വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ; 19 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മന്ത്രവാദിക്ക് 16 വർഷം തടവും പിഴയും
മലപ്പുറം: പെട്ടെന്ന് വിവാഹം നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് അതിവേഗ പോക്‌സോ സ്‌പെഷൽ കോടതി ശിക്ഷ വിധിച്ചു. 56 കാരനായ അബ്ദുൽ ഖാദറിനെ ജഡ്ജി കെ പി ജോയ് ആണ് ശിക്ഷിച്ചത്. 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പെട്ടെന്ന് വിവാഹം…

