വാഹനത്തിന് കുറുകെ നായ ചാടിഅപകടം ; യുവതി മരിച്ചു

കൊല്ലം: പാരിപ്പള്ളിയില്‍ വാഹനത്തിന് കുറുകെ നായ ചാടിയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. വിനീത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വിനീതയും ഭര്‍ത്താവ് ജയകുമാറും സ്‌കൂട്ടറില്‍ തിരുവന്തപുരത്തേയ്ക്ക് ജോലിക്ക് പോകവെ കൊച്ചുപാരിപ്പള്ളിയ്ക്ക് സമീപം പോലീസ് മുക്കില്‍ വെച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടിയതോടെ നിയന്ത്രണം വിട്ട് മറിഞ്ഞു. തൊട്ടുപിന്നാലെ വന്ന ടിപ്പര്‍ വിനീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരിച്ചു.

Read More

വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി; തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്‍റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്. നിങ്ങള്‍ ഓരോരുത്തരും എന്നിൽ അര്‍പ്പിച്ച വിശ്വാസത്തിൽ അതീയായ സന്തോഷമുണ്ട്. വരും നാളുകളിൽ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാൻ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന…

Read More

ഞാന്‍ ഭാഗ്യം ചെയ്ത സ്ഥാനാര്‍ഥി; ജനങ്ങളെ കാണുക മാത്രമായിരുന്നു എന്റെ ഉത്തരവാദിത്വം

പാലക്കാട്ട്: തന്നെ പോലെ സാധാരണ പ്രവര്‍ത്തകനെ പാര്‍ട്ടി ചേര്‍ത്തുപിടിക്കുന്നത് സാധാരണക്കാര്‍ക്ക് പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ പ്രേരണയാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഇത്രയും ഭാഗ്യം കിട്ടിയ ആരെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. ജനങ്ങളെ കാണുക എന്നതിനപ്പുറം മറ്റൊരു ഉത്തരവാദിത്തവും എനിക്കുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എല്ലാം പ്രധാനപ്പെട്ട നേതാക്കളുടെ ചുമലതലയിലായിരുന്നു. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വരെ മുതിര്‍ന്ന നേതാക്കള്‍ ഏറ്റെടുത്തു. എന്നെ പോലെ ഒരു സാധാരണ പ്രവര്‍ത്തകനെ പാര്‍ട്ടി ചേര്‍ത്ത് നിര്‍ത്തിയെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ വിജയം കൂട്ടായ്മയുടെ വിജയമാണ്….

Read More

സർക്കാർ വിരുദ്ധ വികാരമില്ല; ചേലക്കരയിലെ വിജയം ഭരണ തുടർച്ചയുടെ സൂചന

തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് യുഡിഎഫ് ഭൂരിപക്ഷം വര്‍ധിപ്പിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്നും ഗോവിന്ദന്‍ ആരോപിച്ചു. ബിജെപിയാണ് അപകടമെന്നു കാണിച്ചു പ്രചാരണം നടത്തി ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനായി എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ലീഗിനൊപ്പം മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു. ബിജെപിയുടെ വോട്ട് കാര്യമായി കുറഞ്ഞിട്ടുണ്ട്. അതിന്റെ ഗുണഭോക്താവ് ആരാണെന്ന് പരിശോധിച്ച് നോക്കണം. ഒരിക്കലും ഈ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു….

Read More

കുന്നംകുളത്ത്‌ കെ.എസ്‌.ആർ.ടി.സി ബസ്സ്‌ സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

കുന്നംകുളം : ചിറ്റാട്ടുകര സ്വദേശിനി പൊന്നരാശരി വീട്ടിൽ ലോഹിതാക്ഷന്റെ ഭാര്യ  രാജിയാണ് (52) മരിച്ചത്.കുന്നംകുളം പാറേമ്പാടത്ത് ഇന്ന് രാവിലെ 7.25 നാണ് അപകടം നടന്നത്. മകനുമൊത്ത് സ്കൂട്ടറിൽ വരുമ്പോൾകെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിറകിൽ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിൽ വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.അപകടത്തിൽപ്പെട്ട ബസ് നിർത്താതെ പോയി കോഴിക്കോട് തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടം ഉണ്ടാക്കിയ ബസ് പോലീസ് തിരിച്ചറിഞ്ഞു. തൃശൂരിൽ നിന്നും കുന്നംകുളത്തേക്ക് ബസ് എത്തിക്കാനുള്ള…

Read More

പാലക്കാട് ട്രോളി ബാഗുമായി യുഡിഎഫ് ആഹ്ലാദ പ്രകടനം

പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെത്തിയതോടെ യുഡിഎഫ് പ്രവർത്തകർ ട്രോളി ബാഗുമായാണ് ആഹ്ലാദപ്രകടനം നടത്തുന്നത്. ബാഗ് തലയിലേറ്റിയും വലിച്ചും പ്രവർത്തകർ രംഗത്തെത്തി. കോൺഗ്രസ് നേതാക്കളും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വിജയം കുറിയ്ക്കാൻ തുടങ്ങി. വിടി ബൽറാം രാഹുൽ മാങ്കൂട്ടത്തിലിന് ആശംസ നേർന്നു. ഫേസ്ബുക്കിലെഴുതി പോസ്റ്റിൽ രാഹുലും ഷാഫി പറമ്പിൽ എംപിയുമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാഗിൽ പണം കടത്തിയെന്ന ആരോപണത്തിൽ റെയ്ഡ് നടന്നത് വിവാദമായിരുന്നു. കോൺഗ്രസ് നേതാക്കളുടെ മുറിയിലുൾപ്പെടെ അർധരാത്രിയിൽ നടത്തിയ റെയ്ഡിൽ…

Read More

ഫിസിയോതെറാപ്പി വിദ്യാർത്ഥിനി ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂര്‍: ഫിസിയോതെറാപ്പി വിദ്യാർത്ഥിനി ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂര്‍ തളിപ്പറമ്പിൽ ലൂർദ് ഹോസ്പിറ്റലിലെ അവസാന വർഷ വിദ്യാർഥിനിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം തോപ്പുംപടി സ്വദേശി ആൻ മരിയയാണ് മരിച്ചത്. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ആന്‍ മരിയയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം…

Read More

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗ്: ദര്‍ശനത്തിന് വരാത്തവര്‍ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ നിര്‍ണായക പരാമര്‍ശവുമായി ഹൈക്കോടതി. ദര്‍ശനത്തിന് വരാത്തവര്‍ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യണമെന്ന് ഹൈക്കോടതി അറിയിച്ചു. മാധ്യമങ്ങളിലൂടെ അടക്കം ഇക്കാര്യം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരില്‍ 20 മുതല്‍ 25 ശതമാനം വരെ എത്താറില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. അതേസമയം, മണ്ഡലകാല തീര്‍ത്ഥാടനം ഒരാഴ്ച പിന്നിടുമ്പോള്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ്. ഇന്ന് 6 മണി വരെ ദര്‍ശനം നടത്തിയത് 69000 തീര്‍ത്ഥാടകരാണ്. സ്‌പോട്ട് ബുക്കിംഗ് 10000…

Read More

ആളൊഴിഞ്ഞ പഴയ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ആളൊഴിഞ്ഞ പഴയ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം. പയ്യോളി സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയനിക്കാട് പുന്നോളിക്കണ്ടി 25കാരനായ അര്‍ഷാദിനെയാണ്, കൊപ്ര ബസാറിന് സമീപത്തെ മയക്കുമരുന്ന് സംഘങ്ങളുടെ താവളമായ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് സംഭവം. ഈ കെട്ടിടവും പരിസരവും മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ ഖബറടക്കി. അര്‍ഷാദിന്റെ പിതാവ്:…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ വിജിലന്‍സിന്റെ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് പിടിയിലായത്. ബിപിസിഎല്ലില്‍ തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്. ഇരുപത് പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഇരുപതിനായിരം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫീസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial