Headlines

അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി ഗ്രാമങ്ങളിലേക്കൊഴുകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യ യോഗ്യമല്ലാത്ത ഉൽപ്പന്നങ്ങൾ.

വെള്ളറട: അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി ഗ്രാമങ്ങളിലേക്കൊഴുകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യ യോഗ്യമല്ലാത്ത ഉൽപ്പന്നങ്ങൾ. ഭക്ഷ്യസുരക്ഷാ വിഭാഗമോ ആരോഗ്യവകുപ്പോ ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അന്യസംസ്ഥാനങ്ങളിൽ നിന്നും കൃത്രിമപാലും പാലുത്പന്നങ്ങളും ഭക്ഷ്യയോഗ്യമല്ലാത്ത ചീഞ്ഞ മത്സ്യങ്ങളും രോഗബാധിതമായ കന്നുകാലികളെയും ആണ് കൊണ്ടുവന്ന് വില്പന നടത്തുന്നത്. മാസങ്ങൾ പഴക്കമുള്ള മത്സ്യങ്ങളാണ് രാസവസ്തുക്കൾ ചേർത്ത് പനച്ചമൂട്ടിലെ മാർക്കറ്റിൽ മൊത്തക്കച്ചവടം നടത്തുന്നത്. അസഹ്യമായ ദുർഗന്ധവും പുഴുക്കളുമുള്ള മത്സ്യങ്ങൾ വരെ ഇവിടെ വിറ്റഴിക്കുന്നു. ഇവിടെ നിന്നും ചില്ലറ വില്പനക്കാർ മറ്റു സ്ഥലങ്ങളിലും വീടുകളിൽ കൊണ്ടുപോയും കച്ചവടം നടത്തുന്നു….

Read More

സ്വകാര്യ ധരകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തയാൾ മരിച്ചു. തുട‌ർന്ന് വായ്പയെടുക്കാൻ ഇടനിലക്കാരനായി നിന്ന യുവാവിനെ ഫൈനാൻസ് ഉടമ ക്രൂരമായി മർദിച്ചു

കുഴൽമന്ദം: സ്വകാര്യ ധരകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തയാൾ മരിച്ചു. തുട‌ർന്ന് വായ്പയെടുക്കാൻ ഇടനിലക്കാരനായി നിന്ന യുവാവിന് ഫൈനാൻസ് ഉടമയുടെ മർദ്ദനം. കുഴൽമന്ദം ചിതലി പഴയകളം വീട്ടിൽ 45 കാരനായ പ്രമോദിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ പ്രമോദിനെ കുഴൽമന്ദം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ചു. കുഴൽമന്ദത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് പ്രമോദ് സുഹൃത്ത് കഞ്ചിക്കോട് സന്ദീപിന് 25000 രൂപ വായ്പയെടുത്ത് നൽകിയിരുന്നു. വായ്പാ ഈടായി പ്രമോദിന്റെ ആർ.സി ബുക്കും സന്ദീപിന്റെ രണ്ട് ചെക്ക് ലീഫും നൽകി. പലിശയിനത്തിൽ കുറച്ച്…

Read More

ഒഡിഷ ജൽഗാവ് ട്രെയിൻ അപകടം 280 പേർ മരിച്ചതായി കണക്ക് ഇനിയും ആളുകൾ ബോഗികളിൽ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ

ഭുവനേശ്വർ: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യാത്രാതീവണ്ടികളടക്കം മൂന്ന് തീവണ്ടികള്‍ ആണ് ഉൾപ്പെട്ടത്. 280 പേര് മരിച്ചതായാണ് നിലവിലെ കണക്ക്. എന്നാൽ ഇനിയും ആളുകൾ ബോഗികളിൽ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. രാജ്യത്തെ നടുക്കിയ ഈ ദുരന്തം നടന്നപ്പോൾ 14 വർഷം മുൻപുള്ള മറ്റൊരു ട്രെയിൻ അപകടത്തിന്റെ ഓർമകൾ ആണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. അന്നത്തെ ആ ദുരന്തത്തിനും ഇന്ന് നടന്ന അപകടത്തിനും നിരവധി സമാനതകൾ ഉണ്ട്. 2009ൽ മറ്റൊരു വെള്ളിയാഴ്ച രാത്രി ഏഴു മണിക്കുശേഷം ഒഡീഷയിൽ…

Read More

ചേന്ദമംഗലം കൂട്ടക്കൊലയിൽ പശ്ചാത്താപമില്ലെന്ന് പ്രതി റിതു ജയൻ;ജിതിൻ ബോസിനെ കൊല്ലാൻ കഴിയാത്തതിൽ നിരാശ

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലയിൽ പശ്ചാത്താപമില്ലെന്ന് പ്രതി റിതു ജയൻ. ജിതിൻ ബോസിനെ കൊല്ലാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ പ്രതി പൊലീസിനോട് പറഞ്ഞു. ചേന്ദമംഗലത്ത് ഒരു കുടുബത്തിലെ മൂന്നു പേരെയാണ് ഇയാൾ അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്. വേണു, വിനിഷ, ഉഷ, ജിതിൻ എന്നിവരെയാണ് ഇയാൾ ആക്രമിച്ചത്. ഇവരിൽ വേണുവും ഉഷയും വിനീഷയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്. കേസിലെ പ്രതി റിതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ് വ്യക്തമാക്കുന്നു. പ്രതിയെ ഇന്ന്…

Read More

ബൈക്ക് യാത്രികനെ കരിങ്കല്ല് കൊണ്ട് മുഖത്തടിച്ചു; മാരക പരിക്ക്; പ്രതി അറസ്റ്റില്‍

തൃശൂര്‍: ബൈക്ക് യാത്രികരെ കരിങ്കല്ലുകൊണ്ട് മുഖത്തിടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. അല്‍ത്താഫ് എന്നയാളാണ് അറസ്റ്റിലായത്. ബൈക്കില്‍ നിന്നും ജിഷ്ണു എന്നയാളെ പിടിച്ച് വലിച്ച് താഴെയിട്ട് കരിങ്കല്ലുകൊണ്ട് മുഖത്തിടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.മതിലകം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിതീഷ് കൃഷ്ണന്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇന്‍സ്‌പെക്ടര്‍ അരുണ്‍ ബി കെയുടെ നേതൃത്വത്തില്‍, എസ്.ഐ സാലീം, എസ് ഐ സജില്‍, എസ് .ഐ രാജി, പോലീസ് ഉദ്യോഗസ്ഥരായ ബിനില്‍, സുബീഷ്, ഡാന്‍സാഫ് അംഗങ്ങളായ എസ് ഐ പ്രദീപ്കുമാര്‍, ലിജു,…

Read More

കോട്ടയത്ത് ട്രെയിനിൽ നിന്ന് വീണ് മവേലിക്കര സ്വദേശി യുവാവിന് ദാരുണാന്ത്യം

വൈക്കം: കോട്ടയത്ത് ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. മവേലിക്കര സ്വദേശി കെ സുമേഷ് കുമാറാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് യുവാവ് ട്രെയിനിൽ നിന്ന് വീണത്. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കൊച്ചിൻ റിഫൈനറിയിലെ ജീവനക്കാരനാണ് സുമേഷ്കുമാർ. തിരുവനന്തപുരത്തേത്ത് പോകുകയായിരുന്ന വേണാട് എക്സപ്രസിൽ നിന്നാണ് സുമേഷ്കുമാർ വീണത്. ട്രെയിനിൽ നിന്ന് വീണ് ട്രാക്കിൽ കിടക്കുകയായിരുന്ന സുമേഷിനെ കാൽനട യാത്രക്കാരാണ് കണ്ടത്. പൊലീസും ആർപിഎഫും എത്തി…

Read More

ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ കാണാതായി

തൃശൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവതിയെ കാണാതായി. തൃശൂർ പാഞ്ഞാൾ കിള്ളിമംഗലത്താണ് സംഭവം. കിള്ളിമംഗലം സ്വദേശി ഗിരീഷിന്റെ ഭാര്യ നമിത(32)യെ ആണ് കാണാതായത്. ഭർത്താവ് ഗിരീഷുമൊത്താണ് യുവതി കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. എന്നാൽ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. അപകടത്തിൽപ്പെട്ട ഗിരീഷിനെ നാട്ടുകാർ രക്ഷപ്പെടുത്തി. നമിതയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ ഗിരീഷും നമിതയും കുളത്തിൽ മുങ്ങുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവർ ഗീരീഷിനെ രക്ഷപ്പെടുത്തി. എന്നാൽ നമിതയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്.

Read More

അധ്യാപകർ സമരത്തിന് പോകുന്നതിനാൽ ക്ലാസ് ഉണ്ടാവില്ലെന്ന് വാട്സ്ആപ്പ് വഴി അറിയിച്ച സംഭവം; പ്രഥമാധ്യാപകനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗവ. എൽ പി എസിന് അധ്യാപകർ അനധികൃതമായി അവധി നൽകിയ സംഭവത്തിൽ കടുത്ത നടപടിയെടുത്ത് മന്ത്രി. സംഭവത്തിൽ പ്രഥമാധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തായി മന്ത്രി അറിയിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ എൽ പി സ്കൂളിന് അവധി നൽകിയിട്ട് അധ്യാപകർ സമരത്തിന് പോവുകയായിരുന്നു. തുടര്‍ന്ന് നോർത്ത് എഇഒയുടെ നേതൃത്വത്തിൽ എത്തി സ്കൂൾ തുറക്കുകയായിരുന്നു. ഇന്ന് ക്ലാസ് ഉണ്ടാവില്ല എന്ന് വാട്സപ്പ് ഗ്രൂപ്പ്‌ വഴിയാണ് കുട്ടികളെ അധ്യാപകർ അറിയിച്ചത്. അനധികൃതമായി ഇത്തരത്തില്‍ അവധി നല്‍കിയതിനെതിരെയാണ് ഇപ്പോൾ നടപടി…

Read More

പട്ടാമ്പിയിൽ പതിനാലുകാരിക്ക് മയക്കുമരുന്ന് വാഗ്‌ദാനം ചെയ്തയാൾ അറസ്റ്റിൽ

പാലക്കാട്: പട്ടാമ്പിയിൽ പതിനാലുകാരിക്ക് മയക്കുമരുന്ന് വാഗ്‌ദാനം ചെയ്തയാൾ അറസ്റ്റിൽ. സംഭവത്തിൽ കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമുടിയൂർ തെക്കേപ്പുറം കുറുപ്പൻമാരിൽ അനൂപ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ ഉൾപ്പെടെയുളള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുളളത്. കഴിഞ്ഞദിവസം പട്ടാമ്പി ലിബർട്ടി സ്ട്രീറ്റിൽ ബൈപ്പാസ് റോഡിൽവെച്ചാണ് വിദ്യാർഥിനിയോട് ബൈക്കിൽ വന്ന പ്രതികൾ കഞ്ചാവും എംഡിഎംഎ യും വേണോ എന്ന് ചോദിച്ചത്. വിദ്യാർഥിനിയുടെ ഇൻസ്റ്റഗ്രാം ഐ ഡി വാങ്ങിയ പ്രതികൾ പിന്നീട്…

Read More

യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് എസ്എഫ്ഐക്കാരുടെ  മർദ്ധനം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐക്കാർ വീണ്ടും വിദ്യാർത്ഥിയെ മർദിച്ചു. ഒന്നാംവർഷ വിദ്യാർഥിയായ അബ്ദുല്ലയെ എസ്എഫ്ഐ വിദ്യാർത്ഥികൾ മർദ്ദിച്ചുവെന്നാണ് പരാതി. ഭിന്നശേഷിയുളള വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തിൽ ആയിരുന്നു മർദ്ദനമെന്നാണ് ആരോപണം. വിദ്യാർഥികൾ കണ്ടോൺമെന്റ് പോലീസിൽ പരാതി നൽകി. അതേസമയം അബ്ദുല്ല അസഭ്യം പറഞ്ഞുവെന്ന് കോളേജ് യൂണിയൻ ചെയർപേഴ്സണും പരാതി നൽകിയിട്ടുണ്ട്. നേരത്തെ ഭിന്നശേഷി വിദ്യാർത്ഥിയെ മർദ്ദിച്ചതിനെ തു‌ടർന്ന് യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. കേസില്‍ പ്രതികളായ അമല്‍, മിഥുന്‍, അലന്‍ വിധു എന്നിവരുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial