Headlines

രോ​ഗം ബാധിച്ച് വളർത്തു നായ മരിച്ചു; മനംനൊന്ത് യുവാവ് ജീവനൊടുക്കി

ബെം​ഗളൂരു: വളർത്തു നായ ചത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. ബെം​ഗളൂരു സ്വദേശിയായ രാജശേഖർ സി ആണ് മരിച്ചത്. നായയുടെ കഴുത്തിൽ കെട്ടിയിരുന്ന ബെൽറ്റ് ഉപയോ​ഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് രാജശേഖറിന്റെ വളർത്തുനായ ബൗൺസി രോ​ഗം ബാധിച്ച് മരിക്കുന്നത്. ഇതിൽ നിരാശയിലായിരുന്നു ഇയാളെന്ന് കുടുംബം പറയുന്നു. അടുത്ത ദിവസം രാജശേഖറിനെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനരികിൽ നിന്നും ആത്മഹത്യകുറിപ്പ് ഒന്നും കണ്ടെത്തിയിരുന്നില്ല. മരണത്തിൽ സംശയകരമായി ഒന്നും ഇല്ലെന്നാണ് പോലീസ് റിപ്പോർട്ട്.

Read More

അഞ്ചലിൽ കാർ കത്തിയ നിലയിൽ; കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

കൊല്ലം: അഞ്ചൽ ഒഴുകുപാറയ്ക്കൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായിരിക്കുന്നത്. രാവിലെ പ്രദേശവാസികളാണ് റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ കാർ കണ്ടെത്തിയത്. കാറിനുള്ളിലെ മൃതദേഹവും കത്തിക്കരിഞ്ഞ നിലയിലാണ്. കാർ അബദ്ധത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യയുടെ സാധ്യതയടക്കം പൊലീസ് അന്വേഷണത്തിൽ…

Read More

എസ്ഐയുടെ കാൽ കുഴ ചവിട്ടി ഒടിച്ചു, കൈവിരൽ കടിച്ച് മുറിച്ചു, ലഹരി തലക്ക് കയറി ആക്രമണം നടത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങൾക്കിടെ എസ് ഐയെ ആക്രമിച്ചയാൾ അറസ്റ്റിൽ. വെള്ളൈക്കടവ് തോപ്പുമുക്ക് കുളുമല റിയാ നിവാസിൽ റിതു മാത്യു (29) വിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച പുലർച്ചെയാണ് ഇയാൾ തിരുവനന്തപുരം നഗരത്തിൽ അക്രമാസക്തനാകുകയും തടയാനെത്തിയ പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയും ചെയ്തത്. കന്റോൺമെന്റ് എസ്‌ ഐ പ്രസൂൺ നമ്പിക്ക് ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കൂടുതൽ പൊലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് റിതു മാത്യു സാഫല്യം കോംപ്ലക്സ് പാർക്കിംഗ് ഗ്രൗണ്ടിന് സമീപം…

Read More

ബൈക്കിനെ മറികടക്കവെ കണ്ടെയ്നർ ലോറി ബൈക്കിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

പരപ്പനങ്ങാടി: ബൈക്കിനെ മറികടക്കവെ കണ്ടെയ്നർ ലോറി ബൈക്കിൽ ഇടിച്ചു. ബൈക്ക് യാത്രികന് ദാരുണാന്ത്യം. പരപ്പനങ്ങാടി ടൗണിലെ ഫറോഷ പർദ പാലസിലെ ജീവനക്കാരനായ അബ്ദുസമദിൻ്റെ മകൻ നമ്പുളം റോഡിനടുത്തെ സൂപ്പി മക്കാനകത്ത് 20 കാരനായ സുഹൈൽ ആണ് മരിച്ചത്. സുഹൈൽ ഓടിച്ച ബുള്ളറ്റിൽ കണ്ടയ്നർ ലോറി ഇടിക്കുകയായിരുന്നു. പുത്തൻപീടികയിൽ ബുധനാഴ്ച വൈകീട്ടാണ് അപകടം. കണ്ടെയ്നർ ലോറി ബൈക്കിനെ മറികടക്കവെ ഇടിക്കുകയായിരുന്നു. ബൈക്കിൽ കൂടെയുണ്ടായിരുന്ന കുട്ടിയെ പ്രാഥമിക ചികിത്സക്ക് വിധേയനാക്കി. സുബൈദയാണ് സുഹൈലിന്‍റെ മാതാവ്. ഖബറടക്കം വ്യാഴാഴ്ച പരപ്പനങ്ങാടി പനയത്തിൽ…

Read More

ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പട്‌ന: ബിഹാര്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ കെ വിനോദ് ചന്ദ്രന്‍ പുതിയ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കേരള ഗവര്‍ണര്‍ സ്ഥാനത്തു നിന്നാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് മാറ്റിയത്. 26 വര്‍ഷത്തിനു ശേഷം ബിഹാറില്‍ ഗവര്‍ണറാകുന്ന മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. തിങ്കളാഴ്ചയാണ് പട്‌നയിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, സ്പീക്കര്‍ നന്ദ കിഷോര്‍ യാദവ് തുടങ്ങിയവര്‍ സ്വീകരിച്ചു….

Read More

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ 10,000 രൂപ പിഴ, അറിയിക്കുന്നവര്‍ക്ക് 2500

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് കനത്ത പിഴയീടാക്കുമെന്നു മന്ത്രി എംബി രാജേഷ്. ഇതിനായുള്ള കാമറാനിരീക്ഷണവും മറ്റു പരിശോധനകളും കര്‍ശനമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ ഏതൊരു പാഴ് വസ്തു വലിച്ചെറിഞ്ഞാലും 10,000 രൂപവരെ പിഴ ഈടാക്കും. മാലിന്യം വലിച്ചെറിയുന്നതിന് മുനിസിപ്പല്‍- പഞ്ചായത്തിരാജ് ആക്ടുകള്‍ പ്രകാരം ഒരുലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും ലഭിക്കാമെന്നും മന്ത്രി പറഞ്ഞു. കേരളം മാലിന്യമുക്തമാകുന്നതിന് വലിച്ചെറിയല്‍ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം…

Read More

നോ പാർക്കിംഗ് ബോർഡിന് താഴെ വാഹനമിട്ടു, ചിത്രമെടുത്ത ഹോംഗാര്‍ഡിന്റെ പല്ല് അടിച്ചിളക്കി, 58കാരൻ അറസ്റ്റിൽ

       കല്‍പ്പറ്റ: വയനാട്ടിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡിനെ ഹെല്‍മറ്റ് കൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെളുത്ത പറമ്പത്ത് വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍(58)നെയാണ്  അറസ്റ്റ് ചെയ്തത്. കമ്പളക്കാട് ടൗണില്‍ ഗവ. എല്‍.പി. സ്‌കൂള്‍ ജംങ്ഷനില്‍ ട്രാഫിക് കണ്‍ട്രോള്‍ ഡ്യൂട്ടി ചെയ്തു വരികയായിരുന്ന ഹോം ഗാര്‍ഡിനെയാണ് ഇയാൾ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതി കല്‍പ്പറ്റ ജില്ല സെക്ഷന്‍സ് കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരസിക്കപ്പെട്ടിരുന്നു. തുടര്‍ന്ന്…

Read More

പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം, ഭാര്യയ്ക്കും കുഞ്ഞിനും പരിക്ക്

പത്തനംതിട്ട: നരിയാപുരത്ത് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളിക്കോടുള്ള ഐശ്വര്യയുടെ വീട്ടിൽ പോയി മടങ്ങിവരും വഴിയായിരുന്നു അപകടം. ഐശ്വര്യയുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ ഇവരുടെ രണ്ടര വയസ്സുള്ള മകൾ സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു. കുഞ്ഞിന് ഗുരുതരമായ പരിക്കേറ്റിട്ടില്ല. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ പിക്കപ്പ് പാഞ്ഞു…

Read More

പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു

തൊടുപുഴ: വാഗമണ്ണില്‍ പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണ് യുവാവ് മരിച്ചു. കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി കാഞ്ഞാര്‍ – വാഗമണ്‍ റോഡില്‍ പുത്തേടിനും കുമ്പങ്കാനത്തിനുമിടയില്‍ ചാത്തന്‍പാറയിലായിരുന്നു അപകടം.പുതുവര്‍ഷം ആഘോഷിക്കാനായി വാഗമണ്ണിലേക്ക് പുറപ്പെട്ട സംഘം യാത്രക്കിടെ വ്യൂ പോയിന്റിലെത്തിയപ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. ഇതിനിടെ എബിന്‍ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് എബിനെ കൊക്കയില്‍ നിന്ന് പുറത്തെത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍…

Read More

ബഹിരാകാശത്ത് 16 തവണ പുതുവത്സരം ആഘോഷിച്ച് സുനിത വില്യംസ്

ബഹിരാകാശത്ത് 16 തവണ പുതുവത്സരം ആഘോഷിച്ച് സുനിത വില്യംസ്. ബഹിരാകാശ നിലയത്തിൽ ഭൂമിയെ ഭ്രമണം ചെയ്യുമ്പോൾ 16 തവണയാണ് സുനിത വില്യംസും സംഘവും സൂര്യോദയം കാണുക. സുനിത വില്യംസ് ഉൾപ്പടെ ഏഴ് പേരാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഐഎസ്എസ് (അന്താരാഷ്ട്ര ബഹിരാകാശ നിലയം). ഒരു ദിവസം 16 തവണ ബഹിരാകാശ നിലയം ഭൂമിയെ ചുറ്റുന്നുണ്ട്. അതിനാൽ സംഘത്തിന് ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും സൂര്യോദയവും സൂര്യാസ്തമയവും കാണാം. അങ്ങനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial