കാളിയമ്പുഴ ബസ് അപകടം, മരണം 2 ആയി

കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ (75) ആണ് മരിച്ചത്. നേരത്തെ ഗുരുതരമായി പരിക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ച തിരുവമ്പാടി കണ്ടപ്പൻചാല്‍ സ്വദേശിനിയും മരിച്ചിരുന്നു. വേലംകുന്നേല്‍ കമലം (65) ആണ് മരിച്ചത്. പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്‌ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും…

Read More

കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ പിടിയിൽ; വിദഗ്‌ധമായി കുടുക്കിയത് എസിബി

ഹൈദരാബാദ്: കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ പിടിയിൽ. സൈബരാബാദ് പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള മേഡ്ചൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കെ മധു സുദൻ റാവുവിനെയാണ് എസിബിയുടെ ഹൈദരാബാദ് സിറ്റി റേഞ്ച്-2 യൂണിറ്റ് കയ്യോടെ പൊക്കിയത്. കൈക്കൂലി തുക മധു സുദൻ റാവുവില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പണമിടപാട് തർക്കം പരിഹരിക്കുന്നതിനായി എഎസ്ഐ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി എസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൈക്കൂലി സൂക്ഷിച്ചിരുന്ന പാന്‍റിന്‍റെ പിന്നിലത്തെ പോക്കറ്റില്‍ നിന്നും വലത് കൈവിരലുകളില്‍ നിന്നും രാസ പരിശോധനയില്‍…

Read More

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തിരുവമ്പാടി കാളിയം പുഴയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പുഴയിലേക്ക് ബസ് തലകീഴായി മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോെടയാണ് സംഭവം.ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിക്ക് വരികയായിരുന്ന ബസാണ് കാളിയാമ്പുഴ പാലത്തിൽനിന്നു നിയന്ത്രണം വിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. 15 ഓളം ആളുകൾക്ക് പരുക്കുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ബസിനകത്ത്്…

Read More

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തെക്കന്‍-മധ്യ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് രണ്ടു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ആറു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം. ഇടിമിന്നലിനും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു. നാളെ ഒരു ജില്ലയില്‍…

Read More

ട്രെയിനിലെ ജനറൽ കോച്ചിൽ യാത്ര, വസ്ത്രത്തിനുള്ളിൽ പ്രത്യേകതരം ജാക്കറ്റ്, പരിശോധനയിൽ 28 ലക്ഷം പിടിച്ചെടുത്തു

     പാലക്കാട്‌ : രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽപ്പണവുമായി ഒരാള്‍ പിടിയിൽ. ആന്ധ്രാപ്രദേശ്  കടപ്പ സ്വദേശി സുനിൽ കുമാറിനെ ആണ് പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂർ -എറണാകുളം ഇന്‍റര്‍ സിറ്റി എക്സ്പ്രസിന്‍റെ ജനറൽ കമ്പാർട്ട്മെന്‍റിൽ യാത്ര ചെയ്തിരുന്ന സുനിൽ കുമാറിന്‍റെ ശരീരത്തിൽ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ അടിയിൽ പ്രത്യേകതരം ജാക്കറ്റിനുള്ളിൽ ആയിരുന്നു 28 ലക്ഷം രൂപ ഒളിപ്പിച്ച്  കടത്തികൊണ്ട് വന്നത്. പിടിച്ചെടുത്ത പണവും പ്രതിയെയും തുടർ നടപടികൾക്കായി പാലക്കാട്‌ ഇൻകം…

Read More

കൊച്ചിയിലെ ലഹരിക്കേസ്; ഓം പ്രകാശിന് പിന്നാലെ ഒരാള്‍ കൂടി കസ്റ്റഡിയിൽ; സിനിമ താരങ്ങളെ മുറിയിൽ എത്തിച്ചയാളെന്ന് സംശയം

കൊച്ചി: കൊച്ചിയിൽ ലഹരിക്കേസിൽ പിടിയിലായ ഗുണ്ടാ തലവൻ ഓം പ്രകാശിന് പിന്നാലെ ഒരാൾ കൂടെ പോലീസിന്റെ കസ്റ്റഡിയിൽ. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എളമക്കര സ്വദേശി ബിനു ജോസഫ് ആണ്‌ പിടിയിലായത്. എറണാകുളം സൗത്ത് പോലീസ് പിടികൂടിയ ബിനുവിനെ മരട് പോലീസിന് കൈമാറി. ഇയാൾ സിനിമ താരങ്ങളെ ഓം പ്രകാശിന്റെ മുറിയിൽ എത്തിച്ചെന്നാണ് സംശയം. കേസിൽ യുവതാരങ്ങളായ ശ്രീനാഥ്‌ ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിന്‍റെ മുറിയിൽ ഉണ്ടായിരുന്നു എന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇരുവരെയും പോലീസ് ഉടൻ…

Read More

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു; വിക്ടർ ആംബ്രോസും ഗാരി റവ്കിനും പുരസ്കാരം പങ്കിട്ടു

സ്റ്റോക്കോം: 2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്ടർ ആംബ്രോസും അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റ് ഗാരി റവ്കിനും പങ്കിട്ടു. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം.കഴിഞ്ഞ വർഷത്തെ പുരസ്കാരം ഹംഗേറിയൻ അമേരിക്കനായ കേറ്റലിൻ കാരിക്കോയും അമേരിക്കനായ ഡ്ര്യൂ വെയ്സ്മാനും പങ്കിടുകയായിരുന്നു. കോവിഡിനെതിരായ എംആർഎൻഎ വാക്സീനുകൾ വികസിപ്പിച്ച് എടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചതിലായിരുന്നു പുരസ്കാരം. ആകെ 114 തവണയായി 227 പേർക്ക് ആരോഗ്യ രംഗത്തെ നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 13 പേർ മാത്രമാണ് വനിതകൾ….

Read More

തൃശൂർ സ്വദേശിയായ നഴ്സിനെ ഡൽഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹി: ഡൽഹിയിലെ സാകേത് മാക്സ് ആശുപത്രിയിലെ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. നഴ്‌സ് സിബി വിനീതാണ് മരിച്ചത്. തൃശൂർ ജില്ലയിലെ അമ്മാടം കോടന്നൂർ സ്വദേശിയാണ്. ഡൽഹി ഹൗസ്റാണിയിലെ താമസസ്ഥലത്ത് മുറിയിൽ സീലിങിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്തതാണോയെന്ന് സംശയമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.

Read More

ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി

ആലപ്പുഴ: ഒക്ടോബർ 26 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം കണക്കിലെടുത്താണ് അവധി. അതേ സമയം പരീക്ഷകൾക്ക് മാറ്റമില്ല. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

Read More

കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇരുചക്ര വാഹനംഇടിച്ച് രണ്ട് മരണം

കിളിമാനൂരിൽ വാഹനഅപകടം രണ്ട് പേർ മരിച്ചു.ടൂവീല൪ യാത്രക്കാരായ പുളിമാത്ത് പേഴുംകുന്ന് സ്വദേശികളായരഞ്ജു(36), അനി(40) ഇവർ സഞ്ചരിച്ച ടൂവീല൪ കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകട൦ ഉണ്ടായത്ത്.ഇന്ന് പുലർച്ചെ രണ്ട് മണിക്ക് നടന്ന അപകടത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ മെഡിക്കൽകോളേജ് മോ൪ച്ചറിയിൽ.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial