Headlines

ശബരിമലയിൽ കാട്ടുപന്നി ആക്രമണം; 9കാരന് പരിക്ക്

പത്തനംതിട്ട: ശബരിമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 9 വയസുകാരന് പരിക്ക്. മല കയറുന്നതിനിടെയാണ് കുട്ടിയെ പന്നി ആക്രമിച്ചത്. മരക്കൂട്ടത്തു വച്ചായിരുന്നു സംഭവം.ആലപ്പുഴ പഴവീട് സ്വദേശിയായ ശ്രീഹരിക്കാണ് പരിക്കേറ്റത്. ശ്രീഹരിയുടെ വലതു കാൽ മുട്ടിനാണ് പരിക്കേറ്റത്. കുട്ടിയെ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

കോഴിക്കോട് :കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ എംടി. ഇന്നലെ ഹൃദയാഘാതമുണ്ടായതിന് പിന്നാലൊണ് അദ്ദേഹത്തിന്റെറെ ആരോഗ്യസ്ഥിതി മോശമായത് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ ഞായറാഴ്‌ചയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്‌ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സക്ക് മേൽനോട്ടം വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. ആരോഗ്യനിലയിൽ ഇന്നലത്തെക്കാളും നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. രാവിലെ…

Read More

ഭതൃഗൃഹത്തിൽ ആശ വർക്കർക്ക് നേരിടേണ്ടി വന്നത് കൊടും ക്രൂരത

അയൽവാസിയുടെ ബലാത്സംഗ ശ്രമത്തിൽ നിന്നും രക്ഷപെട്ട ആശാ വർക്കറായ യുവതി ഭർത്താവിൽ നിന്നും ഭർത്താവിന്റെ ബന്ധുക്കളിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂര പീഡനം. മുപ്പത്തിരണ്ടുകാരിയായ യുവതിയെ നഗ്നയാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറുകയും ഇരുമ്പ് വടി ചൂടാക്കി ഇരു തുടതളിലും പൊള്ളലേൽപ്പിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ ഡിസംബർ 13ന് നടന്ന സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. അയൽവാസിയായ യുവാവ് മുപ്പത്തിരണ്ടുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ, യുവാവുമായി യുവതിക്ക് അവിഹിതബന്ധമെന്നായിരുന്നു ഭർത്താവിന്റെയും…

Read More

തൃശൂർ ജില്ലയിലെ ഒൻപത് തീരദേശ പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

തൃശൂർ: ജില്ലയിലെ ഒൻപത് തീരദേശ പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. നേരത്തെ, ശ്രീനാരായണപുരം പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിന് ഉത്തരവിട്ടിരുന്നു. കൂടാതെ നാട്ടിക ഫർക്ക പദ്ധതിയ്ക്ക് കീഴിൽ വരുന്ന മറ്റു പഞ്ചായത്തുകളായ ഏങ്ങണ്ടിയൂർ, വാടാപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, എടത്തിരുത്തി, കയ്‌പമംഗലം, മതിലകം, പെരിഞ്ഞനം തുടങ്ങിയിടങ്ങളിലും കുടിവെള്ളം എത്തിക്കണമെന്നാണ് പുതിയ ഉത്തരവ്. കുടിവെള്ളം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും, പഞ്ചായത്ത് സെക്രട്ടറിമാർക്കുമാണെന്ന്…

Read More

നെയ്യാറ്റിൻകരയിൽ സ്കൂൾ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; ശിക്ഷ വിധിച്ച് പോക്‌സോ കോടതി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ശിഷ വിധിച്ച് നെയ്യാറ്റിൻകര പോക്സോ കോടതി. വിധി പറഞ്ഞത് ജഡ്ജി കെ. പ്രസന്നയാണ്. ഒറ്റശേഖരമംഗലം പ്ലാമ്പഴിഞി പാലുകോണം വീട്ടിൽ പ്രശാന്തി(36) നെയാണ് കോടതി ശിക്ഷിച്ചത്. സ്കൂൾ വിദ്യർത്ഥിനിയായിരുന്ന അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയാണ് പ്രതി പീഡിപ്പിച്ചത്. പ്രതി വിഹാഹം കഴിഞ്ഞതിനു ശേഷവും ഈ പീഡനം തുടർന്നുകൊണ്ടിരുന്നു. ആര്യംകോട് പോലിസ് രജിസ്റ്റർ ചെയ്ത…

Read More

ആചാരങ്ങളെല്ലാം കാറ്റിൽ പറത്തി ഭരണഘടന തൊട്ട് പ്രതിജ്ഞയെടുത്ത്
വിവാഹിതരായി ഛത്തീസ്ഗഢ് ദമ്പതികള്‍

താലിയും സിന്ദൂരവുമില്ല, അഗ്നിക്ക് വലം വെച്ചില്ല കൊട്ടും കുരവയുമില്ലാതെ പരമ്പരാഗത കീഴ് വഴക്കങ്ങൾ എല്ലാം പൊളിച്ചെഴുതി ഒരു വിവാഹം. സാക്ഷിയായത് അംബേദ്‌കർ ചിത്രം, ആചാരങ്ങളെല്ലാം കാറ്റിൽ പറത്തി ഭരണഘടന തൊട്ട് പ്രതിജ്ഞയെടുത്ത്വിവാഹിതരായി ഛത്തീസ്ഗഢ് ദമ്പതികള്‍. കാപു ഗ്രാമ നിവാസികളായ ഇമാന്‍ ലാഹ്‌രെയും പ്രതിമ ലാഹ്‌രെയുമാണ് ഇങ്ങനെ വ്യത്യസ്തമായി വിവാഹിതരായത്. ഡിസംബര്‍ പതിനട്ടിനായിരുന്നു ഇവരുടെ വിവാഹം. ലളിതമായിരുന്നു ഇവരുടെ വിവാഹ ചടങ്ങ്. അംബേദ്കറുടെ ചിത്രത്തിന് മുന്‍പില്‍ നിന്ന്, ഇനിയുള്ള കാലം പരസ്പരം പിന്തുണ നല്‍കി ഒന്നിച്ചു ജീവിക്കാമെന്ന് ഭരണഘടന…

Read More

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് സ്കൂട്ടർ യാത്രക്കാരനായപ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊല്ലം: മൈലാപൂരിൽ മൂന്നു പേർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ടു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മൈലാപൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി ഫൈസൽ ആണ് മരിച്ചത്. ഫൈസലിനൊപ്പം സഞ്ചരിച്ച രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റു. ഫൈസലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

വയനാട്ടില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

വയനാട്: വയനാട്ടിലെ മീനങ്ങാടിയില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പുല്‍പ്പള്ളി സ്വദേശി രാജനാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കുണ്ട്. കാലിന് സാരമായി പരിക്കേറ്റ പുല്‍പ്പള്ളി സ്വദേശിയായ സദാനന്ദനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനാല്‍റോഡ് ഇടക്കരവയലില്‍ കൃഷി ആവശ്യത്തിനായി കുഴിച്ച കിണറാണ് ഇടിഞ്ഞുവീണത്. കിണറിനുള്ളില്‍ റിങ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിനിടെ മണ്ണ് തൊഴിലാളികളുടെ മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.

Read More

ക്രിസ്മസ് ആഘോഷത്തിനിടയിൽ എസ്എഫ്ഐ  എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി 4 പേർക്ക് പരിക്ക്

തൃശൂർ: കുന്നംകുളം കീഴൂർ വിവേകാനന്ദ കോളേജിൽ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ സംഘർഷം. എസ്എഫ്ഐ, എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. 2 എസ്എഫ്ഐ പ്രവർത്തകർക്കും 2 എബിവിപി പ്രവർത്തകർക്കും പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സൽ, എബിവിപി പ്രവർത്തകരായ ദേവജിത്ത്, സനൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഘർഷമുണ്ടായത്. കോളേജിലേക്ക് ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനിടെയാണ് സംഘർഷമുണ്ടായത്. എസ്എഫ്ഐ -എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസ്…

Read More

ഒടുവിൽ ചിത്രലേഖയയ്ക്ക് നീതി ലഭിച്ചു.അത് കാണാൻ കാത്തു നില്കാതെ ചിത്രലേഖ.

കോഴിക്കോട്: ജാതി പീഡനം ആരോപിച്ചാണ് കണ്ണൂർ പയ്യന്നൂർ എടാട്ടെ വനിതാ ഓട്ടോ ഡ്രൈവർ ആയിരുന്ന ചിത്രലേഖ സിപിഎമ്മുമായി വർഷങ്ങളോളം ഏറ്റുമുട്ടിയത്. ഒടുവിൽ 48 വയസിൽ അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. മരിക്കുന്നതിനു മുൻപ് ചിത്രലേഖ നൽകിയ അപേക്ഷയിൽ ഇപ്പോൾ ഓട്ടോയ്ക്ക് പെർമിറ്റ് അനുവദിച്ചു. മരിക്കുന്നതിന് മുൻപ് നൽകിയ അപേക്ഷയിൽ നാല് മാസം കഴിഞ്ഞിട്ടും നടപടിയായിരുന്നില്ല. ഓട്ടോയ്ക്ക് കെഎംസി നമ്പർ നൽകാത്തതിനെ സംബന്ധിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നു. കണ്ണൂരിൽ വണ്ടിയോടിക്കാനുള്ള കെഎംസി പെർമിറ്റ് ആണ് ഓട്ടോയ്ക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial