അഭിഭാഷകയായ യുവതിയെ കൊലപ്പെടുത്തി; ആറു പേർ അറസ്റ്റിൽ
ലഖ്‌നൗ: അഭിഭാഷകയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ആറുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം. മോഹിനി തോമർ എന്ന നാൽപതുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അഭിഭാഷകനായ മുസ്തഫ കാമിൽ(60) ഇയാളുടെ മക്കളായ അസദ് മുസ്തഫ(25) ഹൈദർ മുസ്തഫ(27) സൽമാൻ മുസ്തഫ(26) എന്നിവരെയും അഭിഭാഷകരായ മുനാജിർ റാഫി(45) കേശവ് മിശ്ര(46) എന്നിവരാണ് പിടിയിലായത്. മുസ്തഫ കാമിലിന്റെ കൂട്ടാളികളാണ് മുനാജിർ റാഫിയും കേശവ് മിശ്രയും. സെപ്റ്റംബർ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മോഹിനിയെ കോടതിക്ക് പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയെന്നും പിന്നീട് കൊലപ്പെടുത്തി മൃതദേഹം കനാലിൽ…

