വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ  സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന്; പിണറായി വിജയനും സ്റ്റാലിനും ചർച്ച നടത്തും.

കോട്ടയം: വൈക്കത്തെ നവീകരിച്ച തന്തൈ പെരിയാർ (ഇ.വി.രാമസ്വാമി നായ്ക്കർ) സ്മാരകത്തിന്റെ ഉദ്ഘാടനം ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിക്കും. വൈക്കം കായലോര ബീച്ച് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. പിണറായി വിജയനും എം കെ സ്റ്റാലിനും തമ്മിൽ ഇന്ന് കുമരകത്ത് ചർച്ച നടത്തും. സ്റ്റാലിനും പിണറായി വിജയനും കുമരകത്ത് എത്തിയിട്ടുണ്ട്. കുമരകം ലേക് റിസോർട്ടിലാണ് ഇരുവരും താമസിക്കുന്നത്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണ സമയത്താകും ഇരുവരും ഒന്നിച്ചു കാണുക. മുല്ലപ്പെരിയാർ…

Read More

55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം; രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ 5 വയസുകാരനെ രക്ഷപ്പെടുത്തി

ജയ്പൂർ: 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ രാജസ്ഥാനിൽ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസുകാരനെ പുറത്തെടുത്തു. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് അധികൃതർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തിൽ 160 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആര്യൻ വീണത്. പാടത്തു കളിക്കുന്നതിനിടെ മൂടിയില്ലാത്ത കുഴൽകിണറിൽ വീഴുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയാണു രക്ഷാദൗത്യം ഏറ്റെടുത്തത്. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഴൽക്കിണറുമായി ബന്ധിച്ച ശേഷമാണ് കുട്ടിയെ പുറത്തെടുക്കാൻ ശ്രമം ആരംഭിച്ചത്….

Read More

തോട്ടട ഐടിഐ സംഘർഷം; കണ്ണൂർ ജില്ലയിൽ ഇന്ന് കെ എസ് യു പഠിപ്പ് മുടക്ക്

        കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തെ തുടർന്ന് ജില്ലയിൽ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ എസ് യു. കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച്ച സർവ്വകക്ഷി യോഗം വിളിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. ക്യാമ്പസിൽ കെഎസ്‌യുവിന്റെ കൊടി കെട്ടുന്നതിന് ചൊല്ലിയാണ് സംഘർഷമുണ്ടായത്. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്‌ റിബിനെ ഒരു സംഘം എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. ക്യാമ്പസിൽ പോലീസ് സാന്നിധ്യം…

Read More

വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു.

ആറ്റിങ്ങൽ: വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു.ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പൊയ്കകയിൽ ചന്ദ്രഗീതം വീട്ടിൽ എൻ അനുവിൻ്റെ മകൻ ശിവനന്ദൻ എ.എ (10) ആറ്റിൽവീണ് മരിച്ചത്. അവനവഞ്ചേരി ഗവ: ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. നഗരൂർ വെള്ളം കൊള്ളി ശിവ കൃപയിൽ നിന്ന് അടുത്ത കാലത്താണ് ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ വാടക വീട്ടിൽ താമസമായത്. അയൽപക്കത്തകൂട്ടുകാരനായ വിവേക്മൊത്ത്(കുന്നുവാരം സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർഥി) ആറ്റിങ്ങൽഇടയാവണം ഭാഗത്ത് ആറ് കാണാൻ പോയതാണ്. ചെളിയിൽ മുങ്ങിയ ശിവനന്ദനെ കാണാതെ വന്നതോടെ…

Read More

തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ(39) ആണ് മരിച്ചത്. തിരുവനന്തപുരം വിമന്‍സ് കോളജിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. രാവിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിഷയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി.നിഷയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Read More

മലപ്പുറം ചങ്ങരംകുളത്ത് ഭാര്യയെയും മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം :ഭര്‍ത്താവ് അറസ്റ്റില്‍

മലപ്പുറം :ചങ്ങരംകുളത്ത് ഉറങ്ങി കിടന്ന ഭാര്യയെയും മക്കളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ചങ്ങരംകുളം പോലീസ്അറസ്റ്റ് ചെയ്തു.കുന്നംകുളം കീഴൂര്‍ സ്വദേശി  എഴുത്ത്പുരക്കല്‍ ജിജി -53യെയാണ് ചങ്ങരംകുളം സിഐ ഷൈനിന്റെയും എസ്ഐ റോബര്‍ട്ട് ചിറ്റിലപ്പിള്ളിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഭര്‍ത്താവ് ജിജിയുമായി അകന്ന് വാടകക്ക് താമസിച്ച് വരികയായിരുന്നു യുവതി. ഡിസംബർ -9 ന് -രാത്രി 12 മണിയോടെ യുവതിയും 2 പെണ്‍ മക്കളും ഉറങ്ങുന്നതിനിടെയാണ് പ്രതി ജിജി ഇവരുടെ…

Read More

ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെ അപകടം; രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ മുങ്ങിമരിച്ചു.

തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാർ മുങ്ങിമരിച്ചു. ഒരാൾ രക്ഷപ്പെട്ടു. പറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവർമാരായ സുഹൃത്തുക്കൾ ഇന്ന് പകൽ 11 മണിയോടെയാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയത്. ആഴം കൂടുതലായതിനാൽ ആളുകൾ ഇറങ്ങാതിരിക്കാൻ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്ന ക്ഷേത്ര കുളത്തിലാണ് ഇവർ ഇറങ്ങിയത്. 12 മണിയോടെ ഇവർ മുങ്ങി താഴുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് രണ്ട് പേർ കരക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങൾ…

Read More

വെഞ്ഞാറമൂട്ടിൽ മദ്യപാനത്തെ തുടര്‍ന്ന് തർക്കം; യുവാവിനെ നടുറോഡിൽ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കാവറയിൽ മദ്യപാനത്തെ തുടർന്നുണ്ടായ തകർക്കത്തിനിടെ യുവാവിനെ നടുറോഡിൽ വെട്ടിപരിക്കേൽപ്പിച്ചു. ഓട്ടോഡ്രൈവറായ രഞ്ജിത്തിനാണ് വെട്ടേറ്റത്. ഇന്നലെയാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ പ്രസാദ് എന്നയാളാണ് രഞ്ജിത്തിനെ ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന.സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രഞ്ജിത്തിന്‍റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, പൊലീസിൽ പരാതി ലഭിച്ചിട്ടില്ല. രണ്ടു പേര്‍ ചേര്‍ന്ന് പരസ്പരം ആക്രമിക്കുന്നതും ഇതിനിടെ ഒരു സ്ത്രീ വന്ന് തടയാൻ ശ്രമിക്കുന്നതുമാണ് സിസിടിവി ദൃശ്യത്തിലുള്ളത്

Read More

ദമാമിൽ മൊബൈൽ ചാർജർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു

ദമാം: അല്‍ഹസക്ക് സമീപം ഹുഫൂഫില്‍ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. ചാർജു ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോണിന്റെ ചാർജർ പൊട്ടിത്തെറിച്ച് സോഫക്ക് തീപിടിക്കുകയായിരുന്നു. സോഫയിൽനിന്ന് പടർന്ന തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. മൂന്നു സ്ത്രീകളും മൂന്നു പുരുഷൻമാരും ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അഹ്മദ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, അബ്ദുല്‍ഇലാഹ് ഹുസൈന്‍ അല്‍ജിബ്‌റാന്‍, മര്‍യം ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഈമാന്‍ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ലതീഫ ഹുസൈന്‍ അല്‍ജിബ്‌റാന്‍, ഇവരുടെ സഹോദര…

Read More

നടനുംകേന്ദ്ര മന്ത്രിയുമായ സുരേഷ്‌ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷ്ണം. സുരേഷ് ഗോപിയുടെ കൊല്ലത്തെ വീട്ടിലാണ് മോഷണം ഉണ്ടായത്. വീട്ടുസാധനങ്ങൾ മോഷ്ടാക്കൾ അപഹരിച്ചു. ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിലായി. കൊല്ലം ഇരവിപുരം സ്വദേശി അരുൺ, ഷിംനാസ് എന്നിവരാണ് പിടിയിലായത്. സംഭവം അറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ സ്ഥിരം മോഷണം നടത്തിവരുന്ന ആളുകൾ ആണെന്ന് ഇരവിപുരം പോലീസ് പറഞ്ഞു. ഇവിടെ നിന്നും സാധനങ്ങൾ പലപ്പോഴായി എടുത്തിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial