പാർട്ടിയിൽ തർക്കം; ബിജെപി നേതാവിന്റെ ബൈക്ക് കത്തിനശിച്ച നിലയിൽ

പാലക്കാട്: ബിജെപി നേതാവിൻ്റെ ബൈക്ക് കത്തിനശിച്ച നിലയിൽ. പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയിലാണ് സംഭവം. ബിജെപി കിഴക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പ്രേംരാജിന്റെ ബൈക്കാണ് ഇന്നലെ അർധരാത്രിയോടെ കത്തിനശിച്ചത്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പാർട്ടിയിൽ പ്രാദേശിക വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്നം നിലനിൽക്കുന്നതിനിടെയാണ് സംഭവം. പ്രേംരാജും ബിജെപിയുടെ മറ്റൊരു ഭാരവാഹിയും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെ പ്രേംരാജിൻറെ ബസ് കത്തിക്കുമെന്ന് ഭാരവാഹി ഭീഷണിപ്പെടുത്തിയെന്നും പ്രേംരാജ് പറഞ്ഞു. പിന്നാലെയാണ് വീടിന് മുന്നിൽ നിർത്തിയ ബൈക്ക് കത്തിച്ചത്.

Read More

സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു; എം സി റോഡില്‍ വന്‍ ഗതാഗതക്കുരുക്ക്

      തിരുവനന്തപുരം : സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്ത് ആയിരുന്നു അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിതയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. നടി മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷം നടിക്കെതിരെ പോലീസ് കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി…

Read More

56 കൊല്ലം മുൻപ് വിമാനം തകർന്ന് മരിച്ച സൈനികൻ തോമസ് ചെറിയാന്റെ  സംസ്കാരം ഇന്ന്

    തിരുവനന്തപുരം : 56 കൊല്ലം മുൻപ് വിമാന അപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ 10.30 ഓടെ പത്തനംതിട്ട ഇലന്തൂരിലെ വീട്ടിൽ എത്തിക്കും. പൊതു ദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം 12. 30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിലെത്തിക്കും. തുടർന്ന്, പള്ളിയിൽ പൊതു ദർശനം ഉണ്ടാകുന്നതാണ്. ശേഷം 2 മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും. കഴിഞ്ഞ…

Read More

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്നു തുടക്കമാകും. തൃശ്ശൂർപ്പൂരം കലക്കലും എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരേയുള്ള ആരോപണങ്ങളും കത്തിനിൽക്കുന്നതിനിടെ ചേരുന്ന സഭാ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ആയുധങ്ങളുമായാണ് പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന് ഇക്കുറിയെത്തുന്നത്. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ സംസാരിക്കും.വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ആവശ്യപ്പെട്ട തുക നൽകാത്തതിൽ കേന്ദ്രത്തിനെതിരായ വിമർശനം ഭരണപക്ഷം ഉയർത്തും. വിഷയത്തിൽ പ്രതിപക്ഷവും…

Read More

ശംഖുമുഖം ബീച്ചിൽ നിന്നും ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശംഖുമുഖം ബീച്ചിന്റെ പരിസരത്തു നിന്നും ഡോക്ടറുടെ ബൈക്കും മൊബൈൽ ഫോണും അടിച്ചുമാറ്റിയ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. നെടുമങ്ങാട് മന്നൂർക്കോണം പേരിലയിൽ രാജീവ്(22), പൂന്തുറ മാണിക്യവിളാകത്ത് അൽത്താഫ് (22) എന്നിവരാണ് പിടിയിലായത്. ഡോക്‌റുടെ ബൈക്കും മൊബൈൽ ഫോണും പോലീസ് സംഘം കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ 30-ന് രാത്രി സുഹൃത്തുക്കൾക്കൊപ്പം ശംഖുമുഖത്തെത്തിയ ഡോക്ടറുടെ ബൈക്കാണ് മോഷ്ടാക്കൾ അപഹരിച്ചത്. ബൈക്കിനുള്ളിലുണ്ടായിരുന്ന മൊബൈൽഫോണും കവർന്നു. തീരത്ത് ഒരുമണിക്കൂറോളം വിശ്രമിച്ചശേഷം ഡോക്ടര്‍ തിരികെ…

Read More

കൊച്ചിയിൽ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവതി കഴുത്തറുത്ത് മരിച്ചു

കൊച്ചി: എറണാകുളം മുളവുക്കാട് ഇന്ന് രാവിലെ ഒൻപത് മണിയോടെ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുളവുകാട് നോർത്ത് സ്വദേശിന് ധനിക പ്രഭാകര പ്രബുവാണ് മരിച്ചത്. യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മാതാവ് ആത്മഹത്യാ ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കാര്യം ഇന്ന് രാവിലെ ഭർത്താവാണ് പൊലീസിൽ അറിയിച്ചത്.

Read More

ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതിന് മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ: ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതിന് മൂന്ന് പേർ അറസ്റ്റിൽ. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയിൽ ഒഴുക്കിൽപ്പെട്ട ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ (33) മരിച്ച സംഭവത്തിലാണ് ജോബിന്റെ മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിലായത്. യുവാവിന്റെ മരണത്തിൽ സംശയം തോന്നി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.ഇരിട്ടി പയഞ്ചേരി പാറാൽ വീട്ടിൽ കെ കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലിൽ പി കെ സാജിർ (46), മുരുങ്ങോടി മുള്ളൻപറമ്പത്ത് വീട്ടിൽ എ കെ…

Read More

മൂന്നര കോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

കൊച്ചി: ബെംഗളൂരു എയർപോർട്ടിൽ മൂന്നര കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിവീണു. കാസർകോട് ലൈറ്റ് ഹൗസ് ലൈനിൽ മെഹ്റൂഫ് (36) നെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബാങ്കോക്കിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ മാസം 27 ന്, മൂന്നരക്കോടി രൂപ വിലവരുന്ന ഹൈഡ്രോ കഞ്ചാവ് ബെംഗളൂരു എയർപോർട്ടിൽ പിടികൂടിയിരുന്നു. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് മെഹ്റുഫെന്നാണ് വിവരം. ഇയാൾ…

Read More

തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന സർവകാല റെക്കോർഡിൽ; അച്ചടിച്ച 70 ലക്ഷം ടിക്കറ്റുളിൽ 58 ലക്ഷം വിറ്റു കഴിഞ്ഞു

തിരുവനന്തപുരം: കേരളാ സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ടിക്കറ്റ് സർവകാല റെക്കോര്‍ഡ് വില്‍പ്പനയിലേക്ക്. ആരാണ് 25 കോടിയുടെ ഭാഗ്യവാന്‍ എന്നറിയാന്‍ ഇനി ആറ് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആണ് ടിക്കറ്റ്വിൽപ്പന തകൃതി നടക്കുന്നത്.ഇതിനകം അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളില്‍ 58 ലക്ഷം ടിക്കറ്റുകളും വിറ്റ് കഴിഞ്ഞു. ജില്ലാ അടിസ്ഥാനത്തില്‍ ഇത്തവണയും പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. സബ് ഓഫീസുകളിലേതുള്‍പ്പെടെ 10 ലക്ഷത്തിലധികം ടിക്കറ്റുകൾ ആണ് പാലക്കാട്ട് വിൽപ്പന നടന്നത്. തിരുവനന്തപുരത്തും തൃശൂരും ടിക്കറ്റ് വില്‍പ്പന 7 ലക്ഷവും കടന്നു. നറുക്കെടുപ്പ്…

Read More

എംഡിഎംഎയുമായി  യുവാവിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

തിരൂർ: തിരൂരിലും പരിസരപ്രദേശങ്ങളിലും വിൽപ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നിനത്തിൽ ഉൾപ്പെട്ട എം ഡി എം എയുമായി  യുവാവിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ .പി. എസിന്റെ ലഹരിക്കെതിരെ കർശന നിലപാട്  എടുക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട്ടിരി സ്വദേശിയായ മാച്ചാലിൽ ധനുഷ് രാജ്  (27)നെയാണ്  80ഗ്രാം എം ഡി എം എയുമായി മാങ്ങാട്ടിരി ഭാഗത്ത് വെച്ച് ഇന്നലെ വൈകുന്നേരം  പിടികൂടിയത്.   തിരൂരിലെയും പരിസരപ്രദേശങ്ങളിലെയും  വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കളെ കേന്ദ്രീകരിച്ച് വിൽപ്പന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial