ഡയറി എഴുതിയില്ലെന്നാരോപിച്ച് അഞ്ചുവയസുകാരന് ക്രൂരമർദ്ദനം; ഒളിവിലായിരുന്ന അധ്യാപിക അറസ്റ്റിൽ
തൃശൂര്‍: ഡയറി എഴുതിയില്ല എന്നാരോപിച്ച് അഞ്ചുവയസുകാരനെ തല്ലിച്ചതച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക സെലിൻ ആണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയിൽ ഹാജരാക്കും. തൃശൂർ കുര്യച്ചിറ സെന്‍റ് ജോസഫ് യുപി സ്കൂളിലാണ് ആണ് സംഭവം ഉണ്ടായത്. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ സെലിൻ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. കുട്ടിയുടെ ഇരു കാൽമുട്ടിനും…

