Headlines


ചികിത്സ വൈകിയതിനാൽ പനി ബാധിച്ചെത്തിയ ഒരു വയസ്സുകാരന്‍ മരിച്ചു; ഡോക്ടർക്ക് പകരം നഴ്സ് ചികിത്സിച്ചെന്ന് പരാതി

തൃശൂർ: തൃശൂർ ഒല്ലൂരിൽ വിൻസെന്റ് ഡി പോൾ ആശുപത്രിയിൽ ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചെന്ന് പരാതി. പനി ബാധിച്ച് ചികിത്സ തേടിയ നടത്തറ സ്വദേശി ദ്രിയാഷ് ( ഒന്ന് ) ആണ് മരിച്ചത്. ഡോക്ടർക്ക് പകരം നഴ്സ് ചികിത്സിച്ചെന്നാണ് ബന്ധുക്കൾ പരാതിയിൽ പറയുന്നത്.കുട്ടിയുടെ ആരോഗ്യനില വഷളായപ്പോൾ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ശിശുരോഗ വിദഗ്ധൻ്റെ നിർദേശ പ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്

Read More

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്. പുതുക്കിയ വില അനുസരിച്ച് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 1810 രൂപ 50 പൈസ നല്‍കണം. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക…

Read More

കൂടുതൽ സീറ്റുകളും കുറഞ്ഞ യാത്രാനിരക്കുമായി നവകേരള ബസ് ഉടൻ സർവീസ് പുനരാരംഭിക്കും.

കോഴിക്കോട്: കൂടുതൽ സീറ്റുകളും കുറഞ്ഞ യാത്രാനിരക്കുമായി നവകേരള ബസ് ഉടൻ സർവീസ് പുനരാരംഭിക്കും. സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് സൂപ്പർഡീലക്സ് എ.സി. ബസായി വീണ്ടും നിരത്തിലെത്തുന്ന ബസിന്റെ ടിക്കറ്റ് നിരക്കും കുറയുമെന്നാണ് സൂചന. 26 സീറ്റുകളുണ്ടായിരുന്ന ബസിന്റ സീറ്റുകൾ വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അറ്റകുറ്റ പണികൾ ബെംഗളൂരുവിലെ വർക്ക് ഷോപ്പിൽ പുരോഗമിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പണി പൂർത്തിയാക്കി ബസ് തിരിച്ചെത്തും. ഭാരത് ബെൻസിന്റെ ബസ് ബോഡി ബിൽഡിങ് നടത്തുന്ന ബെംഗളൂരുവിലെ വർക്ക് ഷോപ്പിലാണ് ഇപ്പോൾ ബസുള്ളത്. ജൂലായ് മുതൽ കോഴിക്കോട് നടക്കാവ്…

Read More

സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;എം കെ സാനുവിന് കേരളജ്യോതി, സഞ്ജുവിന് കേരള ശ്രീ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ് (സയൻസ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിന് അർഹരായി. കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം)എന്നിവർ…

Read More

17 കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട 20 പേർക്ക് എച്ച്ഐവി

       പതിനേഴുകാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട 20 ഓളം യുവാക്കൾക്ക് എച്ച്‌ഐവി ബാധ. ഉത്തരാഖണ്ഡിലെ രാംനഗറിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രദേശത്ത് എച്ച്ഐവി കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ഒരു കൂട്ടം യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ ചികിത്സ തേടിയെത്തിയ യുവാക്കൾ എച്ച്ഐവി ബാധിതരാണെന്ന് കണ്ടെത്തി. യുവാക്കളെ കൗൺസിലിങ്ങിന് വിധേയമാക്കിയതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. 17 കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടവരാണ് രോഗം സ്ഥിരീകരിച്ച എല്ലാ യുവാക്കളും. സാമ്പത്തികമായി…

Read More

ടെക്‌നോപാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി; രണ്ട് യുവതികൾ പിടിയിൽ

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതികൾ ഓച്ചിറയിൽ പിടിയിൽ. കുണ്ടറ ഇളംമ്പള്ളൂര്‍ സ്വദേശി വിഷ്ണുപ്രിയ, മരുത്തടി സ്വദേശി മിദ്യദത്ത് എന്നിവരാണ് പിടിയിലായത്.വ്യാജമായി തയ്യാറാക്കിയ അപ്പോയിന്‍മെന്റെ് ലെറ്റര്‍ കൈമാറിയായിരുന്നു തട്ടിപ്പ്. ക്ലാപ്പന സ്വദേശിയുടെ മകൾക്ക് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ശരിയാക്കി നല്‍കാം എന്നു പറഞ്ഞ് വിഷ്ണുപ്രിയയും മിദ്യദത്തും എഴുപതിനായിരം രൂപ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ദിവസങ്ങൾക്ക് ശേഷം ജോലി ശരിയായെന്ന് അറിയിച്ച് വ്യാജമായി തയ്യാറാക്കിയ വ്യാജ നിയമന ഉത്തരവ് കൈമാറി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു….

Read More

തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

തൃശൂർ: ഇന്ന് പുലർച്ചെ തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈൻ ആണ് മരിച്ചത്. 25 വയസ്സായിരുന്നു. നെടുപുഴയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമ മരിച്ചു

കോട്ടയം: വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമ മരിച്ചു. കരൂർ സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. വീട്ടിൽ പണിക്ക് എത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. മണ്ണുമാന്തി യന്ത്രത്തിന്‍റെ ഓപ്പറേറ്റർ പുറത്തേക്ക് പോയപ്പോൾ ആണ് പോൾ ജോസഫ് സ്വയം യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചത്. പുരയിടം നിരപ്പാക്കാനെത്തിച്ചതായിരുന്നു മണ്ണുമാന്തി യന്ത്രം. പോളിന്‍റെ തല ഇതിൽ കുടുങ്ങുകയായിരുന്നു. വിവരമറഞ്ഞ് പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോൾ ജോസഫിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Read More

തൃശ്ശൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂര്‍: ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍. കാട്ടികുളം സ്വദേശി അജയന്റെ ഭാര്യ മിനി (56), മകന്‍ ജെയ്തു എന്നിവരാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. രാവിലെ അജയനാണ് മിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ടെറസിന് മുകളില്‍ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. വിഷം ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കൊച്ചി: ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജോഷ് എന്ന ആളാണ് മരിച്ചത്. അജിത്, രഞ്ജി, ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഇരുമ്പനത്താണ് സംഭവം. സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്നു കാറും തമ്മിൽ ഇരുമ്പനം പാലത്തിന് സമീപത്തുവച്ച് കൂട്ടിയിടിച്ചായിരുന്നു അപകടം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial