Headlines

ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല; ഒരധികാരപദവിയും വേണ്ട’: കെ.ടി ജലീൽ

മലപ്പുറം : തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് കെ ടി ജലീൽ എംഎൽഎ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. ഒരധികാരപദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സി.പി.ഐ.എം സഹയാത്രികനായി തുടരുമെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും കെടി ജലീൽ വ്യക്തമാക്കുന്നു. സിപിഐഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്ന് അദ്ദേഹം പറയുന്നു. ഒന്നാം പിണറായി സർക്കാരിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയായിരുന്ന ജലീൽ തവനൂരിൽ നിന്നുള്ള എംഎൽഎയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനങ്ങളും…

Read More

യുപിയില്‍ ചെന്നായ ആക്രമണം; മൂന്ന് വയസുകാരി മരിച്ചു, രണ്ട് സ്ത്രീകള്‍ക്കും ഒരു കുട്ടിക്കും പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ ഇന്നലെ രാത്രി ചെന്നായക്കൂട്ടങ്ങളുടെ ആക്രമണത്തെത്തുടര്‍ന്ന് മൂന്ന് വയസുകാരി മരിച്ചു. രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഒമ്പത് വയസുള്ള ഒരാണ്‍കുട്ടിക്കും പരിക്ക് പറ്റി. തെപ്ര ഗ്രാമപ്രദേശത്ത് ചെന്നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ബഹ്‌റൈച്ചില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ ഏഴ് കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവിടങ്ങളില്‍ ഡ്രോണുകളുടെ സഹായത്തോടെയാണ് ചെന്നായ്ക്കളെ പിടിക്കുന്നത്. ഇങ്ങനെ നാല് ചെന്നായ്ക്കളെ പിടികൂടിയിട്ടുണ്ട്. വീടിന് പുറത്ത് കിടന്ന് ഉറങ്ങിയവരെയാണ് ചെന്നായ്ക്കള്‍ ആക്രമിച്ചത്. അതുകൊണ്ട് കുറച്ചു കൂടി ജാഗ്രത…

Read More

പെണ്‍കുട്ടിയെ ട്രെയിനില്‍ തട്ടിക്കൊണ്ടുപോയ മലയാളി അറസ്റ്റില്‍

കാസര്‍കോട്: മംഗലൂരുവില്‍ നിന്ന് ട്രെയിനില്‍ തട്ടിക്കൊണ്ടുപോയ രണ്ടരവയസ്സുകാരിയെ കണ്ടെത്തി. നാടിനെ വീണ്ടും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍ക്കുള്ളില്‍ കാസര്‍കോട്ട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 7.30ന് നാഗര്‍കോവിലിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്‌മെന്റില്‍നിന്നാണു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുവന്ന എറണാകുളം പറവൂര്‍ സ്വദേശി അനീഷ്‌കുമാറിനെ (49) അറസ്റ്റ് ചെയ്തു. പ്രതിക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ കുട്ടിയെ കണ്ടെന്ന വിവരം മറ്റു യാത്രക്കാര്‍ അധികൃതരെ അറിയിച്ചതാണ് വഴിത്തിരിവായത്. മുംബൈയില്‍നിന്നു മടങ്ങുകയായിരുന്ന അനീഷ്‌കുമാര്‍, മംഗലൂരു റെയില്‍വേ സ്റ്റേഷനില്‍വച്ച് കുട്ടി…

Read More

എക്‌സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്; കായികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ മരിച്ചു, അന്വേഷണം

റാഞ്ചി: ജാര്‍ഖണ്ഡില്‍ എക്‌സൈസ് സേനയിലേക്കുള്ള നിയമനത്തിലെ കായികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാര്‍ഥികള്‍ മരിച്ചു. ജാര്‍ഖണ്ഡിലെ എക്സൈസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നടന്ന പരീക്ഷയിലാണ് സംഭവം. ഓഗസ്റ്റ് 22 ന് റാഞ്ചി, ഗിരിദി, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിംഗ്ഭും, സാഹെബ്ഗഞ്ച് ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് റിക്രൂട്ട്‌മെന്‍റ് നടന്നത്. പലാമുവില്‍ നാല് മരണങ്ങളും ഗിരിദി, ഹസാരിബാഗ് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും റാഞ്ചിയിലെ ജാഗ്വാര്‍ കേന്ദ്രത്തിലും ഈസ്റ്റ് സിംഗ്ഭൂമിലെ മൊസാബാനി, സാഹെബ്ഗഞ്ച് കേന്ദ്രങ്ങളിലും ഒരാള്‍ വീതവും മരിച്ചതായി…

Read More

പത്തനംതിട്ട എസ് പി സുജിത്ത് ദാസിന് സസ്പെൻഷൻ

തിരുവനന്തപുരം: പി വി അൻവ‍ർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെതിരെ നടപടി. സുജിത്ത് ദാസിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. മലപ്പുറം മുന്‍ എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് റെയിഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.

Read More

‘എഡിജിപി സോളാർ കേസ് അട്ടിമറിച്ചു;  അജിത്കുമാറിനെ വീണ്ടും പ്രതിരോധത്തിലാക്കി പി വി അൻവർ

മലപ്പുറം: എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി വി അൻവർ എംഎൽഎ രംഗത്ത്. അജിത് കുമാര്‍ കവടിയാറില്‍ എം.എ. യൂസഫലിയുടെ ഹെലിപ്പാഡിന് തൊട്ടടുത്ത് വലിയ വീട് നിര്‍മിക്കുന്നുണ്ട്. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വെയര്‍ ഫീറ്റോ 15,000 സ്‌ക്വെയര്‍ ഫീറ്റോ എന്ന് ഉറപ്പുവരുത്താന്‍ പറ്റിയിട്ടില്ല. 65 മുതല്‍ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വിലയെന്നും അൻവർ പറഞ്ഞു. സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു…

Read More

വിദേശ വനിതയിൽ നിന്നും മൂന്നു കോടി തട്ടിയെടുത്തു; പരാതിയുമായി ഓസ്ട്രിയൻ യുവതി

കൊച്ചി: മെഡിറ്റേഷൻ സെന്ററിന്റെ മറവിൽ കമ്പനി ഡയറക്ടർ മൂന്നു കോടി രൂപ തട്ടിയെടുത്തതായി വിദേശ വനിതയുടെ പരാതി. ഓസ്ട്രിയൻ സ്വദേശിയായ പാർവതി റേച്ചറാണ് പരാതിയുമായി രംഗത്തെത്തിയത്. എറണാകുളം അയ്യമ്പുഴയിൽ സ്വകാര്യ സംരംഭം തുടങ്ങിയ ഇവരിൽനിന്ന് ചൊവ്വര സ്വദേശി അജിത് ബാബു പലപ്പോഴായി മൂന്നു കോടി രൂപയാണ് തട്ടിയെടുത്തത്. വിദേശ വനിതയായതിനാൽ പ്രാദേശിക ധാരണക്കുറവ് ചൂഷണം ചെയ്യുകയായിരുന്നു പ്രതി. ലഖ്നൗവിൽ നിന്ന് ദത്തെടുത്ത തന്‍റെ മകൾക്കൊപ്പം നാല് വർഷം മുൻപാണ് ഇന്ത്യൻ വംശജയായ തന്‍റെ അമ്മയുടെ വേരുകൾ തേടിയാണ്…

Read More

ഹരിപ്പാട് ഒരു ലക്ഷത്തിലധികം രൂപയുടെ മദ്ധ്യവുമായി വയോധികൻ പിടിയിൽ

ഹരിപ്പാട്: വലിയ പ്രതീക്ഷകളോടെയാണ് എല്ലാ തവണയും പോലെ ഈ പ്രാവശ്യവും രഘു വിദേശമദ്യം വീട്ടിൽ ശേഖരിച്ചു വച്ചത്. ഒന്നാം തീയതി അടക്കമുള്ള ഡ്രൈ ഡേകളിൽ വിൽപ്പനയ്ക്കായി കരുതിവച്ച അനധികൃത മദ്യവുമായാണ് തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പറയൻതറ വീട്ടിൽ രഘു (70) വിനെ എക്സൈസ് സംഘം പിടികൂടിയത്. വിദേശമദ്യം വീട്ടിൽ ശേഖരിച്ച് വച്ച് വിൽപ്പന ഇയാളുടെ രീതിയാണ് .സംസ്ഥാനത്ത് മദ്യശാലകൾ അവധിയുള്ള ദിവസങ്ങളിൽ വൻതോതിൽ അമിത ലാഭത്തിനായി വിൽപ്പന നടത്തുന്നതാണ് രഘുവിന്റെ പതിവ്. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച്…

Read More

അമ്മയുടെ ഓഫീസിൽ പോലീസ് പരിശോധന; രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തു

       കൊച്ചി : താര സംഘടനയായ അമ്മയുടെ ഓഫീസിൽ പോലീസ് പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇവർ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങൾക്കെതിരെ പരാതികൾ ഉയർന്നിരുന്നു. ലൈംഗികാതിക്രമ പരാതിയിൽ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. താരസംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഇടവേള…

Read More

ബംഗാളിലെ ആശുപത്രിയിൽ രണ്ടിടങ്ങളിലായി ലൈംഗിക പീഡനം; അറസ്റ്റ്

ആർജികർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ ശക്തമായ പ്രതിഷേധം അരങ്ങേറുന്ന പശ്ചിമ ബംഗാളിൽ വീണ്ടും ലൈംഗികാതിക്രമങ്ങൾ തുടർക്കഥയാകുന്നു. ബിർഭൂമിലെയും, ഹൌറയിലെയും ആശുപത്രികളിലായി രണ്ട് പീഡന ശ്രമങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബിർഭൂം ജില്ലയിലെ ലാംബസാർ സ്വാസ്ഥ്യ കേന്ദ്രത്തിലാണ് രാത്രി ഡ്യൂട്ടിയിലായിരുന്ന നഴ്‌സിന് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. കടുത്ത പനിയെ തുടർന്ന് ഹെൽത്ത് സെൻ്ററിലേക്ക് സ്‌ട്രെച്ചറിൽ കൊണ്ടുവന്നയാൾക്ക് നഴ്‌സ് സലൈൻ ഡ്രിപ്പ് നൽകുന്നതിനിടെയാണ് സംഭവം. പരിചരിക്കുന്നതിനിടെ രോഗി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial