നു കാട്ടി കോടതികളില്‍ ഹര്‍ജികള്‍ വന്നതോടെയാണ് ഡിജിപിയുടെ ഇടപെടല്‍. ഘോഷയാത്രകള്‍ റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം. റോഡ് പൂര്‍ണമായി തടസ്സപ്പെടുത്തിയുള്ള പരിപാടികള്‍ അനുവദിക്കില്ല. ഘോഷയാത്രകള്‍ മൂലം ജനത്തിനു വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും ഡിജിപിയുടെ നിര്‍ദേശത്തില്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍…

Read More

ഓട്ടോറിക്ഷയിൽ മീറ്റർ  പ്രവർത്തിപ്പിക്കാത്തവർക്കെതിരെ ഇനി കർശന നടപടി;മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷയിൽ പതിപ്പിക്കും

തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ മീറ്റർ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാത്തവർക്കെതിരെ ഇനി കർശന നടപടി. മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷയിൽ പതിപ്പിക്കണമെന്ന നിർദേശം നടപ്പാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമായി. ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് പരിശോധനയിൽ ഈ സ്റ്റിക്കർ നിർബന്ധമാക്കും. ഇക്കാര്യം സർക്കാരിന് റിപ്പോർട്ട് ചെയ്യും. ഫെബ്രുവരി ഒന്ന് മുതൽ ഈ തീരുമാനം നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണർ എച്ച് നാഗരാജു അറിയിച്ചു. ബസ് ഡ്രൈവർമാർ, വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് അലാം നൽകുന്ന ഉപകരണം സ്ഥാപിക്കണമെന്ന…

Read More

വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

ആലുവ എടയാറിൽ വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം…കൊച്ചി: വെൽഡിംഗിനിടെ കെട്ടിടത്തിന് മുകളിൽനിന്നും വീണ് യുവാവിന് ദാരുണാന്ത്യം. ഏലൂർ വടകുംഭാഗം മണലിപ്പറമ്പിൽ മകൻ എംയു നിഖിൽ (31) ആണ് മരിച്ചത്. ആലുവ എടയാറിലാണ് സംഭവം. വ്യവസായ മേഖലയിൽ സ്വകാര്യ കമ്പനിയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി വെൽഡിംഗ് നടത്തുന്നതിനിടെ താഴേക്ക് വീണാണ് മരണം സംഭവിച്ചത്. എടയാർ എക്സ‌് ഇന്ത്യ കമ്പനിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി മെഡിക്കൽ…

Read More

തൃശൂരിലെ മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ മരണം കൊലപാതകം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

തൃശൂര്‍: മെഡിക്കൽ റെപ്രസെന്റേറ്റീവ് പൂത്തൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നതിന് തെളിവുകൾ. തമിഴ്നാട് മധുര സ്വദേശി 50 കാരനായ സെൽവകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സെൽവകുമാറിന്‍റെ സുഹൃത്തുക്കളായ തൃശൂർ പുത്തൂർ സ്വദേശി ലിംസൺ, വരടിയം സ്വദേശി ബിനു എന്നിവരെ ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 22ന് ആണ് സെൽവകുമാറിനെ ശാന്തിനഗറിലെ വീട്ടിൽ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ നടന്ന പോസ്റ്റുമോർട്ടത്തിൽ സെൽവകുമാറിന്‍റെ മരണം മർദ്ദനമേറ്റിട്ടാണെന്ന് കണ്ടെത്തിയിരുന്നു. മദ്യപാനത്തിനിടെ മൂവരും തമ്മിൽ…

Read More

സുഹൃത്തുക്കൾചേർന്ന് മർദിച്ച യുവാവ് ചികിത്സയിലിരിക്കെ മരണപെട്ടു

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. പൊന്നാനി മുക്കാടി സ്വദേശി കളത്തിൽ പറമ്പിൽ കബീർ (32) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. കബീറിന് തലക്ക് പിറകിൽ ഗുരുതര പരിക്ക് ഉണ്ടായിരുന്നു. സംഭവത്തിൽ കബീറിന്റെ സുഹൃത്തുക്കളായ മനാഫ്, ഫൈസൽ, അബ്ദുറഹ്മാൻ എന്നിവർക്ക് എതിരെ പൊന്നാനി പൊലീസ് കേസ് എടുത്തു.

Read More

റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സർക്കാർ

തിരുവനന്തപുരം: റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സർക്കാർ. സമരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആലോചനയെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്ന സമരത്തിലേക്ക് പോകരുത് എന്നാണ് ഗവണ്മെൻ്റിന് പറയാൻ ഉള്ളത്. വസ്തുത പറഞ്ഞാൽ സമരക്കാരെ പ്രകോപിപ്പിക്കുന്നതിന് തുല്യം ആകും. ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 60 ശതമാനം പേർക്ക് ഇന്നലെവരെ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിഞ്ഞു. ബജറ്റിൻ്റെ തിരക്കുള്ളതിനാൽ ചർച്ചയിൽ ധനമന്ത്രി പോയതല്ലാതെ വ്യാപാരികൾ പറഞ്ഞത് പോലെ അവരെ…

Read More

കൂടരഞ്ഞിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി

കോഴിക്കോട്: കൂടരഞ്ഞിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. നേരത്തെ പ്രദേശത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഉടന്‍ വെറ്ററിനറി വിദഗ്ധന്‍ സ്ഥലത്തെത്തുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. പുലിയെ എങ്ങോട്ടു മാറ്റുമെന്ന് തീരുമാനമായിട്ടില്ല. പുലിക്ക് പരുക്കുകളേറ്റിട്ടുണ്ടോയെന്ന് പരിശോധിക്കും. പുലിയെ ഉടൻ താമരശേരി റേഞ്ച് ഓഫീസിൽ എത്തിക്കും. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് ഭാഗത്ത് മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് കൂട്ടിലായത്. നിരവധി വളര്‍ത്തു മൃഗങ്ങളെ പുലി കൊന്നിരുന്നു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial