Headlines

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും; യു പ്രതിഭ ജില്ലാ കമ്മിറ്റിയില്‍; 5 പേരെ ഒഴിവാക്കി

ആലപ്പുഴ: ആര്‍ നാസര്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണ് 67കാരനായ നാസര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. എംഎല്‍എമാരായ യു പ്രതിഭ, എംഎസ് അരുണ്‍കുമാര്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പ്രതിഭ അടക്കം നാലുപേരാണ് ജില്ലാക്കമ്മിറ്റിയില്‍ പുതുതായി ഇടംനേടിയത്. കഴിഞ്ഞ ജില്ലാക്കമ്മിറ്റിയിലുണ്ടായിരുന്ന അഞ്ചുപേരെ ഒഴിവാക്കിയിട്ടുമുണ്ട്. കായംകുളം എംഎല്‍എ യു പ്രതിഭ, മാവേലിക്കര എംഎല്‍എ എം എസ് അരുണ്‍കുമാര്‍, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രന്‍, മാരാരിക്കുളം ഏരിയ സെക്രട്ടറി സി രഘുനാഥ് എന്നിവരാണ് പുതുതായി ജില്ലാ…

Read More

മലപ്പുറത്ത് മാനസികവെല്ലുവിളി നേരിടുന്ന 36 കാരിയെ എട്ടോളം പേർ കൂട്ടബലാത്സംഗത്തിനിരയാക്കി; 15 പവൻ കവർന്നു

         മലപ്പുറം: മലപ്പുറം അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്ന് പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണ് പരാതി. 36 കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപ്പോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. യുവതിയുടെ 15 പവൻ സ്വർണങ്ങൾ കവർന്നെന്നും പരാതി. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മാനസിക…

Read More

തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ യുവതിയും യുവാവും മരിച്ചനിലയിൽ

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയിൽ യുവതിയും യുവാവും മരിച്ചനിലയിൽ. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാർ, ആശ എന്നിവരാണ് മരിച്ചത്. ആശയെ കൊലപ്പെടുത്തിയ ശേഷം കുമാർ ജീവനൊടുക്കിയെന്നാണ് പൊലീസ് നൽകുന്ന സൂചന. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലും യുവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയ നിലയിലുമായിരുന്നു. യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം കുമാർ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കുമാർ സ്വകാര്യ ടി.വി. ചാനലിലെ അസി. പ്രൊഡ്യൂസറാണ്. രണ്ടുദിവസം മുമ്പാണ് കുമാർ തമ്പാനൂരിലെ…

Read More

റോഡ് മുറിച്ചു കടക്കവേ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു; തൃശൂരിൽ രണ്ട് സത്രീകൾ മരിച്ചു

തൃശൂർ: ഒല്ലൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് രാവിലെ ആറ് മണിയോടെ ഇരുവരും പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തിലായിരുന്നോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്.

Read More

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു;  മകൻ ആത്മഹത്യ ചെയ്ത കയറിൽ പിതാവും ജീവനൊടുക്കി

മുംബൈ: മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവും ജീവനൊടുക്കി. മഹാരാഷ്ട്ര നന്ദേഡിലെ മിനാകി ഗ്രാമത്തിലാണ് സംഭവം. മകന്‍ ആത്മഹത്യ ചെയ്ത അതേ കയറില്‍ അച്ഛനും ജീവനൊടുക്കുകയായിരുന്നു. ഓംകാര്‍ എന്ന പത്താംക്ലാസ് വിദ്യാര്‍ഥിയെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന ഓംകാര്‍ മകരസംക്രാന്തി അവധിക്ക് വീട്ടിലെത്തിയതായിരുന്നു. പഠനാവശ്യത്തിനായി തനിക്ക് സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് ഓംകാര്‍ വീട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മൊബൈല്‍…

Read More

വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

വൈക്കം: വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരാണ് വൈക്കം പൊലീസിന്റെ പിടിയിലായത്. വൈദികനില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 41.52 ലക്ഷം രൂപയാണ് തട്ടിയത്. വൈദികന്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ശേഷം ഇവര്‍ ഇദ്ദേഹത്തെ വിഡിയോകോള്‍ വിളിച്ച് സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രില്‍ മുതല്‍ പലതവണകളായി…

Read More

‘പോലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്?’; ബിവ്റേജസ് ഔട്ട്ലെറ്റിന് മുന്നിൽ 10 രൂപ ചോദിച്ചതിന് മർദനം

തിരുവനന്തപുരം: ബിവ്റേജസ് ഔട്ട്‌ലെറ്റിന് മുമ്പില്‍ വെച്ച് പത്തുരൂപ കടം ചോദിച്ചതിന് വയോധികന് മര്‍ദനം. പാറശ്ശാല ജങ്ഷനിലെ ബെവ്‌കോ ഔട്ട്‌ലെറ്റിന് മുമ്പിലാണ് സംഭവം. മര്‍ദനത്തിന്റെ ദൃശ്യം പുറത്തുവന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെയാണ് സംഭവം. മദ്യംവാങ്ങി ഇറങ്ങിയ ആളോട് വയോധികന്‍ പത്തുരൂപ കടം ചോദിച്ചു. പിന്നാലെ, ‘പോലീസുകാരനോടാണോടാ നീ കടം ചോദിക്കുന്നത്’, എന്ന് ആക്രോശിച്ചായിരുന്നു മര്‍ദിച്ചത്. അസഭ്യം പറയുന്നതും പുറത്തുവന്ന ദൃശ്യത്തിലുണ്ട്. അസഭ്യവര്‍ഷം നടത്തിയ ശേഷം കാറില്‍ മദ്യം കൊണ്ടുവെച്ചു. തിരിച്ചുവന്നാണ് അക്രമി വയോധികനെ മര്‍ദിച്ചത്. പിന്നീടും അസഭ്യവര്‍ഷം തുടര്‍ന്നു….

Read More

സെൽഫിയെടുക്കുന്നതിനിടെ 7 കൗമാരക്കാർ റിസർവോയറിൽ വീണു; 2 പേരെ രക്ഷപെടുത്തി; 5 പേർക്കായുള്ള തിരച്ചിൽ തുടരുന്നു

ഹൈദരാബാദ്: 7 കൗമാരക്കാർ സെൽഫിയെടുക്കുന്നതിനിടെ റിസർവൊയറിൽ വീണു. ഹൈദരാബാദിൽ സിദ്ദിപേട്ടിലെ കൊണ്ടപോച്ചമ്മ സാഗർ റിസർവോയറിലേക്കാണ് കൗമാരക്കാർ വീണത്. 2 പേരെ പൊലീസ് രക്ഷപ്പെടുത്തി. 5 പേർക്കായുള്ള തിരച്ചിൽ നടന്നു വരുന്നതായി പോലീസ് അറിയിച്ചു. കൗമാരക്കാരായ 7 പേരും പരസ്പരം കൈകോർത്ത് സെൽഫി എടുക്കാനായിരുന്നു പദ്ധതി. ഇതിനായാണ് റിസർവോയറിനടുത്തേക്ക് ഇവർ എത്തിയതെന്നും പൊലീസ് പറഞ്ഞു. പക്ഷെ പിടി വിട്ട് റിസർവോയറിലേക്ക് വീഴുകയായിരുന്നു. നിലവിൽ രണ്ട് പേരെ രക്ഷിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കുള്ള തെരച്ചിൽ ഊർജ്ജിതമായി നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു. സംഭവം…

Read More

ഷോർട്ട് സർക്യൂട്ട്; കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

          കഴക്കൂട്ടം : കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. 18 ഓളം യാത്രക്കാരുമായി ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മുരഹര എന്ന ടൂറിസ്റ്റ് ബസിനാണ് തീ പിടിച്ചത്. യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പാറശ്ശാല തിരുപുറം ആർസി ചർച്ചിന് സമീപം എത്തിയപ്പോഴായിരുന്നു ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിൽ നിന്നും തീ പടർന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരെ പുറത്തേക്ക് ഇറക്കുന്നതിനിടയ്ക്ക് തീ പടരുകയുമായിരുന്നു. നെയ്യാറ്റിൻകര നിന്നും പൂവാറിൽ നിന്നും രണ്ട് ഫയർ യൂണിറ്റ് എത്തിയാണ്…

Read More

മിനിറ്റുകൾ കൊണ്ട് മോഷ്ടാക്കൾ നടത്തിയത് വൻകവർച്ച; സംഭവം മുംബൈ ജ്വല്ലറിയിൽ

മുംബൈ: അഗർവാൾ നഗരത്തിൽ വസായി വെസ്റ്റിലെ ജ്വല്ലറിയിൽ വൻ കവർച്ച. വെള്ളിയാഴ്ച രാത്രിയാണ് സംഭവം അരങ്ങേറിയത്. ആയുധധാരികളായ മോഷ്ടാക്കൾ ഉടമയെ ആക്രമിക്കുകയും ലോക്കറിൽ കയറി സ്വർണ്ണം കൈക്കലാക്കുകയുമായിരുന്നു. പ്രധാന ലോക്കറിൽ നിന്ന് വെറും 1 മിനിറ്റും 20 സെക്കൻഡും മാത്രമെടുത്താണ് 87 പവനോളം വരുന്ന സ്വര്‍ണം മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇരുവരും മായങ്ക് ജ്വല്ലേഴ്‌സിൽ പ്രവേശിച്ച് ഉടമയായ രത്തൻലാൽ സിംഗ്വിയെ ആക്രമിക്കുകയും വേഗത്തിൽ കവർച്ച നടത്തി രക്ഷപെടുകയായിരുന്നു. ഇതെല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷണം, ആയുധ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial