Headlines

സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് ഉൾപ്പെടെ 109 തസ്തികകളിൽ പി എസ് സി  വിജ്ഞാപനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, പിഎസ്‍സി, ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ ഓഡിറ്റർ, ഹയർ സെക്കൻഡറി ടീച്ചർ (കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്), മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ തുടങ്ങി 109 തസ്തികകളിലേക്ക് പിഎസ്‍സി വിജ്ഞാപനം തയ്യാറായി. ഈ മാസം 31ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരി 29 വരെ അപേക്ഷിക്കാം. തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ, ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ, മരാമത്ത് വകുപ്പിൽ എൻജിനീയറിങ് അസിസ്റ്റന്റ്, വനിതാ പൊലീസ് കോൺസ്റ്റബിൾ, ഇന്ത്യ റിസർവ്…

Read More

ഇന്റർനാഷണൽ ഷോർട്ട് ഫിലിം,മ്യൂസിക്കൽ ആൽബം പുരസ്കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു

കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലബാർ സൗഹൃദവേദി സംഘടിപ്പിച്ച ഈവർഷത്തെ ഇന്റർനാഷണൽ ഷോർട്ട്ഫിലിം, മ്യൂസിക്കൽ ആൽബം ഫെസ്റ്റിവലിൽ മികച്ച ഗാനരചനക്കുള്ള  പുരസ്ക്കാരം രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു.   കോഴിക്കോട്, കൈരളി തീയറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര നിർമ്മാതാവ് എം.എൻ ബാദുഷ പുരസ്ക്കാരം നൽകി. മലബാർ സൗഹൃദവേദി രക്ഷാധികാരിയും മുൻ എം.എൽ.എയുമായ പുരുഷൻ കടലുണ്ടി അധ്യക്ഷനായി. മാനാഞ്ചിറ, ഓപ്പൺ സ്ക്രീൻ തീയറ്ററിൽ മെയ്യ് മാസം 28, 29 തീയതികളിലാണ് മൽസരംനടന്നത്.നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി എന്നിവരെ പ്രമേയമാക്കി  ചിറയിൻകീഴ്…

Read More

ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയായി. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും, രണ്ടാം പ്രതി സിന്ധുവിനും, മൂന്നാം പ്രതി നിർമ്മല കുമാരൻ നായർക്കും എതിരെ ആകെ 95 സാക്ഷികളെ വിസ്തരിച്ചു. 2022 ഒക്ടോബർ പതിനാലിനാണ് ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കാമുകനായ ഷാരോൺ രാജിനെ കൊലപ്പെടുത്തിയത്. മരിച്ച ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. കേസ് തെളിയിക്കാൻ പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. മറ്റൊരാളുമായി വിവാഹം…

Read More

കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്

കോഴിക്കോട്: കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മെഡിക്കൽ കോളജ് പൊലീസ്. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ– സിന്ധു ദമ്പതികളുടെ മകൾ ലക്ഷ്മി രാധാകൃഷ്ണൻ(21)യാണ് ഇന്നു ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ഗവൺമെന്റ് നഴ്‌സിങ് കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച ലക്ഷ്മി രാധാകൃഷ്ണൻ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നഴ്‌സിങ് കോളജ് ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണൻ റോഡിലെ സ്വകാര്യ…

Read More

ബെംഗളൂരുവിൽ 24 കോടി രൂപയുടെ എം.ഡി.എം.എ.യുമായി നൈജീരിയൻ യുവതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ 24 കോടി രൂപയുടെ എം.ഡി.എം.എ.യുമായി നൈജീരിയൻ യുവതി പിടിയിൽ. ബെംഗളൂരുവിലെ കെ.ആർ. പുരത്തിന് സമീപം ടി.സി. പാളിയിൽ നിന്നാണ് 12 കിലോ എം.ഡി.എം.എയുമായി യുവതിയെ അറസ്റ്റ് ചെയ്തത്. സമീപകാലത്ത് ബെംഗളുരു നഗരത്തിൽ നടന്നിട്ടുള്ളതിൽ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ യുവതിയെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരുവിന്റെ നർക്കോട്ടിക് കൺട്രോൾ വിങ് നഗരത്തിലുടനീളം നടത്തിവന്ന പ്രത്യേക പരിശോധനയിലാണ് യുവതി പിടിയിലായത്. നോർത്ത് ബെംഗളൂരുവിലെ കമ്മനഹള്ളി പോലെയുള്ള മേഖലകളിൽ വ്യാപകമായി…

Read More

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് 1.7 കിലോ സ്വർണ്ണം; എയർ ഇന്ത്യ കാബിൻ ക്രൂ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ചെന്നൈ: 1.7 കിലോ സ്വർണ്ണം കടത്തിയ കേസിൽ എയർ ഇന്ത്യ കാബിൻ ക്രൂ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ചെന്നൈ എയർപോർട്ടിലാണ് കാബിൻ ക്രൂവിനെയും സ്വർണവുമായി എത്തിയ യാത്രക്കാരനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഒരുകോടി രൂപയിലധികം മൂല്യമുള്ള സ്വർണമാണ് ഇവർ ദുബായിൽ നിന്നും എത്തിച്ചത്. ദുബായിൽനിന്ന് ചെന്നൈയിലേക്ക് വന്ന വിമാനത്തിൽ യാത്ര ചെയ്തിരുന്നയാളാണ് കാബിൻ ക്രൂവിന് സ്വർണ്ണം കൈമാറിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്. യാത്രക്കാരനെയും സംഭവത്തിൽ അറസ്റ്റു ചെയ്തിട്ടുണ്ട്. യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന സ്വർണം കാബിൻ ക്രൂവിന്…

Read More

ആദിവാസികളുടെ ആവാസ കേന്ദ്രങ്ങളെ അവധി ആഘോഷകരുടെ കേന്ദ്രമാക്കരുത്; എഐഡിആർഎം

വയനാട് :മാനന്തവാടി കൂടൽ കടവിൽ ആദിവാസി യുവാവിനുനേരേയുണ്ടായ ക്രൂരമായ ആക്രമണം ദലിത് പീഡനങ്ങളുടെ അവസാന അധ്യായമല്ല.   മാതൻ എന്ന ആദിവാസി  യുവാവ്  മർദ്ദനത്തിനരയായത് ടൂറിസത്തിൻ്റെ മറവിൽ ഭരണകൂടം ആദിവാസികളുടെ അതി വാസകേന്ദ്രങ്ങളെ  അവധി ആഘോഷകർക്കായി തുറന്നുകൊടുത്തതാണ്. മഹാപ്രളയത്തിലും സത്യസന്ധമായി ജീവിതം പുലർത്തുന്ന ആദിവാസി ജനതക്കു മേലുള്ള കടന്നുകയറ്റമാണ് മാനന്തവാടിയിൽ നടന്നത്.പരസ്പരം കലഹിക്കുന്ന രണ്ട് പേരെ പ്രശ്നത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു മർദ്ദനത്തിനിരയായ മാതൻ എന്ന യുവാവ്.പട്ടികജാതി/പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് കുറ്റക്കാരെ കണ്ടെത്തുന്നതിൽ പോലീസിനും വീഴ്ച…

Read More

റോഡരികിൽ പാർക്ക് ചെയ്തിരുന്ന മാരുതി വാൻ കത്തിനശിച്ചു; ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഭോപ്പാൽ: റോഡരികിൽ നിരവധി വാഹനങ്ങൾക്കിടയിൽ പാർക്ക് ചെയ്തിരുന്ന മാരുതി വാൻ കത്തിനശിച്ചു. എൽപിജി ഇന്ധനമായി ഉപയോഗിച്ചിരുന്ന വാഹനമാണ് കത്തിയമർന്നത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം നടന്നത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നാണ് നിഗമനം. ഐഷ്ബാഗിലെ ജനവാസ മേഖലയിൽ നിരവധി വാഹനങ്ങൾക്കിടയിൽ പാർക്ക് ചെയ്തിരുന്ന വാനിനാണ് തീപിടിച്ചത്. പരിസരത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി. തീ പടർന്നുപിടിച്ചതിന് പിന്നാലെ കാറിൽ പൊട്ടിത്തെറിയുമുണ്ടായി. ഇത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതുന്നത്. സ്ഫോടന ശബ്ദം നാട്ടുകാരെയാകെ പരിഭ്രാന്തിയിലാക്കി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ…

Read More

സംസ്ഥാനത്തെ മുൻഗണന വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ഉടമകൾക്ക് മസ്റ്ററിങ്ങിനായി വീണ്ടും അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണന വിഭാഗത്തിൽ പെട്ട റേഷൻ കാർഡ് ഉടമകൾക്ക് മസ്റ്ററിങ്ങിനായി വീണ്ടും അവസരം. ഇ-കെവൈസി അപ്ഡേഷൻ സമയപരിധി ഈ മാസം 31 വരെ നീട്ടി. സെപ്റ്റംബറിൽ തുടങ്ങിയ മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ – കെവൈസി അപ്ഡേഷൻ ഇതുവരെ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എ.എ.വൈ, പി.എച്ച്.എച്ച്) അംഗങ്ങൾ മസ്റ്ററിംഗ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മുഴുവൻ മുൻഗണനാ കാർഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷൻ സമയപരിധി…

Read More

ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിയിൽ സ്റ്റേ.

കൊച്ചി: ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിയിൽ സ്റ്റേ. സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിച്ചിരുന്നു. തന്നെ പുറത്താക്കിയ നടപടി നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് എറണാകുളം ജില്ലാ സബ് കോടതിയെ സമീപിച്ചത്. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് സാന്ദ്ര തോമസിനെ നിർമ്മാതാക്കളുടെ സംഘടന പുറത്താക്കിയിരുന്നു. അച്ചടക്ക ലംഘന നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി.സാന്ദ്ര നൽകിയ പരാതിയിൽ പൊലീസ് ആൻ്റോ ജോസഫ് അടക്കം പത്ത് പേർക്കെതിരെ കേസെടുത്തിരുന്നു. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial