തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി

പാലക്കാട്: തൃത്താലയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി. പരുതൂർ മംഗലം അഞ്ചുമൂല സ്വദേശി ബഷീറിന്‍റെ മകൻ മിഥിലാജിനെ ആണ് കാണാതായത്. ഇന്നലെ (സെപ്തംബർ 26) മുതലാണ് മിഥിലാജിനെ കാണാതാവുന്നത്. വ്യാഴാഴ്ച കാലത്ത് ഒൻപത് മണിയോടെ സ്കൂളിലേക്കിറങ്ങിയ മിഥിലാജ് ഇതുവരെയും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ട് 4 മണി സമയത്ത് വിദ്യാർഥിയെ വെള്ളിയാങ്കല്ല് പരിസരത്ത് കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ കണ്ടു കിട്ടുന്നവർ 7994987376, 9539795338, 9846407244 എന്നീ…

Read More

സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ കാറിൽ വച്ച് പീഡിപ്പിപ്പ കേസിൽ ഗ്രേഡ് എസ് ഐ പിടിയിൽ

      തൃശൂർ : സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗ്രേഡ് എസ് ഐയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള പൊലീസ് ഗ്രേഡ് എസ് ഐ ചന്ദ്രശേഖരൻ (50) ആണ് കസ്റ്റഡിയിലുള്ളത്. രണ്ടു വർഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറിൽ വച്ച് പീഡിപ്പിച്ചെന്ന് വിദ്യാർത്ഥിനി കൗൺസിലിങിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് പോക്സോ കേസിൽ എസ് ഐയെ കസ്റ്റഡിയിലെടുത്തത്. അന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടി ഇന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പൊലീസിനെ അറിയിച്ചതിന്…

Read More

രാത്രി ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപന്നി കുറകെ ചാടി; ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

       തിരുവനന്തപുരം : ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപന്നി കുറുകെ ചാടിയപ്പോൾ റോ‍ഡിൽനിന്നു വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വിതുര തൊളിക്കോട് സ്വദേശി ഷബിൻ ഷാജി (22) ആണ് വ്യാഴാഴ്ച മരിച്ചത്. വിതുര പൊലീസ് സ്റ്റേഷൻ പരിധിയിൽ വിതുര പ്ലാന്തോട്ടം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. KL-01-CW-6721 രജിസ്ട്രേഷനിലുള്ള മോട്ടോർ സൈക്കിൾ വിതുര തൊളിക്കോട് സ്വദേശിയായ ഷഹിൻഷാ ആണ് ഓടിച്ചിരുന്നത്. മരിച്ച ഷബിൻ ഷാജി (22) മോട്ടോർ സൈക്കിളിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു….

Read More

ഒരു കയ്യബദ്ധം; സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് 4 ദിവസം മുമ്പ് ശമ്പളം കിട്ടി, പിന്നാലെ വിശദീകരണം

       തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ഇന്നേ ശമ്പളം ലഭിച്ചു. നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 ലധികം പേർക്കാണ് നേരത്തെ ശമ്പളം ലഭിച്ചത്. ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവാണ് സംഭവിച്ചത്. 46 ലക്ഷം രൂപയുടെ ശമ്പള ബില്ല് അബന്ധത്തിൽ ട്രഷറി ഓഫീസർ ഒപ്പിട്ടതാണെന്നാണ് വിശദീകരണം. സെക്രട്ടറിയേറ്റ് സബ് ട്രഷറിയിൽ നിന്നാണ് ശമ്പളം മാറുന്നത്. ഒരുമാസത്തിലെ ആദ്യ പ്രവർത്തി ദിവസമാണ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കുക. ശമ്പള ബില്ലില്‍ ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര…

Read More

‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ്’; അൻവറിന്റെ വീടിന് മുന്നിൽ സിപിഎം ഫ്ലക്സ് ബോർഡ്
പിവി അൻവറിനെ പിന്തുണച്ച് മലപ്പുറം ടൗണിലും ഫ്ലക്സ് ബോര്‍ഡ്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയ പി വി അൻവർ എംഎൽഎയ്ക്കെതിരെ ഫ്ലക്സ് ബോർഡ്. പിവി അൻവറിന്റെ നിലമ്പൂരിലെ വീടിന് മുന്നിലാണ് സിപിഎം ഒതായി ബ്രാഞ്ചിന്‍റെ പേരിൽ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ് എന്നാണ് ഫ്ലക്സ് ബോര്‍ഡിൽ എഴുതിയിട്ടുള്ളത്. പിണറായി വിജയന്‍റെയും എംവി ഗോവിന്ദന്‍റെയും ചിത്രങ്ങളും ഫ്ലക്സ് ബോര്‍ഡിലുണ്ട്. സിപിഎം ഒതായി ബ്രാഞ്ച് എന്നും ഫ്ലക്സ് ബോര്‍ഡിലുണ്ട്അതേസമയം, പിവി അൻവറിനെ പിന്തുണച്ച് മലപ്പുറം ടൗണിലും…

Read More

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ചു

തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ചയെന്നാണ് വിലയിരുത്തല്‍.ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ്…

Read More

ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

കോഴിക്കോട്: ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ കോഴിക്കോട് സ്വദേശിയിൽ നിന്ന് കോടികൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. മലപ്പുറം വക്കല്ലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25) ആണ് അറസ്റ്റിലായത്. ഭർത്താവിനൊപ്പം ചേർന്നായിരുന്നു തട്ടിപ്പ്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ ബംഗളൂരു വിമാനത്താവളത്തിൽ നിന്നാണ് സുമയ്യ അറസ്റ്റിലായത്. ബാബുവും ചേർന്ന് കോഴിക്കോട് സ്വദേശിയായ വ്യവസായിയിൽ നിന്നും അഞ്ചു കോടി ഇരുപതു ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. 2023 ഒക്ടോബർ മുതലാണ്…

Read More

18 വയസ്സ് പൂർത്തിയായവർക്ക് ആധാർ ലഭിക്കുക പാസ്പോർട്ട് മാതൃകയിലുള്ള അന്വേഷണത്തിന് ശേഷം

18 വയസ്സ് പൂർത്തിയായവർക്ക് പുതിയ ആധാർ കാർഡിന് അപേക്ഷിച്ചാൽ അത് ലഭ്യമാകുന്നത് ഇനി പാസ്പോർട്ട് മാതൃകയിലുള്ള അന്വേഷണത്തിന് ശേഷം മാത്രമാക്കാൻ തീരുമാനം.വ്യാജ ആധാറുകൾ തടയുക എന്നതാണ് ലക്‌ഷ്യം. പുതിയ ആധാർ കാർഡിനായി അപേക്ഷിക്കുമ്പോൾ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെട്ടാൽ മാത്രം അംഗീകാരം നൽകുകയുള്ളൂ. അന്വേഷണത്തിനായി എത്തുന്നത് വില്ലജ് ഓഫീസർ ആയിരിക്കും. എറണാകുളം, തൃശൂർ ജില്ലകളിൽ വില്ലേജ് ഓഫിസർക്ക് പകരം അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് പരിശോധനക്ക് എത്തുക. എന്നാൽ ഇതിനായി അപേക്ഷകർ പ്രത്യേകമായി ഫീസ് നൽകേണ്ടതില്ല. അപേക്ഷിച്ച് കഴിഞ്ഞാൽ…

Read More

പി ശശിക്കെതിരെ അന്വേഷണം വേണം; വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശശിക്കെതിരെ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നെയ്യാറ്റിന്‍കര പി നാഗരാജനാണ് ഹര്‍ജിക്കാരന്‍. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് പി ശശിക്കു പുറമെ, എഡിജിപി എം ആർ അജിത് കുമാറിനെതിരെയും അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഹര്‍ജിയില്‍ ഒക്ടോബര്‍ ഒന്നിന് വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിന് വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കി.പി ശശി സ്വര്‍ണക്കള്ളക്കടത്തു സംഘങ്ങളില്‍നിന്നു…

Read More

സ്റ്റേജ് വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ആദരമൊരുക്കി

കിളിമാനൂർ:സ്റ്റേജ് വർക്കേഴ്സ് യൂണിയൻ  കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കവയത്രിയും ഡോക്യുമെൻ്ററി സംവിധായികയുമായ ബിന്ദു നന്ദനയെ ആദരിച്ചു.സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റും മുൻ എം എൽ എ യുമായ അഡ്വക്കേറ്റ് ബി സത്യൻ ബിന്ദു നന്ദനയുടെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ പൊന്നാടയും ഉപഹാരവും നൽകി.സാമൂഹ്യ പ്രസക്തിയുള്ള കലാസൃഷ്ടികൾ പൊതുജനങ്ങൾക്ക് ഗുണകരമായി നിലനിൽക്കുമെന്ന് അദേഹം പറഞ്ഞു.നാടക ,നാടൻ പാട്ട് കലാകാരനുംസ്റ്റേജ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയൂമായ മടവൂർ രാജേന്ദ്രൻ,കിളിമാനൂർ ഏരിയാ സെക്രട്ടറി ജി സുജാത,എഴുത്തുകാരനും ഏരിയാ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial