Headlines

ഓട്ടോറിക്ഷകളുടെ മീറ്റർ ഇടാതെയുള്ള സർവീസിന് തടയിടാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പുതിയ ആശയം

തിരുവനന്തപുരം: ഓട്ടോറിക്ഷകളുടെ മീറ്റർ ഇടാതെയുള്ള സർവീസിന് തടയിടാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പുതിയ ആശയം. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്ന് കഴിഞ്ഞദിവസം നടന്ന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമുണ്ടായി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും എന്നാണ് വിവരം. ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല’ എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്ന ഉത്തരവ് ശനിയാഴ്ചയോ അല്ലെങ്കില്‍ ഞായറാഴ്ചയോ പുറത്തിറങ്ങും. ഓട്ടോറിക്ഷാ തൊഴിലാളികള്‍ തന്നെയാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്. ഓട്ടോറിക്ഷാ തൊഴിലാളികള്‍…

Read More

2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവ്

വാഷിങ്ടൺ: 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവ്. അമേരിക്കയിലെ സുപ്രീം കോടതിയുടെതാണ് നിർണായക ഉത്തരവ്. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി കോടതി തള്ളി. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനാണ് തഹാവൂർ റാണ. 64 കാരനായ ഇയാൾ നിലവിൽ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അവസാന പരിശ്രമമെന്ന നിലയിലാണ്…

Read More

സംസ്ഥാനത്തെ മരുന്നുക്ഷാമം സംഭരണത്തിലെയും വിതരണത്തിലെയും ഗുരുതര വീഴ്ചയെന്ന് ആരോപണം.

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുക്ഷാമത്തിന് കാരണം സംഭരണത്തിലെയും വിതരണത്തിലെയും ഗുരുതര വീഴ്ചയെന്ന് ആരോപണം. ആരോഗ്യവകുപ്പ് ന്യായവാദങ്ങൾ നിരത്തുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ആവശ്യമായ മരുന്നുകളുടെ ലഭ്യത വളരെ കുറവാണ്. സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് സംഭരണം കേരള മെഡിക്കൽ സർവിസസ് കോർപറേഷന്‍റെ (കെ.എം.എസ്.സി.എൽ) ചുമതലയാണ്. എന്നാൽ ആശുപത്രികൾ ആവശ്യപ്പെട്ട പ്രകാരമുള്ള മരുന്നുകൾ ടെൻഡർ വിളിച്ച് സംഭരിക്കാൻ കെ.എം.എസ്.സി.എല്ലിന് കഴിഞ്ഞില്ലെന്ന് സി.എ.ജി റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. മരുന്ന് ലഭ്യത കുറയാൻ യഥാർഥ കാരണം രോഗികൾ കൂടിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്. അതേസമയം സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ…

Read More

മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചു, നിലത്ത് തള്ളിയിട്ടു, കൊല്ലത്ത് 14കാരിയെ ക്രൂരമായി മർദിച്ച 53കാരൻ അറസ്റ്റിൽ

     ചടയമംഗലം : കൊല്ലം ചടയമംഗലത്ത് 14 കാരിയെ വീട്ടിൽ കയറി മർദ്ദിച്ച 52 കാരൻ അറസ്റ്റിൽ. ചടയമംഗലം അയ്യപ്പൻമുക്ക് സ്വദേശി ശ്രീകുമാറാണ് പിടിയിലായത്. കുട്ടിയുടെ കുടുംബത്തോടുള്ള മുൻവൈരാഗ്യത്തെ തുടർന്നാണ് പ്രതി 14കാരിയെ ആക്രമിച്ചത്. ഇക്കഴിഞ്ഞ പതിനാറാം തീയതി രാവിലെയാണ് വീടിന്‍റെ മുറ്റത്തു നിൽക്കുകയായിരുന്ന 14 കാരിയെ മദ്യ ലഹരിയിൽ എത്തിയ ശ്രീകുമാർ ആക്രമിച്ചത്. കുട്ടിയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച് അടിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തു. ഈ സമയം സമീപത്തു കൂടി എക്സൈസിൻ്റെ വാഹനം പോകുന്നതു കണ്ട പ്രതി…

Read More

‘ജനങ്ങളോട് മാന്യമായി പെരുമാറണം’; പോലീസുകാരെ ‘മര്യാദ പഠിപ്പിക്കാൻ’ ഡിജിപിയുടെ സർക്കുലർ

തിരുവനന്തപുരം : പോലീസുകാരെ ‘മര്യാദ പഠിപ്പിക്കാന്‍’ വീണ്ടും സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന പോലീസ് മേധാവി. പോലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നും ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നും ഡിജിപി കര്‍ശനഭാഷയില്‍ ഓര്‍മിപ്പിച്ചു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. പൊതുജനങ്ങളോട് മാന്യമായി പെരുമാറണം. ജനപ്രതിനിധികളോടും മാന്യത വിട്ട് പെരുമാറരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കാലാകാലങ്ങളില്‍ ഈ കാര്യ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

Read More

ബെംഗളൂരു നഗരത്തില്‍ അരുംകൊല: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു

       ബെംഗളൂരു നഗരത്തില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചു. കാല്‍ക്കരെ തടാകത്തിന്റെ സമീപത്ത് നിന്നാണ് ബംഗ്ലാദേശ് സ്വദേശിനിയായ 28കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രത്യേക സംഘത്തെ രൂപീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്ന് ഉച്ചയോടെയാണ് നഗരത്തെ ഞെട്ടിച്ച കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇന്നലെ രാത്രി മുതല്‍ കാണാതായ യുവതിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു ബന്ധുക്കള്‍. ഇതിനിടെയാണ് കാല്‍ക്കരെ തടാകക്കരയില്‍ നിന്ന് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ യുവതി ലൈംഗിക പീഡനത്തിനൊടുവിലാണ് കൊല്ലപ്പെട്ടതെന്ന് ബോധ്യമായി….

Read More

മലദ്വാരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശരീരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. തോക്കാട് സ്വദേശിയായ ചെമ്മരുതി നൂറാ മന്‍സിലില്‍ മുഹമ്മദ് അഫ്നാന്‍ (24), വര്‍ക്കല കാറാത്തല ഷെരീഫ് മന്‍സിലില്‍ മുഹ്‌സിന്‍ (23) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ബൈക്കില്‍ കയറുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. ജില്ലാ റൂറല്‍ എസ്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീം ആണ് യുവാക്കളെ പിടികൂടിയത്. രണ്ട് പ്രതികളെയും വര്‍ക്കല പൊലീസിന് കൈമാറി. ഇവരെ വൈദ്യ പരിശോധനക്ക്…

Read More

സ്കൂട്ടറിൽ യാത്ര ചെയ്ത സിപിഐ തിരുവല്ലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ പടക്കം എറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ യുവാക്കൾക്ക് ജാമ്യം നൽകി

തിരുവനന്തപുരം: സ്കൂട്ടറിൽ യാത്ര ചെയ്ത സിപിഐ തിരുവല്ലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ പടക്കം എറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ യുവാക്കൾക്ക് ജാമ്യം നൽകി. രണ്ടുപേരെയാണ് ഇന്നലെയുണ്ടായ സംഭവത്തിൽ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളാർ അറൈവൽ കോളനി പണയിൽ വീട് വിമൽ മിത്ര (25), വെള്ളാർ കൈതവിള വീട്ടിൽ ജിത്തുലാൽ (23) എന്നിവരെയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.15 ഓടെയാണ് വെള്ളാർ സാബു സമുദ്രാ റോഡിൽ നിന്നും വെള്ളാർ റോഡിലേക്ക് സ്കൂട്ടറിൽ വരുന്നതിനിടയിൽ പ്രതികൾ പടക്കം…

Read More

സിഗരറ്റ് നല്‍കിയില്ല; വൃദ്ധയെ കൂട്ട ബലാത്സംഗം ചെയ്തു, രണ്ട് പേര്‍ അറസ്റ്റില്‍

പട്‌ന: സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ബിഹാറില്‍ വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റ് രണ്ട് പേരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്.ബുധനാഴ്ച രാത്രിയില്‍ നാല് പേര്‍ നവാബ്ഗഞ്ച് പ്രദേശത്ത് സിഗരറ്റ് ചോദിച്ചാണ് ഇവരുടെ വീട്ടിലെത്തിയത്. സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്തു. വയോധികയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More

ആനയെഴുന്നള്ളിപ്പിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഹൈക്കോടതിയുടെ ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും

ന്യൂഡൽഹി: ആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഹൈക്കോടതിയുടെ ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും. സ്‌റ്റേ നീക്കണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് മൃഗസ്നേഹികൾ ആവശ്യപ്പെട്ടിരുന്നു. സംഘടനയുടെ ഈ ആവശ്യമാണ് സുപ്രീം കോടതി നിരസിച്ചത്. കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരുക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണ് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്. സ്‌റ്റേ നീക്കണമെന്ന മൃഗസ്നേഹികളുടെ അപേക്ഷയില്‍ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിര്‍ദേശിച്ചു. ദേവസ്വങ്ങൾക്ക് അനുകൂലമായി നിലവിലെ ചട്ടങ്ങൾ പാലിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial