പാലക്കാട്   റോഡരികിലെ തോട്ടത്തിൽ യുവാവ് മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ യുവാവിന്റെ മൃതദേഹം റോഡരികിലെ തോട്ടത്തിൽ. ചിറ്റൂർ കേണംപുള്ളി സ്വദേശിയായ യുവാവ് 35കാരനായ ജി. ജസ്വന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് സംഭവം പോലീസിനെ അറിയിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് അപകടമുണ്ടായതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read More

ടൂറിസ്റ്റ് വാൻ മരത്തിലിടിച്ച്  ആറു തീർത്ഥാടകർക്ക് ദാരുണാന്ത്യം

ചെന്നൈ: ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി തീർത്ഥാടകർക്ക് ദാരുണാന്ത്യം. തമിഴ്നാട് കള്ളക്കുറിച്ചിയിലാണ് അപകടമുണ്ടായത്. 2 സ്ത്രീകളുൾപ്പെടെ 6 തീർത്ഥാടകരാണ് മരിച്ചത്. 14 പേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിൽ വെച്ചാണ് അപകടമുണ്ടായത്. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് വാനിലുണ്ടായിരുന്നത്. മരിച്ചവരെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വിട്ടുനൽകും.

Read More

മികച്ച ക്ലാസ്സ്‌, കുറഞ്ഞ ഫീസ്
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിൽ പഠിതാക്കൾ കൂടുന്നു

തിരുവനന്തപുരം: ഗതാഗതമന്ത്രിഡബിൾ ബെല്ലടിച്ച് തുടക്കമിട്ട കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂ‌ളുകൾ രണ്ടുമാസത്തെ യാത്ര പൂർത്തിയാക്കുമ്പോൾ വൻ ഹിറ്റായി മാറുകയാണ്. കെഎസ്ആർടിസിയിൽ ഡ്രൈവിംഗ് പഠിക്കാൻ ആവശ്യക്കാരേറെയാണ്. ജൂൺ 26 മുതൽ ഇതുവരെ 170 പേരാണ് അഡ്മ‌ിഷൻ നേടിയത്. 14,10,100 രൂപയാണ് രണ്ടു മാസം ഫീസ് ഇനത്തിൽ ലഭിച്ചത്എംആദ്യ ബാച്ചിൽ നടത്തിയത് 40 ടെസ്റ്റുകളായിരുന്നു. ഇതിൽ പരാജയപ്പെട്ടത് ഏഴു പേർ മാത്രമാണ്. ടെസ്റ്റ് കർക്കശമാക്കിയതോടെ സ്വകാര്യമേഖലയിൽ വിജയശതമാനം കുറഞ്ഞപ്പോൾ കെഎസ്ആർടിസി നേടിയത് 82.5 വിജയശതമാനം. ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം….

Read More

വീടിനു മുന്നിൽ നിന്ന് കളിക്കുകയായിരുന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി; കുട്ടിയെ ബലാത്സംഗത്തിൽ നിന്നും രക്ഷിച്ചത് ഒരു കൂട്ടം കുരങ്ങുകൾ

യുപിയിലെ ബാഗ്പത്തിൽ ശനിയാഴ്ച ഒരു കൂട്ടം കുരങ്ങുകൾ ആറുവയസ്സുകാരിയെ ബലാത്സംഗത്തിൽനിന്ന് രക്ഷപ്പെടുത്തി. യുകെജി വിദ്യാർത്ഥിനിയാണ് കുട്ടി. പെൺകുട്ടി വീടിനു മുന്നിൽ നിന്ന് കളിക്കുകയായിരുന്നു. കുട്ടിയുമായി ഒരാൾ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പെൺകുട്ടിതന്നെയാണ് കുടുംബത്തെ അറിയിച്ചത്. ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലേക്ക് എത്തിച്ചതിനുപിന്നാലെ ഇയാൾ പെൺകുട്ടിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും അപ്പോഴാണ് ഒരുകൂട്ടം കുരങ്ങുകൾ ഇയാളെ ആക്രമിച്ചതെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെ ഇയാൾക്ക് ശ്രമം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടേണ്ടിവന്നു. ആക്രമിക്കാൻ ശ്രമിച്ചയാളെ…

Read More

അർജുനെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ച് നാവിക സേന; ഷിരൂരിൽ നിന്ന് മടങ്ങുന്നു, തിരച്ചിൽ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടാൽ മാത്രം

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയും മറ്റുള്ളവരെയും കണ്ടെത്താനുള്ള ശ്രമം നാവിക സേന അവസാനിപ്പിക്കുന്നു. തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന അറിയിച്ചു. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ദൗത്യത്തിന്റെ ഭാഗമാകാനാണ് തീരുമാനം. നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകി. ഇനി നാവികസേനയെ ആവശ്യം വരുന്നതിന് അനുസരിച്ച് മാത്രം വിളിക്കാനും തീരുമാനമായി.

Read More

ആലപ്പുഴയിൽ  മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ: മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലമേൽ സ്വദേശി രാഹുൽ രാജാണ് മരിച്ചത്. 32 വയസായിരുന്നു. ആലപ്പുഴ നൂറനാടാണ് സംഭവം. കൃഷി സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ഇരമ്പുവേലിയിൽ നിന്നാണ് യുവാവിന് ഷോക്കേറ്റത്. ഹിറ്റാച്ചി ഡ്രൈവറാണ് രാഹുൽരാജ്. ബന്ധുക്കളുടെ പരാതിയിൽ നൂറനാട് പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയതായിരുന്നു രാഹുൽ. ഇതിനിടെ പന്നിയെ പിടിക്കാനായി അനധികൃതമായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു. രാഹുലിനെ ഏറെ നേരമായി കാണാത്തതിനെ തുടർന്ന് തെരഞ്ഞപ്പോഴാണ്…

Read More

സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മറ്റ് പെൺകുട്ടികൾക്ക് മാതൃകയായി ഒൻപതാം ക്ലാസുകാരി

ബംഗളുരു: സ്വന്തം ശൈശവ വിവാഹം തടഞ്ഞ് മറ്റ് പെണ്‍കുട്ടികള്‍ക്ക് മാതൃകയായി ഒന്‍പതാം ക്ലാസുകാരി. കര്‍ണാടകയിലെ ബസവ കല്യാണ്‍ താലൂക്കിലാണ് പതിനാലുകാരി സ്വന്തം വിവാഹം തടഞ്ഞ് ധീരത കാണിച്ചത്. വീട്ടിലെ ദാരിദ്ര്യം മുലം മറ്റ് മൂന്ന് സഹോദരിമാരെ അമ്മ ഇത്തരത്തില്‍ കല്യാണം കഴിപ്പിച്ച് അയച്ചിരുന്നു. അവര്‍ അനുഭവിക്കുന്ന ദുരിതം കണ്ടതുമുതല്‍ ശൈശവ വിവാഹം മോശമാണന്ന് അറിയാമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. കര്‍ഷക തൊഴിലാളിയായ അമ്മയായിരുന്നു നാല് പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയും അടങ്ങുന്ന കുടുബത്തിന്റെ ഏക…

Read More

മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പാണ്, അവസാനിപ്പിക്കേണ്ടതാണെന്ന് സുപ്രീംകോടതി

        ദില്ലി : NRI ക്വാട്ടയ്ക്ക് എതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി .മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ NRI ക്വാട്ട തട്ടിപ്പ് ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു ഇത് അവസാനിക്കേണ്ടത് ആണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു മൂന്നിരട്ടി മാർക്ക് ലഭിച്ചവർക്ക് സീറ്റ് കിട്ടാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടി . പഞ്ചാബിൽ നിന്നുള്ള കേസിലാണ് കോടതി വിമർശനം. നീറ്റ് പരീക്ഷയടക്കം കേന്ദ്രീകൃത ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികൾ പരിഹരിക്കാന്‍ ഈ വർഷം തന്നെ തിരുത്തല്‍…

Read More

തൃശൂരിൽ യുവാവിനെ മർദ്ധിച്ച് ആംബുലൻസിൽ കൊന്ന് തള്ളി

തൃശൂര്‍: കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. പണത്തിന്റെ പേരിലുളള തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. സംഭവത്തില്‍ കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പൊലീസ് തിരയുകയാണ്. കണ്ണൂർ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് കയ്പമംഗലത്തുളള സ്വകാര്യ ആംബുലന്‍സിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നു. ഒരാളെ വണ്ടി തട്ടിയിട്ടുണ്ടെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നുമായിരുന്നു ഫോണ്‍ കോളില്‍ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ്…

Read More

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിനു തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനു തിരിച്ചടി. താരത്തിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉള്‍പ്പെടെ സിദ്ദീഖ് നേരിടേണ്ടി വന്നേക്കാം. വർഷങ്ങൾക്കു മുൻപ് യുവനടി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖിന്റെ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. നടനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial