അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; അമ്മ മരിച്ചു, മകൾ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് കാൽനടയാത്രക്കാരിയായ യുവതി മരിച്ചു. പള്ളിമേടതിൽ വീട്ടിൽ സബീന (39) ആണ് മരിച്ചത്. ഇവരുടെ മകൾ അൽഫിയ (17) ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. മടവൂർ തോളൂരിൽ വച്ച് ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സബീനയും മകളും. റോഡിന്റെ വലതുവശത്തുകൂടിയാണ് ഇവർ പോയിരുന്നത്. അതിനിടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ സബീന മരിച്ചു. റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥനായ…

