യുവാവ് ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം:എടക്കരയിൽ ഷട്ടിൽ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതിൽ സുരേഷാണ് (43) മരിച്ചത്. വ്യാഴം വൈകിട്ട് ഏഴരക്കാണ് സംഭവം. കുഴഞ്ഞുവീണ സുരേഷിനെ ഉടൻ എടക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രഞ്ചു, മക്കൾ: തീർഥ, ആദർശ്

