Headlines

ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി വീണുമരിച്ചു;ബൈക്കോടിച്ച യുവാവ് അറസ്റ്റിൽ

മുംബൈ: ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി വീണുമരിച്ച സംഭവത്തിൽ ബൈക്കോടിച്ച യുവാവിനെതിരെ കേസെടുത്തു. മുംബൈയിലെ പന്ത് നഗർ പൊലീസാണ് മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി യുവാവിനെതിരെ കേസെടുത്തത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പൂർ സ്വദേശിയായ ഇർഫാൻ ഖാൻ(28) എന്ന യുവാവാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലോടെയുണ്ടായാണ് അപകടമുണ്ടായത്. ഇർഫാൻ ഖാനും സുഹൃത്തായ മേഘ ഷഹാന എന്ന 25കാരിയും ബൈക്കിൽ യാത്ര ചെയ്യവെ ഘാട്കോപറിലെ വിഖ്രോറി ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപത്തുള്ള പാലത്തിൽ വച്ച് ബൈക്കിൽ…

Read More

ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ പിറന്നാൾ ആഘോഷം; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട: നടുറോഡിൽ യുവാവിന്റെ പിറന്നാളാഘോഷം നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ കാർ റാലിയും കേക്കുമുറിക്കലുമായി ഗതാഗതം തടസ്സപ്പെടുത്തി പിറന്നാളാഘോഷം സംഘടിപ്പിച്ചതിന് പത്തനംതിട്ട വെട്ടിപ്പുറം പുവൻപാറ ഓലികൂടെക്കൽ ഷിയാസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ജന്മദിനമാണ് കമ്മട്ടിപ്പാടം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടുറോഡിൽ ആഘോഷിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇയാളെ ഒന്നാംപ്രതിയാക്കി പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാത്രി 9.15 നാണ് യുവാക്കളുടെ സംഘം പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഇരുപതോളം…

Read More

ജമ്മു കാശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു സൈനികൻ വീരമൃത്യു വരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ആണ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. നായിബ് സുബേദാർ രാകേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. മൂന്ന് ഭീകരർ ആണ് പ്രദേശത്ത് ഒളിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ രണ്ടിടങ്ങളിലാണ് ഇന്ന് സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ജമ്മുവിലെ കിഷ് ത്വാറിലും ശ്രീനഗറിലെ ഹർവാനിലും സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മേഖലയിൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. കഴിഞ്ഞ…

Read More

‘ഞാന്‍ വാ പോയ കോടാലിയെങ്കില്‍ മുഖ്യമന്ത്രി തലയില്ലാത്ത തെങ്ങ്’ , മറുപടിയുമായി പി വി അന്‍വര്‍

       വാ പോയ കോടാലി പോലെയാണ് അന്‍വര്‍ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി അന്‍വര്‍. തന്നെ വാ പോയ കോടാലി എന്ന് പറയുമ്പോള്‍ അദ്ദേഹം തലയില്ലാത്ത തെങ്ങായി മാറിയിട്ടുണ്ടെന്ന വസ്തുത മുഖ്യമന്ത്രിക്ക് മനസിലായിട്ടില്ലെന്നും അത് അദ്ദേഹത്തോട് അടുപ്പമുള്ള ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും അന്‍വര്‍ പറഞ്ഞു. വാ പോയ കോടാലിക്ക് എത്രത്തോളം മൂര്‍ച്ചയുണ്ടെന്ന് 23ാം തിയതി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടുത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ 50 ശതമാനം വോട്ട് പിണറായിക്കെതിരെ എന്‍കെ സുധീറിന്റെ ഓട്ടോറിക്ഷ ചിഹ്നത്തില്‍ വീഴാന്‍ പോവുകയാണ്….

Read More

അഴീക്കലില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതിയും മരിച്ചു.

കൊല്ലം: അഴീക്കലില്‍ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതിയും മരിച്ചു. അഴീക്കൽ പുതുവൽവീട്ടിൽ ഷൈജാ മോളാണ് (41) മരിച്ചത്. ഗുരുതമായി പരുക്കേറ്റ ഇവർ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തീ കൊളുത്തിയ കോട്ടയം പാല സ്വദേശി ഷിബു ചാക്കോ ഇന്നലെ രാത്രി മരിച്ചിരുന്നു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. ഷൈജാ മോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടില്‍ എത്തിയാണ് ഷിബു ചാക്കോ കൃത്യം നടത്തിയത്. സുനാമി ബാധിതർക്കായി നിർമിച്ച വീടിന്റെ മുകളിലത്തെ മുറിയിൽ കയറിയ ഷിബു…

Read More

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന. ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് ഖന്നയുടെ നിയമനം. ചീഫ് ജസ്റ്റിസ് പദവിയില്‍ ആറു മാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കാലാവധിയുള്ളത്. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ്…

Read More

കൊച്ചിയിൽ വാഹന അപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: വാഹനാപകടത്തിൽ വിദ്യാ‌ർത്ഥിനി മരിച്ചു. വയനാട് ചുണ്ടേൽ സ്വദേശിനി ടി എസ് ആൻ മരിയ (19) ആണ് മരിച്ചത്. എറണാകുളം ജയഭാരത് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയാണ് മരിയ. തുണ്ടത്തിൽ ഷാന്‍റി ആന്‍റണിയുടെയും രാജി ഷാന്‍റിയുടെയും മൂത്ത മകളാണ് മരണപ്പെട്ട ആൻമരി. സംസ്കാരം ചുണ്ടേൽ സെന്‍റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ നടന്നു. ഏയ്ഞ്ചൽ റോസ്, അസിൻ മരിയ എന്നിവരാണ് സഹോദരങ്ങൾ.

Read More

വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു.

കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദ് (65) ആണ് മരിച്ചത്. വീട്ടില്‍ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടന്നപ്പോഴാണ് അപകടം സംഭവിച്ചത്. ഇന്നു രാവിലെ ചക്കുംകടവ് വച്ചാണ് സംഭവം. അബ്ദുല്‍ ഹമീദിന് കേള്‍വിക്കുറവുണ്ടായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

ആലപ്പുഴയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15) ആണ് മരിച്ചത്. എലിയെ പിടിക്കാനായി കെണിയൊരുക്കി വെച്ച എലിവിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കുട്ടി കഴിക്കുകയായിരുന്നു.പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. രണ്ടു ദിവസം മുമ്പാണ് സ്‌കൂള്‍ വിട്ടു വന്ന വിദ്യാര്‍ത്ഥിനി, എലിക്കെണിയാണെന്ന് അറിയാതെ തേങ്ങാപ്പൂള്‍ കഴിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ ഉടന്‍ തന്നെ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക്…

Read More

സദാചാര ഗുണ്ടായിസം യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു;നാലുപേർ അറസ്റ്റിൽ

കൊല്ലം: കൊല്ലം തെന്മലയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ രാജീവ്, സുജിത്ത്, സിബിന്‍, അരുണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.വ്യാഴാഴ്ച രാത്രിയാണ് സംഭവം. നിഷാദും സുജിത്തും തമ്മില്‍ നാലുവര്‍ഷത്തോളമായി ഒരു സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടെയാണ് യുവാവിനെ അഞ്ചംഗസംഘം കെട്ടിയിട്ട് മര്‍ദിച്ചത്.ഇടമണ്‍ ആനൂരിലുള്ള സ്ത്രീയുടെ വീട്ടില്‍ രാത്രി നിഷാദ് എത്തിയപ്പോള്‍ സുജിത്ത് സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial