Headlines

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് അനുമതി

കൊല്ലം: കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് അനുമതി. കേസിൽ നാലാമതൊരു പ്രതികൂടി ഉണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചാരണത്തിന് പിന്നാലെയാണ് പൊലീസ് തുടരന്വേഷണത്തിന് തീരുമാനിച്ചത്. കേസിലെ രണ്ടാം പ്രതി അനിത കുമാരിയുടെ ജാമ്യാപേക്ഷയും കൊല്ലം അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു.2023 നവംബറിൽ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവർ ചേർന്ന് ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കോണ്ടുപോയെന്നാണ് കേസ്. 4 പ്രതികൾ ഉണ്ടെന്ന് കുട്ടിയുടെ അച്ഛൻ…

Read More

ഫറൂഖ് കോളേജിലെ അതിരുവിട്ട ഓണാഘോഷം; പൊലീസിനും എംവിഡിക്കും പിന്നാലെ ഹൈക്കോടതിയും

       കോഴിക്കോട് : കോഴിക്കോട് ഫറൂഖ് കോളേജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും 8 വണ്ടികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കും. വാഹന ഉടമകള്‍ക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു. ഓണാഘോഷത്തിനിടെ വാഹനങ്ങള്‍ക്ക് മുകളിലും ഡോറിലും ഇരുന്നാണ് വിദ്യാര്‍ത്ഥികള്‍ അപകട യാത്ര നടത്തിയത്. സംഭവത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് മോട്ടോര്‍…

Read More

കരാട്ടെ ക്ലാസിന്‍റെ മറവിൽ ലൈംഗീക പീഡനം , മലപ്പുറത്ത് പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

      മലപ്പുറം : കരാട്ടെ ക്ലാസിന്‍റെ  മറവിൽ ലൈംഗീക പീഡനം നടത്തിയ  പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി.മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്.. ലൈംഗീക പീഡന കേസ്സിൽ  സാദിഖ് അലി ഇപ്പോൾ ജയിലിലാണ്.  സാദിയലിയുടെ ലൈംഗിക അക്രമണത്തിന് സാധാരണക്കാരായ ഒട്ടേറെ പെൺകുട്ടികൾ ഇരകളായിട്ടുണ്ട്. ഇയാളുടെ കരാട്ടെ ക്ലാസ്സിൽ വന്നിരുന്ന  പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയാണ്  ലൈംഗീക അതിക്രമത്തിന് ഇരയാക്കിയത്. ലൈംഗീക അതിക്രമത്തിലുള്ള വിഷമത്താലും ഭയത്താലും ഉണ്ടായ പ്രേരണയാൽ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്….

Read More

ഭീഷണിപ്പെടുത്തി  49 ലക്ഷം രൂപ തട്ടിയെടുത്തു; രണ്ട് യുവതികൾ അറസ്റ്റിൽ

പുല്ലാട്: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. കോഴിക്കോട് കോളത്തറ ശാരദാ മന്ദിരത്തില്‍ പ്രജിത (41), കൊണ്ടോടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പില്‍ സനൗസി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ആയിരുന്നു ഇവർ 49 ലക്ഷം രൂപ തട്ടിയെടുത്തത്. പത്തനംതിട്ട സ്വദേശി ആണ് തട്ടിപ്പിന് ഇരയായത്. വാട്ട്‌സ്ആപ്പ് ചാറ്റിലൂടെയും ഫോണിലൂടെയും പ്രതികള്‍ വെണ്ണിക്കുളം വെള്ളാറ മലയില്‍ പറമ്പില്‍ ശാന്തി സാമിനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. കേസില്‍ പെടാതിരിക്കാനായി…

Read More

സാലറി ചലഞ്ചിൽ നിന്ന് കെഎസ്ആർടിസി ജീവനക്കാരെ ഒഴിവാക്കണമെന്ന് നിർദേശം

തിരുവനന്തപുരം: വയനാടിനായുള്ള സാലറി ചലഞ്ചിൽ നിന്ന് കെഎസ്ആർടിസി ജീവനക്കാരെ ഒഴിവാക്കണമെന്ന് നിർദേശം. ഗതാഗതവകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അഞ്ചുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിൻവലിച്ചിരിക്കുന്നത്. ശമ്പളം ലഭിച്ചതിന് പിന്നാലെ വയനാടിനായുള്ള സാലറി ചലഞ്ചിൽ പങ്കാളികളാകണമെന്ന് മാനേജ്മെന്റ് ഉത്തരവ് ഇറക്കിയിരുന്നു. ഇത് റദ്ദാക്കാനാണ് മന്ത്രിയുടെ നിർദേശം. ഉത്തരവ് പിൻവലിക്കണമെന്ന് എംഡിക്ക് നിർദേശം നൽകിയതായാണ് വിവരം. ശമ്പളം കൃത്യമായി കിട്ടാത്ത ജീവനക്കാരിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ…

Read More

സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണൻ രാജിവെച്ചു

കൊച്ചി: സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രാജിവെച്ചു. ഫെഫ്ക ജനറൽ സെക്രട്ടറി എന്ന നിലയിൽ സമിതിയോഗത്തിൽ പങ്കെടുക്കേണ്ടതിനാലാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സമിതി അടുത്ത ചർച്ച നടത്തുന്നത് ഫെഫ്കയുമായാണ്. അതിൽ ജനറൽ സെക്രട്ടറി എന്ന നിലയിൽ പങ്കെടുത്ത് അഭിപ്രായം പറയാനാണ് ഫെഫ്ക നിർദേശിച്ചിരിക്കുന്നത്. റെഗുലേറ്ററി അതോറിറ്റി മാത്രമല്ലാതെ സംഘടനയുമായി ബന്ധപ്പെട്ട്ഒരുപാട് ആവശ്യങ്ങൾ ഉണ്ട്. നയരൂപീകരണ സമിതി അംഗമായിരുന്നാൽ തനിക്ക് അതിന് കഴിയില്ല. അതേസമയം സിനിമ നയരൂപീകരണ സമിതി അംഗമായി തിരഞ്ഞെടുത്തതിൽ സർക്കാരിനോട്…

Read More

പതിനാലുകാരനെ കൊലപ്പെടുത്തിയ കേസ്; പ്രതിയായ മാതാവിനെ വെറുതെ വിട്ടു

കൊല്ലം: പതിനാലുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു. കുരീപ്പള്ളി സ്വദേശി ജയമോളെയാണ് കുറ്റവിമുക്തയാക്കിയത്. ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജയമോളെ കുറ്റവിമുക്തയാക്കിയത്. കൊല്ലം നെടുമ്പനയിൽ 2018 ജനുവരി പതിനഞ്ചിന് ജയമോൾ മകൻ ജിത്തുവിനെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും അബോധാവസ്ഥയിലായ മകനെ വെട്ടിക്കൊലപ്പെടുത്തി മൃതദേഹം മണ്ണെണ്ണ ഒഴിച്ചു ഭാഗികമായി കത്തിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. എന്നാൽ, ശാസ്ത്രീയ തെളിവുകളുടെ അഭാവവും സാക്ഷികൾ കൂറുമാറിയതും ചൂണ്ടിക്കാട്ടി…

Read More

സഹോദരന്റെ മകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി; ചെറുതോണി സ്വദേശിക്ക് 11 വർഷം തടവുശിക്ഷ

ചെറുതോണി: സ്വന്തം സഹോദരൻ്റെ മകളെ ലൈംഗിക ചൂഷണത്തിന് ഇരയായാക്കിയയാൾക്ക് 11 വർഷം തടവും 1,20,000 രൂപ പിഴയും ശിക്ഷ. സ്വന്തം അനുജന്റെ മകളെ പീഡിപ്പിച്ച ഇടുക്കി ചെറുതോണി സ്വദേശിക്കാണ് പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷരീഫ് ശിക്ഷ വിധിച്ചത്. 2021 ലും 2022 ലുമാണ് കേസിനാസ്പദമായ രണ്ട് സംഭവങ്ങൾ ഉണ്ടായത്. ഒരു തവണ പെൺകുട്ടിയുടെ വീട്ടിൽ വച്ചും, മറ്റൊരു തവണ പ്രതിയുടെ വീട്ടിൽ വച്ചുമാണ് അതിക്രമം നടത്തിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നി വീട്ടുകാർ വിവരം…

Read More

ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ; ബിജെപിക്കും കോൺഗ്രസിനുമെതിരെ മത്സരിക്കും; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

     ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയും ഒപി ജിൻഡൽ ഗ്രൂപ്പ് സിഇഒയുമായ സാവിത്രി ജിൻഡൽ ഹരിയാന നിയമസഭയിലേക്ക് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. 74കാരിയായ അവർ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പത്രിക നൽകിയത്. ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് നീക്കം. ഹിസാർ മണ്ഡലത്തിൽ ബിജെപി നിലവിലെ സംസ്ഥാന മന്ത്രി കമൽ ഗുപ്തയ്ക്കാണ് സീറ്റ് നൽകിയത്. ഹിസാർ തൻ്റെ കുടുംബമാണെന്നും ഇവിടുത്തെ ജനം താൻ മത്സരിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അവരുടെ ആഗ്രഹം സഫലീകരിക്കാനാണ് താൻ മത്സരിക്കുന്നതെന്നുമാണ് സാവിത്രി ജിൻഡൽ പറയുന്നത്. അവരോട്…

Read More

സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണം; ഹൈക്കോടതിയെ സമീപിച്ച് സംവിധായകൻ വിനയൻ

കൊച്ചി: ഹൈക്കോടതിയെ സമീപിച്ച് സംവിധായകൻ വിനയൻ. സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണം എന്നാണ് ആവശ്യം. തൊഴിൽ നിഷേധത്തിന് കോമ്പറ്റീഷൻ കമ്മീഷൻ പിഴയിട്ട വ്യക്തിയെ സമിതിയിൽ ഉൾപ്പെടുത്തരുതെന്ന് വിനയൻ പറഞ്ഞു. അതിനിടെ, സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായി ബി ഉണ്ണികൃഷ്ണനും പ്രതികരിച്ചു. നയരൂപീകരണ സമിതിയിൽ ഉണ്ണികൃഷ്ണന്റെ പേര് ഉൾപ്പെട്ടതിൽ വിനയൻ ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉണ്ണികൃഷ്ണന്റെ നീക്കം. അമ്മയുടെ പ്രവർത്തനം തൊഴിലാളി സംഘടന രൂപത്തിലേക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial