പിക്കപ്പിനടിയിൽ കുടുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം

ഇരട്ടയാർ: ശാന്തിഗ്രാം 4 സെൻ്റ് കോളനിയിൽ ഒഴത്തിൽ അനൂപ് – മാലതി ദമ്പതികളുടെ ഇളയ മകൻ ശ്രാവൺ പിക്കപ്പ് ഇടിച്ച് മരിച്ചു. 4 വയസായിരുന്നു. അബദ്ധത്തിൽ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് നിഗമനം. അപകടത്തിൽ മരിച്ച കുട്ടിയുടെ അമ്മ കുടുംബശ്രീ യോഗം കൂടുന്നതിനിടെ കുട്ടിയുടെ അമ്മക്ക് പണം നൽകുന്നതിനായി വാഹനവുമായെത്തിയ സന്തോഷ് റോഡിൽ വാഹനം നിർത്തി. തുടർന്ന് സംസാരിക്കുന്നതിനിടയിൽ അമ്മയ്ക്ക് ഒപ്പം വാഹനത്തിനടുത്ത് കുട്ടിയെത്തിയിരുന്നു.കുട്ടിയെ ഡ്രൈവറും മറ്റുള്ളവരും കണ്ടിരുന്നില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുട്ടി നിൽക്കുന്നതറിയാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതാണ് അപകടകാരണം….

Read More

ഉദയനിധി സ്റ്റാലിൻ ഇനി തമിഴ്നാട് ഉപമുഖ്യമന്ത്രി

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ചുമതലയേറ്റു. ഉദയനിധിക്കൊപ്പം നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കായിക–യുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി, പുതിയതായി മന്ത്രിസഭയിൽ എത്തിയവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി 2009- മേയ് 29-നാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി മകൻ എം.കെ. സ്റ്റാലിനെ നിയമിക്കുന്നത്. സമാനമായി മറ്റൊരു ചരിത്രനിമിഷത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. കരുണാനിധിയുടെ പാതയിൽ കൂടി…

Read More

കൂത്തുപറമ്പ് സമരനായകൻ  പുഷ്പൻ ജ്വലിക്കുന്ന ഓർമ്മയായി

കണ്ണൂർ: കൂത്തുപറമ്പ് സമരനായകൻ പുഷ്പന്റെ മൃതദേഹം കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപം സംസ്കരിച്ചു. ചൊക്ലിയിലെ വീട്ടിൽ ആയിരക്കണക്കിനു പ്രവർത്തകരാണ് പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, നേതാക്കളായ പി. ജയരാജൻ, ഇ.പി. ജയരാജൻ. എം. സ്വരാജ്, എ.എ. റഹീം ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി. എം.വി. നികേഷ് കുമാറും പുഷ്പന് അന്തിമോപചാരം അർപ്പിക്കാനെത്തി . 1994 ൽ പുഷ്പൻ ഉൾപ്പെടെയുടള്ളവർക്ക് നേരെയുണ്ടായ വെടിവയ്പ്പിന് കാരണക്കാരനായി അറിയപ്പെടുന്ന മന്ത്രിയും…

Read More

കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് ആൺകുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.പാറക്കടവ് സ്വദേശികളായ റിസ്വാൻ(13), സിനാൻ(14) എന്നിവരാണ് മരിച്ചത്. അപകടമറിഞ്ഞ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. കുറ്റ്യാടി അടുക്കത്ത് വച്ചാണ് കുട്ടികൾ പുഴയിൽ ഇറങ്ങിയത്. മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

Read More

ഇനി മുതൽ ഡ്രെെവിംഗ് ലെെസൻസ് കയ്യിൽ കൊണ്ട് നടക്കേണ്ട; മൊബെെലിൽ കാണിച്ചാൽ മതി

കോഴിക്കോട്: പുതിയ ഡ്രെെവിംഗ് ലെെസൻസ് ലഭിക്കാൻ വളരെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന പരാതികൾക്ക് പരിഹാരമാകുന്നു. ഇനി ഡിജിറ്റൽ ലെെസൻസുകൾ ആവിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ആരംഭിച്ച ശീതികരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് മന്തി ഈ കാര്യം വ്യക്തമാക്കിയത്. ചിത്രവും ക്യു ആർ കോഡുമുള്ള ഡ്രെെവിംഗ് ലെെസൻസ് മൊബെെലുകളിലേക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന സംവിധാനത്തിനാണ് പദ്ധതിയിടുന്നത്. അത് മൊബെെലിൽ കാണിച്ചാൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ…

Read More

പ്രകാശ് കാരാട്ട് സിപിഎം കോര്‍ഡിനേറ്റര്‍; ചുമതല പാര്‍ട്ടി കോണ്‍ഗ്രസ് വരെ

ന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോയുടേയും കേന്ദ്രക്കമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍ ആയി പ്രകാശ് കാരാട്ടിന് ചുമതല. മധുരയില്‍ 2025 ഏപ്രില്‍ മാസത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല നല്‍കിയത്. കേന്ദ്രക്കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെത്തുടര്‍ന്നാണ് ഇടക്കാല കോര്‍ഡിനേറ്ററെ നിയമിച്ചത്. ഇടക്കാലത്തേക്കായിരിക്കും കോര്‍ഡിനേറ്റര്‍ പദവിയില്‍ കാരാട്ട് പ്രവര്‍ത്തിക്കുകയെന്ന് കേന്ദ്രക്കമ്മിറ്റി അറിയിച്ചു. യെച്ചൂരിയുടെ നിര്യാണത്തെത്തുടര്‍ന്ന് പാര്‍ട്ടി സെന്ററായിരുന്നു പ്രവര്‍ത്തനം കൈകാര്യം ചെയ്തിരുന്നത്. സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് നിലവിലെ ജനറല്‍ സെക്രട്ടറി…

Read More

മലപ്പുറത്ത് വാഹന അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് 2 വയസുകാരി ശ്വാസം മുട്ടി മരിച്ചു.

മലപ്പുറം: അപകടത്തിനിടെ എയർബാഗ് മുഖത്തമർന്ന് 2 വ‍യസുകാരി ശ്വാസം മുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്‍റേയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. കുഞ്ഞും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയായിരുന്നു സംഭവം. പടപ്പറമ്പ് പുളിവെട്ടിയില്‍ വച്ചാണ് അപകടമുണ്ടായത്. മുൻസീറ്റിൽ അമ്മയുടെ മടിയിലാണ് കുഞ്ഞ് ഇരുന്നിരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയർബാഗ് കുഞ്ഞിന്‍റെ മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമായിരുന്നു മരണം. കുട്ടിയുടെ അച്ഛൻ രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്‍റെ വിവാഹം ഞായറാഴ്ച…

Read More

കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി രണ്ടു വർഷത്തേക്ക് കൂടി നീട്ടി സർക്കാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി രണ്ടു വർഷത്തേക്ക് കൂടി നീട്ടി സർക്കാർ. നാളെ 15 വർഷം പൂർത്തിയാകുന്ന 1117 ബസുകളുടെ കാലാവധിയാണ് രണ്ടു വർഷത്തേക്ക് കൊട്ടി നീട്ടിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ ബസുകൾ നിരത്തൊഴിയുന്നതോടെ സർവീസുകളെ ബാധിക്കുന്നത് തടയാനാണ് നടപടി. എന്നാൽ കേന്ദ്ര ഗതാഗത നിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കാലാവധി നീട്ടലിൽ കേന്ദ്രത്തിന്‍റെ അന്തിമ തീരുമാനവും നിര്‍ണായകമാകും. ഫാസ്റ്റ് പാസഞ്ചാറായി സർവീസ് നടത്തുന്ന ബസുകളെ 5 വർഷം കഴിയുമ്പോൾ ഓർഡിനറിയാക്കുകയാണ്…

Read More

പി വി അൻവറിൻ്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്; പുതിയ പാർട്ടി പ്രഖ്യാപിക്കാനും സാധ്യത

മലപ്പുറം: സിപിഎമ്മുമായി ഇടഞ്ഞ പി വി അന്‍വര്‍ എംഎല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നടക്കും. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30നാണ് അന്‍വര്‍ യോഗം വിളിച്ചിരിക്കുന്നത്. നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.വിവാദങ്ങള്‍ക്കിടെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് സൂചന. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാര്‍ട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അന്‍വര്‍ ആവര്‍ത്തിച്ചിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎമ്മും…

Read More

തിരുവനന്തപുരം ജില്ലയിൽ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. നാവായിക്കുളത്തെ പ്ലസ് ടു വിദ്യാർഥിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.രോഗബാധ സ്ഥിരീകരിച്ച മൂന്നു പേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക് വാർഡിൽ താമസിക്കുന്ന വിദ്യാർഥിക്ക് വ്യാഴാഴ്ചയാണ് അസുഖം സ്ഥിരീകരിച്ചത്. ഇതോടെ രണ്ട് മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആളുകളിൽ അപൂർവമായി കാണുന്ന രോഗമാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial