ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി അതിഷി മർലേന; കെജ്രിവാൾ ഇന്ന് വൈകിട്ട് രാജിവെക്കും
ന്യൂഡൽഹി: ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ. അതിഷി മർലേനയാണ് ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയാകുക. ആം ആദ്മി പാർട്ടിയുടെ നിയമസഭാ കക്ഷിയോഗത്തിലാണ് അരവിന്ദ് കെജ്രിവാൾ താൻ സ്ഥാനമൊഴിയുന്നതോടെ അതിഷി മുഖ്യമന്ത്രികാട്ടെ എന്ന നിർദ്ദേശിച്ചത്. നിലവിൽ കെജ്രിവാൾ മന്ത്രിസഭയിൽ അംഗമായ അതിഷി ആം ആദ്മി പാർട്ടിയുടെ വക്താവ് കൂടിയാണ്. അതിഷിയെ പുതിയ മുഖ്യമന്ത്രിയായി എഎപി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി എത്തുന്നു എന്നതും പ്രത്യേകതയാണ്. നിലവിലെ…

